ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 നവംബർ 21 വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 21.11.2024 (1200 വൃശ്ചികം 6 വ്യാഴം) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ധനപരമായ വൈഷമ്യങ്ങള്‍ വരാവുന്നതാണ്. അടുത്തു നില്ക്കുന്നവരില് നിന്ന് പോലും അനിഷ്ടകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കണം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തൊഴില്‍ അംഗീകാരം, മാനസിക സുഖം, സാമ്പത്തിക നേട്ടം എന്നിവ ഉണ്ടാകും. പ്രയോജനകരമായ പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
കര്‍മ രംഗത്ത് അലസത മൂലം വൈഷമ്യങ്ങള്‍ വരാം.എളുപ്പത്തില്‍ സാധിക്കേണ്ട കാര്യങ്ങള്‍ക്കു പോലും കാലതാമസം വരാന്‍ ഇടയുണ്ട്.
YOU MAY ALSO LIKE THIS VIDEO, കശുവണ്ടിക്കറയിൽ നിന്ന് പെയിന്റ്, 40 വർഷം പിന്നിടുന്ന കൊല്ലത്തുകാരന്റെ സംരംഭകത്വ വിജയം | Watch Video
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അധ്വാനത്തിനു തക്കതായ പ്രതിഫലം ലഭിക്കും. വിദ്യാകാര്യങ്ങളില്‍ വിജയകരമായ അനുഭവങ്ങള്‍ക്ക് സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യതടസ്സം, പ്രതികൂല സാഹചര്യങ്ങള്‍, ധന ക്ലേശം മുതലായവ വരാം. പ്രവര്‍ത്തന രംഗത്ത് ചില തടസ്സാനുഭവങ്ങള്‍ വരുമെങ്കിലും അതിജീവിക്കാന്‍ കഴിയും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
വ്യക്തി ബന്ധങ്ങള്‍ മൂലം കാര്യലാഭം ഉണ്ടാകും. കാര്യങ്ങള്‍ പലതും അനുകൂലമായി ഭവിക്കും. വ്യാപാരലാഭം പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ് വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഉദ്ദിഷ്ട കാര്യസാധ്യം, പ്രവര്‍ത്തന വിജയം, അനുകൂല അനുഭവങ്ങള്‍ എന്നിവയ്ക്ക് ഇടയുള്ള ദിവസം. അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുമായി വാഗ്വാദം ഒഴിവാക്കുക. ഒന്നിലധികം കാര്യങ്ങളില്‍ ഒരേ സമയം പ്രയത്നിക്കേണ്ടതായി വരും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഉദ്ദേശിക്കുന്ന വിധത്തില്‍ അല്ലെങ്കിലും കാര്യങ്ങള്‍ തെറ്റില്ലാതെ പൂര്‍ത്തീകരിക്കുവാന്‍ കഴിയും. സായാഹ്ന ശേഷം സാമ്പത്തിക കാര്യങ്ങളില്‍ ആനുകൂല്യം പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, ഇതാണ് ഭൂമിയിലെ നരകം, എങ്ങാനും ചെന്നു പെട്ടാൽ നരകിച്ച് ചാകും അത്രയ്ക്ക് ക്രൂരം; നമ്മൾ ഭാഗ്യം ചെയ്തവർ | Watch Video
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവര്‍ത്തന രംഗത്തും ധന രംഗത്തും മെച്ചമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബ കാര്യങ്ങള്‍ വളരെ അനുകൂലമാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉല്ലാസ അകരമായ അനുഭവങ്ങള്‍ക്ക് സാധ്യത. ആത്മവിശ്വാസം വര്‍ധിക്കുന്ന അനുഭവങ്ങളും വാര്‍ത്തകളും ഉണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അധ്വാന ഭാരവും മന സമ്മര്‍ദവും വര്‍ദ്ധിക്കാന്‍ ഇടയുള്ള ദിവസമാണ്. ആരോഗ്യ ക്ലേശങ്ങള്‍ക്കും സാധ്യതയുള്ള ദിവസമാണ്.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video