ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 22 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 22.11.2024 (1200 വൃശ്ചികം 7 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
അമിത അധ്വാനം, യാത്രാ ക്ലേശം പോലെയുള്ള അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. അപ്രതീക്ഷിത ചിലവുകള്‍ മൂലം വിഷമതകള്‍ വരാവുന്ന ദിനമാണ്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സാഹചര്യങ്ങള്‍ അനുകൂലമായി പരിവര്‍ത്തിതമാകും. കുടുംബത്തില്‍ സുഖാനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
അമിത ചിലവുകള്‍ നിയന്ത്രിക്കാന്‍ പ്രയാസപ്പെടും.സൂക്ഷ്മതയോടെ ഇടപെട്ടാല്‍ പരാജയ സാധ്യത കുറയും.

YOU MAY ALSO LIKE THIS VIDEO, 4 കോടി ആളുകൾ ഉടൻ മരണത്തിന്‌ കീഴടങ്ങും? ചികിത്സിക്കാൻ പോലുമാകില്ല, കാരണം എന്തെന്നറിഞ്ഞോ? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും. ധനലാഭം, കാര്യവിജയം എന്നിവയ്ക്കും സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവർത്തന തടസ്സം, കാര്യ വിഘ്നം, പ്രതികൂല പ്രതികരണങ്ങൾ എന്നിവ വരാവുന്ന ദിനമാണ്. വ്യാപാര കാര്യങ്ങളില്‍ ലാഭം കുറയാന്‍ ഇടയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ആഗ്രഹസാധ്യത്തിന് നിലനിന്നിരുന്ന തടസങ്ങള്‍ ഒഴിയും. പ്രവര്‍ത്തനങ്ങള്‍ക്ക് തക്കതായ അംഗീകാരവും പ്രതിഫലവും ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനുകൂലമായ സാഹചര്യങ്ങളും അനുഭവങ്ങളും വരാവുന്ന ദിനമാണ്. കര്‍മ രംഗത്ത് കൂടുതല്‍ മെച്ചമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രതീക്ഷിച്ച വിധത്തില്‍ കാര്യങ്ങള്‍ സംഭവിക്കുവാന്‍ പ്രയാസമുള്ള ദിവസമാണ്. ദിവസാനുഭവങ്ങള്‍ അല്പം വിരസമാകാന്‍ ഇടയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അടുപ്പമുള്ളവരില്‍ നിന്നു പോലും അസുഖകരമായ അനുഭവങ്ങള്‍ ഉണ്ടായെന്നു വരാം. പല കാര്യങ്ങളിലും അകാരണ തടസങ്ങള്‍ കരുതണം.

YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അനുകൂലമായ അനുഭവങ്ങള്‍ക്ക് സാധ്യതയേറിയ ദിവസമാണ്. ഉള്‍വലിയാനുള്ള പ്രേരണ ഒഴിവാക്കി സാമൂഹ്യ കാര്യങ്ങളില്‍ സജീവമാകുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുടുംബ സാഹചര്യങ്ങള്‍ അനുകൂലമാകും. മറ്റുള്ള വ്യക്തികളുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മുന്‍തീരുമാനിച്ച കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതമാകും. അധിക ചിലവ് മൂലം സാമ്പത്തിക വൈഷമ്യം വരാന്‍ ഇടയുണ്ട്.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, കശുവണ്ടിക്കറയിൽ നിന്ന് പെയിന്റ്, 40 വർഷം പിന്നിടുന്ന കൊല്ലത്തുകാരന്റെ സംരംഭകത്വ വിജയം | Watch Video

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 21 വ്യാഴം) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 23 ശനി) എങ്ങനെ എന്നറിയാം