ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 01 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 01.10.2024 (1200 കന്നി 15 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യ തടസം, ഭാഗ്യക്കുറവ്, അമിത വ്യയം എന്നിവയ്ക്ക് സാധ്യത. ധന നഷ്ടം വരാതെ ശ്രദ്ധിക്കണം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
യാത്രാക്ലേശം, അംഗീകാരക്കുറവ്, ശത്രു ശല്യം എന്നിവ കരുതണം. അധ്വാന ഭാരം വര്‍ധിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രവര്‍ത്തന വിജയം, തൊഴില്‍ ആനുകൂല്യം, കുടുംബ സുഖം എന്നിവ പ്രതീക്ഷിക്കാം. മനസന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

YOU MAY ALSO LIKE THIS VIDEO, യാക്കോബിന്റെ മക്കൾ; ഇസ്രായേൽ എങ്ങനെ ചുറ്റുമുള്ള രാജ്യങ്ങളുടെ ശത്രുവായി? ആരുടെ ഭാഗത്താണ് ശരി? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ധനാഭിവൃദ്ധി, വായ്പാലാഭം, മാനസിക സുഖം മുതലായവ പ്രതീക്ഷിക്കാം. തൊഴില്‍ പരമായ മന സമ്മര്‍ദ്ദത്തിനു കുറവുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനുകൂല അനുഭവങ്ങള്‍, ഉല്ലാസ മുഹൂര്‍ത്തങ്ങള്‍ മുതലായവയ്ക്ക് സാധ്യത. അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ക്ക് സാധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അപ്രതീക്ഷിതമായി അധിക ചിലവുകള്‍ വരാം. അനാവശ്യ സംസാരം മൂലം പ്രശ്നങ്ങള്‍ വരാതെ നോക്കണം.

YOU MAY ALSO LIKE THIS VIDEO, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? വമ്പൻ പണി പിന്നാലെ വരുന്നുണ്ട് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സഹ പ്രവര്‍ത്തകര്‍, അധികാരികള്‍ എന്നിവര്‍ അംഗീകരിക്കും. പണ്ട് ചെയ്ത ശുഭ കര്‍മങ്ങള്‍ക്ക് പ്രതിഫലം ലഭിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ആഗ്രഹ സാഫല്യം, ആത്മ വിശ്വാസം, അംഗീകാരം എന്നിവയ്ക്ക് യോഗമുള്ള ദിനം. സാമ്പത്തിക ക്ലേശം കുറയും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അമിത അധ്വാനം, തൊഴില്‍ അസംതൃപ്തി മുതലായവ വരാം. സാമ്പത്തിക ഇടപാടുകള്‍ കരുതലോടെ ആകുന്നതു നല്ലത്.

YOU MAY ALSO LIKE THIS VIDEO, ആര് എപ്പോൾ എങ്ങനെ മരിക്കണമെന്ന് തീരുമാനിക്കുന്ന ഡേവിഡ് ബർണിയ എന്ന മൊസാദിന്റെ തലയും തലച്ചോറും | Watch Video 

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ വിഘ്നം, അമിത അധ്വാനം, ആരോഗ്യ ക്ലേശം എന്നിവ ഉണ്ടാകാം. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉദ്ദിഷ്ട കാര്യ സിദ്ധി, കുടുംബ സുഖം, സാമ്പത്തിക നേട്ടം എന്നിവ പ്രതീക്ഷിക്കാവുന്ന ദിവസം. പലകാര്യങ്ങളും ഉദ്ദേശിച്ച രീതിയില്‍ മുന്നേറും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തന നേട്ടം പ്രതീക്ഷിക്കാം. കുടുംബ സുഖം, മാനസിക സുഖം എന്നിവയ്ക്കും സാധ്യത.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 30 തിങ്കൾ) എങ്ങനെ എന്നറിയാം
Next post സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2024 ഒക്ടോബർ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം