സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2024 ഒക്ടോബർ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
ഒക്ടോബർ 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കഠിനാദ്ധ്വാനത്താൽ ജീവിത നിലവാരം വർദ്ധിക്കും. കുടുംബ സംരംക്ഷണ ചുമതല ഏറ്റെടുക്കുവാൻ നിർബന്ധിതനാകും സങ്കീർണ്ണമായ പ്രശ്നങ്ങളെ ലാഘവത്തോടു കൂടി അഭിമൂഖീകരിക്കുവാനവസരമുണ്ടാകും. സത്യാവസ്ഥകൾ അറിഞ്ഞു പ്രവർത്തിക്കുന്നതിനാൽ മിഥ്യാധാരണകൾ ഒഴിവാകും സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും വേണം
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സങ്കീർണ്ണമായ വിഷയങ്ങളാണെങ്കിലും സമയോചിതവും യുക്തിപൂർവ്വവുമായ ഇടപെടലുകളാൽ അനിശ്ചിതാവസ്ഥകൾ ഒഴിവാകും അപ്രതീക്ഷിതമായി പൊതു പ്രവർത്തനങ്ങളിൽ ഏർപ്പെടും. ജാമ്യം നിൽക്കുന്നത് ഒഴിവാക്കണം. നിബന്ധനകൾക്ക് വിധേയമായി പുതിയ പദ്ധതികൾ ഏറ്റെടുക്കും ഈശ്വര പ്രാർത്ഥനകളാലും അശ്രാദ്ധ പരിശ്രമത്താലും വ്യാപാര വ്യവസായ വിപണന മേഖലകളിൽ സാമ്പത്തിക നേട്ടം ഉണ്ടാകും
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രത്യക്ഷമായും പരോക്ഷമായും വേണ്ടപ്പെട്ടവർ വിരോധികളായി ത്തീരും. കീഴ് ജീവനക്കാർ വരുത്തി വെച്ച അബദ്ധങ്ങൾ തിരുത്തുവാൻ പലപ്പോഴും കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരും. ജീവിതച്ചെലവ് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ആർഭാടങ്ങൾ ഒഴിവാക്കും ജീവിതപങ്കാളിയുടെ തൊഴിൽ പരമായ അനിഷ്ടാവസ്ഥകൾ പരിഹരിക്കുവാൻ പ്രത്യേകം ഈശ്വരപ്രാർത്ഥനകൾ നടത്തും
YOU MAY ALSO LIKE THIS VIDEO, യാക്കോബിന്റെ മക്കൾ; ഇസ്രായേൽ എങ്ങനെ ചുറ്റുമുള്ള രാജ്യങ്ങളുടെ ശത്രുവായി? ആരുടെ ഭാഗത്താണ് ശരി? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പഠിച്ച വിദ്യ പ്രാവർത്തികമാക്കുവാൻ അവസരമുണ്ടാകും ഉത്തരവാദിത്വമുള്ള പുത്രൻ്റെ സമീപനത്തിൽ ആശ്വാസവും സമാധാനവും തോന്നും അർത്ഥവ്യാപ്തിയോടു കൂടിയ ആശയങ്ങളും ചിന്തകളും പുതിയ തലങ്ങൾക്ക് വഴിയൊരുക്കും ‘സഹജമായ കഴിവുകൾ പ്രകടിപ്പിക്കാവാൻ അവസരമുണ്ടാകും . മക്കളുടെ വിജയത്തിൽ ആഹ്ലാദവും ആത്മാഭിമാനവും ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ പിൻബലത്താൽ ഏറ്റെടുത്ത പദ്ധതി പൂർത്തികരിക്കുവാൻ സാധിക്കും വിമർശനങ്ങളെ നിഷ്പ്രയാസം അതിജീവിക്കും മാറ്റി വെച്ച വിദൂര പുണ്യതീർത്ഥ ദേവാലയ യാത്ര സഫലമാകും . സാമ്പത്തിക ലാഭമുണ്ടാകുമെങ്കിലും അവിചാരിത ചെലവുകൾ വർദ്ധിക്കും. രക്തസമർദ്ധത്താൽ മുൻകോപം വർദ്ധിക്കുന്നത് നിയന്ത്രിക്കണം അടിസ്ഥാന രഹിതമായ ആരോപണങ്ങളെ അതിജീവിക്കുവാൻ സുതാര്യതയുള്ള സമീപനത്താൽ സാദ്ധ്യമാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിട്ടുവീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ക്ഷമാശീലത്തോടു കൂടിയ പ്രതികരണം പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുവാൻ ഉപകരിക്കും ആർഭാടങ്ങൾക്കും ദുർവ്യയങ്ങൾക്കും നിയന്ത്രണം ഏർപ്പെടുന്നതു വഴി സാമ്പത്തിക നേട്ടമുണ്ടാകും . പുതിയ കർമ്മ പദ്ധതികൾ ഏറ്റെടുക്കേണ്ടതായി വരുമെങ്കിലും സാമ്പത്തിക ചുമതലയിൽ നിന്നും പിൻമാറുകയാണ് നല്ലത് അബദ്ധമുള്ള സുഹൃത് ബന്ധത്തിൽ നിന്നും പിൻമാറുവാനുള്ള യുക്തി ഭാവിയിലേക്ക് ഗുണകരമാകും .
YOU MAY ALSO LIKE THIS VIDEO, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? വമ്പൻ പണി പിന്നാലെ വരുന്നുണ്ട് | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മേലധികാരികളിൽ നിന്നും അതൃപ്തി വചനങ്ങൾ കേൾക്കുവാനിടവരുമെങ്കിലും പ്രതികരിയ്ക്കാ തിരിക്കുകയാണ് നല്ലത് . വിദ്യാർത്ഥികൾ അലസത ശ്രദ്ധക്കുറവ് എന്നിവ വരാതെ നോക്കണം ഭൗതീക ജീവിതത്തോടൊപ്പം ആദ്ധ്യാത്മിക ആത്മീയ ആശയങ്ങൾ സമന്വയിപ്പിക്കുന്നത് സമാധാനത്തിന് വഴിയൊരുക്കും മോഹന വാഗ്ദാനങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഭക്തിപുരസ്സരം ചെയ്യുന്ന കാര്യങ്ങൾക്ക് സമ്പൂർണ്ണ വിജയം ഉണ്ടാകും നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ അപാകതകൾ ഉണ്ടാവാതെ സൂക്ഷിക്കണം. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയം പര്യാപ്തത ആർജിക്കും. കുടുംബാംഗങ്ങളുടെ കാര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസം തോന്നും ‘ സ്വയം നിക്ഷിപ്തമായ ചുമതലകളിൽ നിന്നും വ്യതിചലിക്കരുത്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
നഷ്ടപ്പെട്ടു എന്നു കരുതിയ രേഖകൾ തിരികെ ലഭിക്കും. കുട്രും ബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യവും ഉണ്ടാകും. പരീക്ഷയിൽ പ്രതീക്ഷിച്ചതിലുപരി വിജയശതമാനം ഉണ്ടാകും അർഹമായ പിത്യസ്വത്ത് രേഖാപരമായി ലഭിക്കും. അർപ്പണ മനോഭാവവും സുതാര്യതയും പുതിയ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കും. ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്നതിനാൽ കൃതാർത്ഥനാകും.
YOU MAY ALSO LIKE THIS VIDEO, ആര് എപ്പോൾ എങ്ങനെ മരിക്കണമെന്ന് തീരുമാനിക്കുന്ന ഡേവിഡ് ബർണിയ എന്ന മൊസാദിന്റെ തലയും തലച്ചോറും | Watch Video
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബത്തിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മാറിക്കിട്ടും. ദാനകർമ്മങ്ങൾ ചെയ്യും .സ്വജനങ്ങളുടെ സഹായം വർദ്ധിക്കും. എന്നാൽ അനാവശ്യ ചിന്തകൾ മനസ്സിനെ അലട്ടും ഈശ്വര ചിന്ത വർദ്ധിപ്പിക്കണം കടബാധ്യതകളിൽ നിന്നും മോചനം ഉണ്ടാകും. ഉദരസംമ്പദ്ധമായ ചില അസുഖങ്ങൾ ശല്യം ചെയ്തേക്കും ആരോഗ്യ ശ്രദ്ധ വേണം. പാഴ്ചിലവുകൾ നിയന്ത്രിക്കുക
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അലസത വെടിയണം സാമ്പത്തിക ഇടപാടിലെ തർക്കം വർദ്ധിക്കാതെ നോക്കണം. വഞ്ചനയിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധവേണം ശത്രുഭേദമന്യേ എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കരുത് വെട്ടിത്തുറന്നുള്ള അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കണം. അസുഖങ്ങൾ നിസ്സാരമായി കാണരുത്. എതിർപ്പുകൾ ധാരാളം ഉണ്ടാകുമെങ്കിലും ഈശ്വരാനുഗ്രഹം കൊണ്ട് അതിനെയെല്ലാം അതിജീവിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
നിസ്സാരകാര്യങ്ങൾക്ക് പോലും കഠിന പ്രയത്നം വേണ്ടി വരും. അപ്രധാപനങ്ങളായ കാര്യങ്ങളിൽ ഇടപെടരുത് വിദ്യാർത്ഥികൾക്ക് ഉത്സാഹക്കുറവ് ഉദാസീന മനോഭാവം തുടങ്ങിയവ വർദ്ധിക്കും വ്യാപാരത്തിൽ മാന്ദ്യം അനുഭവപ്പെടും സാമ്പത്തിക പരാധീനകളാൽ ജീവിതച്ചെലവ് നിയന്ത്രിക്കുവാനിടവരും ‘കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം. വാക് ദോഷം വരാതെ നോക്കണം
തയാറാക്കിയത്: ജ്യോതിഷി പ്രഭാസീന സി പി | +91 9961442256, prabhaseenacp@gmail.com
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇