ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 02 ബുധന്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 02.10.2024 (1200 കന്നി 16 ബുധന്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സാമ്പത്തികമായി നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം. ശുഭകരമായ വാർത്തകൾ കേൾക്കാൻ കഴിയും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അനാവശ്യ ചിന്തകളാൽ മനസ്സ് അസ്വസ്ഥമാകാൻ ഇടയുണ്ട്. ആത്മീയ കാര്യങ്ങളിൽ കൂടുതൽ വ്യാപാരിക്കുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഭാഗ്യാനുഭവങ്ങൾക്ക് തടസ്സം വരാവുന്ന ദിനമാണ്. ഭാഗ്യപരീക്ഷണം, ഊഹ കച്ചവടം മുതലായവ ഗുണം ചെയ്യില്ല.

YOU MAY ALSO LIKE THIS VIDEO, യാക്കോബിന്റെ മക്കൾ; ഇസ്രായേൽ എങ്ങനെ ചുറ്റുമുള്ള രാജ്യങ്ങളുടെ ശത്രുവായി? ആരുടെ ഭാഗത്താണ് ശരി? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഉന്മേഷവും ആത്മവിശ്വാസവും വർധിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും. തൊഴിൽ അന്തരീക്ഷം സന്തോഷകരമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അമിത അധ്വാനം, പ്രവര്‍ത്തന വൈഷമ്യം,അനിഷ്ടാനുഭവങ്ങൾ. ബോധ്യമുള്ള കാര്യങ്ങളിൽ മാത്രം ഇടപെടുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ആഗ്രഹസാധ്യവും അവസര നേട്ടങ്ങളും വരാവുന്ന ദിനമാണ്. സുഹൃത് സഹായം, ധനലാഭം മുതലായവയ്ക്കും സാധ്യത.

YOU MAY ALSO LIKE THIS VIDEO, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? വമ്പൻ പണി പിന്നാലെ വരുന്നുണ്ട് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രതീക്ഷിക്കുന്ന വിധത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസപ്പെടും. അശ്രദ്ധ മൂലം വിഷമതകൾ വരാവുന്ന ദിനമാണ്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അംഗീകാരവും പുരസ്കാരവും മറ്റും ലഭിക്കാവുന്ന ദിനമാണ്. സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം ലഭിക്കും. അധ്വാനഭാരം കുറയും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക ലാഭം, സാമുദായിക അംഗീകാരം മുതലായവ വരാവുന്ന ദിനമാണ്. അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, ആര് എപ്പോൾ എങ്ങനെ മരിക്കണമെന്ന് തീരുമാനിക്കുന്ന ഡേവിഡ് ബർണിയ എന്ന മൊസാദിന്റെ തലയും തലച്ചോറും | Watch Video 

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പല കാര്യങ്ങളിലും അമിത പ്രയത്നം വേണ്ടി വരുന്നത് നിരാശയുണ്ടാക്കാന്‍ ഇടയുണ്ട്. അനാവശ്യ വാഗ്ദാനങ്ങൾ നൽകുന്നത് പല വിധ പ്രയാസങ്ങൾക്കും കാരണമായേക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ചെയ്യാത്ത കുറ്റങ്ങൾക്ക് ശകാരവും കുറ്റപ്പെടുത്തലും കേൾക്കേണ്ടി വരാൻ സാധ്യതയുണ്ട്. സ്വന്തം ഉത്തരവാദിത്വ ങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ട ദിവസമാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആഗ്രഹങ്ങൾ വലിയ പരിശ്രമം കൂടാതെ തന്നെ സാധിപ്പിക്കുവാൻ കഴിയും. വ്യാപാരത്തില്‍ അപ്രതീക്ഷിത പുരോഗതി ദൃശ്യമാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

Previous post സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2024 ഒക്ടോബർ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 03 വ്യാഴം) എങ്ങനെ എന്നറിയാം