ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 05 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 05.10.2024 (1200 കന്നി 19 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അപ്രതീക്ഷിത ഗുണാനുഭവങ്ങള്‍ വരാന്‍ ഇടയുള്ള ദിവസമാണ്. കുടുംബപരമായി സന്തോഷകരമായ അന്തരീക്ഷം നിലനില്‍ക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തെളിഞ്ഞ മനസ്സും അനുകൂല സാഹചര്യങ്ങളും പ്രതീക്ഷിക്കാവുന്ന ദിവസമായിരിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ എല്ലാം വിജയം പ്രതീക്ഷിക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അമിത ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുന്നത് ഗുണകരമാകില്ല. പ്രധാന പ്രവര്‍ത്തനങ്ങള്‍ വളരെ കരുതലോടെ വേണം.

YOU MAY ALSO LIKE THIS VIDEO, ഇസ്‌ലാമിക രാജ്യങ്ങളുടെ പോലും ശത്രു, ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം; ആരാണ് ഹൂതികൾ? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അലസതയും ആനുകൂല്യക്കുറവും വരാവുന്ന ദിനമാണ്. ആരോഗ്യപരമായും പ്രതികൂല അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. അപ്രതീക്ഷിതമായി ചില പ്രയോജനങ്ങള്‍ സിദ്ധിക്കാനും സാധ്യത കാണുന്നു.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അനുകൂല സാഹചര്യങ്ങള്‍ വന്നാലും പ്രയോജനപ്പെടുത്താന്‍ കഴിയാതെ വന്നേക്കാം. ഭാഗ്യ പരീക്ഷണം ഒഴിവാക്കുക.

YOU MAY ALSO LIKE THIS VIDEO, ഒരു കുഞ്ഞ്‌ ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ തന്നെ പഠിക്കുന്ന ഈ 7 കാര്യങ്ങൾ നിങ്ങളെ അതിശയിപ്പിക്കും | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനസ്സിന് സന്തോഷം നല്‍കുന്ന സുഹൃത്ത് സമാഗമത്തിന് സാധ്യതയുണ്ട്. നാളെ ലഭിക്കുന്ന അവസരങ്ങള്‍ ഗുണകരമായിരിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പല പ്രധാന കാര്യങ്ങള്‍ക്കും പ്രാരംഭ തടസം നേരിടാന്‍ ഇടയുണ്ട്. വ്യക്തി ബന്ധങ്ങളില്‍ വിഷമതകള്‍ വരാതെ നോക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മത്സര വിജയം, സമ്മാന ലാഭം, ഇഷ്ട ഭക്ഷണം എന്നിവ പ്രതീക്ഷിക്കാവുന്ന ദിനമാണ്. ഉല്ലാസകരമായി സമയം ചിലവഴിക്കും.

YOU MAY ALSO LIKE THIS VIDEO, നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഈ പ്രശ്നങ്ങൾ ഉണ്ടോ? എങ്കിൽ ഉറപ്പായും നിങ്ങളുടെ ബന്ധം തകരും | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബ സുഖം, സമ്മാന ലാഭം, ഭാഗ്യ പുഷ്ടി മുതലായവ പ്രതീക്ഷിക്കാം. കച്ചവടകാര്യങ്ങളില്‍ അപ്രതീക്ഷിത ലാഭം സിദ്ധിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പലകാര്യങ്ങളിലും പ്രാരംഭ തടസ്സങ്ങള്‍ ഉണ്ടായെന്നു വരാം. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുന്നതു മൂലം വൈഷമ്യങ്ങള്‍ ഉണ്ടായെന്നു വരാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തൊഴില്‍ ക്ലേശം, അധ്വാനം എന്നിവ വരാവുന്ന ദിനമാണ്. സാമ്പത്തിക കാര്യങ്ങളില്‍ മോശമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 04 വെള്ളി) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 06 ഞായര്‍) എങ്ങനെ എന്നറിയാം