ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 10 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 10.10.2024 (1200 കന്നി 24 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കര്‍മ്മ രംഗത്ത് മാനസിക സംഘര്‍ഷം വര്‍ധിക്കാന്‍ ഇടയുണ്ട്. എടുത്തു ചാടിയുള്ള തീരുമാനങ്ങള്‍ മൂലം പല വിധ വൈഷമ്യങ്ങളും ഉണ്ടായെന്നു വരാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അടുപ്പം പുലര്‍ത്തിയിരുന്നവര്‍ പെട്ടെന്ന് അകല്‍ച്ച പ്രകടിപ്പിക്കുന്നതില്‍ മാനസിക വൈഷമ്യം തോന്നും. പൊതു രംഗത്ത് നിന്നും ഉള്‍വലിയാനുള്ള പ്രവണത ഉണ്ടായെന്നു വരാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
നഷ്ടമായി എന്നു കരുതിയ ധനം തിരികെ ലഭിക്കും. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ അനുകൂലമാകും.

YOU MAY ALSO LIKE THIS VIDEO, ജോലി ഉപേക്ഷിച്ച് വീട്ടിലിരുന്നു, Resume / CV തയാറാക്കി രേണു ഇപ്പോൾ സമ്പാദിക്കുന്നത് മാസം അരലക്ഷത്തോളം രൂപ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അപ്രതീക്ഷിത കോണുകളില്‍ നിന്നും ധന ലാഭം സിദ്ധിക്കും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഊഹക്കച്ചവടം, ഭാഗ്യ പരീക്ഷണം മുതലായവകളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണം. ചിലവുകള്‍ പ്രതീക്ഷിച്ചതിലും വര്‍ധിക്കുവാന്‍ ഇടയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കോപത്തോടെയുള്ള സംസാരം ഒഴിവാക്കാതിരുന്നാല്‍ പല ബന്ധങ്ങളിലും വൈഷമ്യങ്ങള്‍ വരാവുന്നതാണ്. പ്രവര്‍ത്തന രംഗത്ത് അധ്വാന ഭാരം വര്‍ധിക്കും.

YOU MAY ALSO LIKE THIS VIDEO, ഒരു കുഞ്ഞ്‌ ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ തന്നെ പഠിക്കുന്ന ഈ 7 കാര്യങ്ങൾ നിങ്ങളെ അതിശയിപ്പിക്കും | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകും. അനുകൂലമായ സ്ഥാന മാറ്റത്തിന് സാധ്യതയുള്ള ദിനമാണ് .

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രധാന കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് വേണ്ടത്ര കരുതലോടെ വേണം. കോപസംസാരം മൂലം വൈഷമ്യങ്ങള്‍ വരാവുന്നതിനാല്‍ സംസാരം നിയന്ത്രിക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യസാധ്യത്തിന് പ്രമുഖ വ്യക്തികളുടെ സഹായം ലഭ്യമാകും. മത്സരങ്ങളിലും പരീക്ഷകളിലും മറ്റും വിജയം ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, ഇസ്‌ലാമിക രാജ്യങ്ങളുടെ പോലും ശത്രു, ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം; ആരാണ് ഹൂതികൾ? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പതിവ് ജോലികള്‍ക്ക് പുറമേ പുതിയ ചുമതലകള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാകും. നയപരമായ സംസാരം കൊണ്ട് കാര്യ വിജയം നേടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന വാരമാണ്. മനസ്സിന് സുഖവും സന്തോഷവും നല്‍കുന്ന അനുഭവങ്ങളും വാര്‍ത്തകളും ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബപരമായി നിലനിന്നിരുന്ന വൈഷമ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും. തൊഴില്‍ രംഗത്ത് പ്രശസ്തിയും അംഗീകാരവും ലഭിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഈ പ്രശ്നങ്ങൾ ഉണ്ടോ? എങ്കിൽ ഉറപ്പായും നിങ്ങളുടെ ബന്ധം തകരും | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 09 ബുധന്‍) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 11 വെള്ളി) എങ്ങനെ എന്നറിയാം