ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 11 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 11.10.2024 (1200 കന്നി 25 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രഭാതത്തില്‍ പ്രവര്‍ത്തന ക്ലേശം, അകാരണ വൈഷമ്യം എന്നിവയ്ക്ക് സാധ്യത. മധ്യാഹ്നത്തില്‍ 12 മണി കഴിഞ്ഞാല്‍ ആഗ്രഹ സാധ്യം, കുടുംബ സുഖം, അഭിനന്ദനം എന്നിവ പ്രതീക്ഷിക്കാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തന മാന്ദ്യം, തൊഴില്‍ ക്ലേശം എന്നിവ വരാവുന്ന ദിവസം. കര്‍മ്മസംബന്ധമായി അംഗീകാരം കുറയാന്‍ ഇടയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സുഖാനുഭവങ്ങള്‍, അനുകൂല സഹാച്ചര്യങ്ങള്‍ എന്നിവയ്ക്ക് സാധ്യത. മധ്യാഹ്ന ശേഷം ധന തടസം, പ്രവര്‍ത്തന മാന്ദ്യം എന്നിവ വരാന്‍ ഇടയുണ്ട്.

YOU MAY ALSO LIKE THIS VIDEO, ജോലി ഉപേക്ഷിച്ച് വീട്ടിലിരുന്നു, Resume / CV തയാറാക്കി രേണു ഇപ്പോൾ സമ്പാദിക്കുന്നത് മാസം അരലക്ഷത്തോളം രൂപ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തിക ലാഭം, വ്യാപാര നേട്ടം, കുടുംബ സുഖം എന്നിവ പ്രതീക്ഷിക്കാം. മംഗള കര്‍മങ്ങളില്‍ പങ്കെടുക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അമിത വ്യയം, നഷ്ടസാധ്യത , അകാരണ വൈഷമ്യം. മധ്യാഹ്നത്തില്‍ 12 മണി മുതല്‍ കാര്യ വിജയം, അംഗീകാരം, ഇഷ്ടഭക്ഷണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കാര്യ സാധ്യത്തിനായി പതിവിലും കവിഞ്ഞ പരിശ്രമം വേണ്ടി വരും. പ്രതിസന്ധികള്‍ ഉണ്ടാകുമെങ്കിലും അവയെ അതിജീവിക്കും.

YOU MAY ALSO LIKE THIS VIDEO, ഒരു കുഞ്ഞ്‌ ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ തന്നെ പഠിക്കുന്ന ഈ 7 കാര്യങ്ങൾ നിങ്ങളെ അതിശയിപ്പിക്കും | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സാമ്പത്തിക നേട്ടം, കാര്യ ലാഭം, പ്രവര്‍ത്തന വിജയം. മധ്യാഹ്ന ശേഷം അമിത അധ്വാനം, അനിഷ്ടാനുഭവങ്ങള്‍, ആഗ്രഹ സാഫല്യത്തിന് കാല താമസം എന്നിവ കരുതണം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സന്താന ക്ലേശം, ശാരീരിക വൈഷമ്യം, അലസത. മധ്യാഹ്നത്തില്‍ 12 മണി മുതല്‍ അനുകൂല അനുഭവങ്ങള്‍, തൊഴില്‍ ആനുകൂല്യം, അംഗീകാരം എന്നിവ വരാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആഗ്രഹ സാധ്യം, ബന്ധു സമാഗമം, ഉല്ലാസ അനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യത. മധ്യാഹ്നത്തില്‍ 12 മണി മുതല്‍ കാര്യ വിഘ്നം, മന ക്ലേശം, ആരോഗ്യ ഹാനി എന്നിവ വരാം.

YOU MAY ALSO LIKE THIS VIDEO, ഇസ്‌ലാമിക രാജ്യങ്ങളുടെ പോലും ശത്രു, ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം; ആരാണ് ഹൂതികൾ? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അതി പ്രഭാതത്തില്‍ ആരോഗ്യ പ്രയാസം, വ്യാപാര നഷ്ടം, മന സമ്മര്‍ദം. മധ്യാഹ്ന ശേഷം ഇഷ്ടാനുഭവങ്ങള്‍, സാമ്പത്തിക നേട്ടം, ദ്രവ്യ ലാഭം എന്നിവ പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ ലാഭം, ദാമ്പത്യ സുഖം, തൊഴില്‍ വിജയം . മധ്യാഹ്നത്തില്‍ 12 മണി മുതല്‍ കാര്യ പരജായം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ വരാന്‍ ഇടയുണ്ട്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനുകൂല അനുഭവങ്ങള്‍, സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ എന്നിവയ്ക്ക് ഇടയുണ്ടാകും. കുടുംബത്തോടുള്ള കര്‍ത്തവ്യങ്ങള്‍ ഭംഗിയായി നിറവേറ്റും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഈ പ്രശ്നങ്ങൾ ഉണ്ടോ? എങ്കിൽ ഉറപ്പായും നിങ്ങളുടെ ബന്ധം തകരും | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 10 വ്യാഴം) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 12 ശനി) എങ്ങനെ എന്നറിയാം