ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ഒക്ടോബർ 12 ശനി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 12.10.2024 (1200 കന്നി 26 ശനി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
നേട്ടങ്ങളും അവസരങ്ങളും ലഭ്യാമാകുന്ന ദിവസമായിരിക്കും. പ്രതികൂലികള്‍ പിണക്കം മറന്ന് അടുത്തു വരും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അധ്വാന ഭാരം വര്‍ദ്ധിക്കുമെങ്കിലും ആനുകൂല്യങ്ങളില്‍ കാര്യമായ കുറവ് വരികയില്ല. വേണ്ടത്ര മുന്നൊരുക്കത്തോടെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുക.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അകാരണ ചിന്തകളാല്‍ മനസ്സ് വ്യാകുലമാകാന്‍ സാധ്യതയുണ്ട്. അമിത വ്യയം മൂലം സാമ്പത്തിക ക്ലേശം ഉണ്ടായെന്നു വരാം.
YOU MAY ALSO LIKE THIS VIDEO, ജോലി ഉപേക്ഷിച്ച് വീട്ടിലിരുന്നു, Resume / CV തയാറാക്കി രേണു ഇപ്പോൾ സമ്പാദിക്കുന്നത് മാസം അരലക്ഷത്തോളം രൂപ | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഭാഗ്യവും ആനുകൂല്യവും വേണ്ടുവോളം വരാവുന്ന ദിവസമാണ്. സുഹൃത്ത് സഹായം പല കാര്യങ്ങളിലും നിര്‍ണായകമായി ഭവിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അപ്രതീക്ഷിത അംഗീകാരം, ധന നേട്ടം, മന സന്തോഷം എന്നിവ പ്രതീക്ഷിക്കാം. വ്യാപാരത്തില്‍ ലാഭം വര്‍ധിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
യാത്രാ വൈഷമ്യം, അമിത അധ്വാനം, മന സമ്മര്‍ദം തുടങ്ങിയവ വരാവുന്നതാണ്. സാമ്പത്തികമായി ചില വൈഷമ്യങ്ങള്‍ വരാവുന്നതാണ്.
YOU MAY ALSO LIKE THIS VIDEO, ഒരു കുഞ്ഞ് ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ തന്നെ പഠിക്കുന്ന ഈ 7 കാര്യങ്ങൾ നിങ്ങളെ അതിശയിപ്പിക്കും | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യ തടസം, പ്രവര്‍ത്തന മാന്ദ്യം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ വന്നേക്കാം. ഊഹക്കച്ചവടത്തില്‍ പരാജയ സാധ്യതയുണ്ട്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഉല്ലാസ അനുഭവങ്ങള്‍, ആഗ്രഹ സാഫല്യം, കാര്യ വിജയം എന്നിവ പ്രതീക്ഷിക്കാം. മനസ്സിന് ഇഷ്ടപ്പെട്ട വ്യക്തികളുമായി സമയം ചിലവിടാന്‍ കഴിയും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കുടുംബപരമായ കാര്യങ്ങള്‍ക്ക് സമയം തികയാത്ത അവസ്ഥ വന്നേക്കാം. അമിത അധ്വാനം മൂലം ആരോഗ്യ ക്ലേശങ്ങള്‍ വരാം.
YOU MAY ALSO LIKE THIS VIDEO, ഇസ്‌ലാമിക രാജ്യങ്ങളുടെ പോലും ശത്രു, ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം; ആരാണ് ഹൂതികൾ? | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഭാഗ്യാനുഭവങ്ങളും മെച്ചപ്പെട്ട അവസരങ്ങളും പ്രതീക്ഷിക്കാവുന്ന ദിനമാണ്. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടം പ്രതീക്ഷിക്കാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുടുംബ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും. തൊഴിലില്‍ ഉദ്ദേശിക്കുന്ന കാര്യസാധ്യം വരാന്‍ പ്രയാസമാണ്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി ചെയ്തു തീര്‍ക്കാന്‍ കഴിയും.കുടുംബാനുഭവങ്ങള്‍ സന്തോഷകരമാകും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, ഉന്നതർ വരെ വീണുപോകുന്ന DIGITAL ARREST എന്താണെന്നറിയാമോ? | Watch Video 👇