ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ഒക്ടോബർ 14 തിങ്കൾ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 14.10.2024 (1200 കന്നി 28 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ചില ജോലികൾ കാരണം ഇന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിച്ചേക്കാം. ആരോഗ്യം ശ്രദ്ധിക്കുക. വാക്കുകൾ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
സാമ്പത്തിക നില സാധാരണമായി മുമ്പോട്ട് പോകും. ചെലവുകൾ കൂടാം. സഹോദരങ്ങളുമായി കുടുംബ സ്വത്തിനെ ചൊല്ലി വാക്കുതർക്കങ്ങൾ ഉണ്ടായേക്കാം. കര്‍മ്മസംബന്ധമായി വളരെ യധികം ശ്രദ്ധിക്കണം.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
മനസിൽ ഇന്ന് അകാരണമായി ആശങ്കകളുണ്ടായേക്കാം. വരുമാനത്തിലെ തടസങ്ങൾ മാറും, ജോലി അന്വേഷിക്കുന്നവർക്ക് ലഭിക്കും. വിദേശ യാത്രയ്ക്ക് നേരിട്ടിരുന്ന തടസങ്ങള്‍ മാറിക്കിട്ടും.
YOU MAY ALSO LIKE THIS VIDEO, മൃതശരീരം കഴുകന്മാർക്ക് കഴിക്കാൻ ഇട്ടു കൊടുക്കുന്ന ഇന്ത്യൻ സമൂഹം, കാരണം അതിശയിപ്പിക്കുന്നത്! കേരളത്തിലുമുണ്ട് കഴുകന്മാർക്കായി ഒരു ‘റെസ്റ്റോറന്റ്’ | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഏത് ജോലിയും ചെയ്യാൻ മനസ്സ് ഉറപ്പിച്ചാൽ തീർച്ചയായും അതിൽ വിജയം ലഭിയ്ക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കര്‍മ്മസംബന്ധമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് അല്‍പം ആശ്വാസം ലഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സന്തോഷ ദിനം. വരുമാനം വർധിക്കും. സർക്കാർ ജോലി ലഭിച്ചേക്കും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. ഓഫീസിൽ സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങൾ ലഭിയ്ക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഏതെങ്കിലും വസ്തുവകകൾ വാങ്ങാനോ വിൽക്കാനോ നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിൽ വിജയം നേടും. പുതിയ ഗൃഹത്തിലേക്ക് താമസം മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും.
YOU MAY ALSO LIKE THIS VIDEO, ദേ എത്തി ലോകോത്തര നിലവാരത്തിൽ വന്ദേഭാരത് സ്ലീപ്പർ, എന്തൊക്കെ സൗകര്യങ്ങൾ എന്ന് കണ്ടോ! | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
യാത്ര പോകുകയാണെങ്കിൽ സ്വന്തം വസ്തുക്കൾ മോഷണം പോകാതിരിയ്ക്കാൻ ശ്രദ്ധിയ്ക്കുക. തര്‍ക്കവിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കണം. ശത്രുക്കളില്‍ നിന്നും ഉപദ്രവമുണ്ടാകും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ജോലിയിൽ നിങ്ങൾക്ക് ഇന്ന് പ്രൊമോഷൻ സാധ്യതകളുണ്ട്. മറ്റുള്ളവരെ സഹായിക്കാൻ സമയം ചെലവഴിയ്ക്കും. സർക്കാർ പദ്ധതികളിൽ നേട്ടം ഉണ്ടാകും. നിക്ഷേപം നടത്തുന്നതിന് മുൻപ് ആലോചിച്ചു നടത്തുക.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സ്ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. സന്താനങ്ങള്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിക്കും. ബിസിനസിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും അത് സേവിങ്‌സിനെ ബാധിക്കും.
YOU MAY ALSO LIKE THIS VIDEO, ഒരു കുഞ്ഞ് ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ തന്നെ പഠിക്കുന്ന ഈ 7 കാര്യങ്ങൾ നിങ്ങളെ അതിശയിപ്പിക്കും | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
എന്തെങ്കിലും അപകടകരമായ ജോലി ചെയ്യേണ്ടി വന്നാൽ ചെയ്യരുത് അത് ഭാവിയിൽ ദോഷം ചെയ്യും. കുടുംബത്തിലെ ആരുടെയെങ്കിലും ആരോഗ്യം മോശമായേക്കാം ശ്രദ്ധിക്കുക.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വരും. അനാവശ്യ ചിന്തകള്‍ കൊണ്ട് മനസ് അസ്വസ്ഥമാകും. പുതിയ ശത്രുക്കൾ തലപൊക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനാവശ്യ സംസാരം ഒഴിവാക്കണം. പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് മെച്ചപ്പെടുന്നത് കാരണം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ് വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇