ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 15 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 15.10.2024 (1200 കന്നി 29 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
എത്ര കഠിനമായ സാഹചര്യങ്ങളെയും ഭംഗിയായി കൈകാര്യം ചെയ്യാന്‍ കഴിയും. അധികാരികളുടെ പ്രീതി ലഭിക്കുക മൂലം ആത്മവിശ്വാസം വര്‍ധിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തനങ്ങളില്‍ ആത്മവിശ്വാസവും ഉത്സാഹവും വര്‍ധിക്കും. സമൂഹ മധ്യത്തില്‍ കൂടുതല്‍ അംഗീകരിക്കപ്പെടും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രവര്‍ത്തന രംഗത്ത് അധ്വാന ഭാരം വര്‍ധിക്കും.ജാഗ്രതക്കുറവു മൂലം ധനനഷ്ടം വരാതെ നോക്കണം.

YOU MAY ALSO LIKE THIS VIDEO, മൃതശരീരം കഴുകന്മാർക്ക് കഴിക്കാൻ ഇട്ടു കൊടുക്കുന്ന ഇന്ത്യൻ സമൂഹം, കാരണം അതിശയിപ്പിക്കുന്നത്! കേരളത്തിലുമുണ്ട് കഴുകന്മാർക്കായി ഒരു ‘റെസ്റ്റോറന്റ്’ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പതിവിലും അധികം അധ്വാനം വേണ്ടി വരുമെങ്കിലും അന്തിമമായി കാര്യ വിജയം പ്രതീക്ഷിക്കാം. അപവാദ ശ്രവണത്തിനും സാധ്യത ഉള്ളതിനാല്‍ വിവാദ സാഹചര്യങ്ങള്‍ കഴിവതും ഒഴിവാക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനമാണ് . കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഈശ്വരാധീനത്താലും ഭാഗ്യാതിരേകത്താലും പല ആഗ്രഹങ്ങളും സാധിക്കുവാന്‍ കഴിയുന്ന ദിവസമാണ് . കുടുംബപരമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം .

YOU MAY ALSO LIKE THIS VIDEO, ദേ എത്തി ലോകോത്തര നിലവാരത്തിൽ വന്ദേഭാരത് സ്ലീപ്പർ, എന്തൊക്കെ സൗകര്യങ്ങൾ എന്ന് കണ്ടോ! | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ അവസരം ലഭിച്ചെന്നു വരില്ല. ആത്മ വിശ്വാസത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി ഭവിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തൊഴില്‍ രംഗത്ത് അല്പം വൈഷമ്യങ്ങള്‍ വരാവുന്ന ദിവസമായതിനാൽ ചുമതലകളില്‍ പ്രത്യേക നിഷ്കര്‍ഷ പുലര്‍ത്തണം. അപ്രതീക്ഷിത ചിലവുകള്‍ മൂലം സാമ്പത്തിക ക്ലേശം വരാന്‍ ഇടയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മത്സരങ്ങളിലും പരീക്ഷകളിലും മറ്റും അപ്രതീക്ഷിത വിജയം പ്രതീക്ഷിക്കാവുന്ന ദിനമാണ്. കുടുംബത്തില്‍ സുഖകരമായ അന്തരീക്ഷം നിലനില്‍ക്കുന്നത് മനോസുഖം പ്രദാനം ചെയ്യും.

YOU MAY ALSO LIKE THIS VIDEO, ഒരു കുഞ്ഞ്‌ ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ തന്നെ പഠിക്കുന്ന ഈ 7 കാര്യങ്ങൾ നിങ്ങളെ അതിശയിപ്പിക്കും | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനായി തൊഴിലില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നേക്കാം. ഈശ്വര കാരുണ്യത്താല്‍ അപകടങ്ങള്‍ ഒഴിവാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
എത്ര ശ്രമകരമായ ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും. വ്യാപാര രംഗത്ത് നൂതനമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കും.

മീനം (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിനാല്‍ പല പ്രതിസന്ധികളെയും തരണം ചെയ്യാന്‍ കഴിയും. വീഴ്ചകള്‍ വരാതെ ശ്രദ്ധിക്കണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ്‌ വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 14 തിങ്കൾ) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 16 ബുധന്‍) എങ്ങനെ എന്നറിയാം