ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 25 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 25.10.2024 (1200 തുലാം 9 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
എല്ലാ കാര്യങ്ങളെയും സംശയത്തോടെയും അര്‍ദ്ധമനസോടെയും സമീപിക്കുന്നത് ഗുണം ചെയ്യില്ല. കുടുംബാന്തരീക്ഷം പ്രതികൂലമാകാന്‍ ഇടയുണ്ട്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അശുഭചിന്തകള്‍ മാറ്റിവച്ച് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുവാന്‍ കഴിയും.സന്തോഷകരമായ സാഹചര്യങ്ങള്‍ അനുഭവത്തില്‍ വരും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
അമിതമായ അധ്വാനഭാരം മൂലം പല കാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുവാന്‍ കഴിയാതെ വരും. പുതിയ സുഹൃത്ത് ബന്ധങ്ങള്‍ പ്രയോജനകരമായി ഭവിക്കും.

YOU MAY ALSO LIKE THIS VIDEO, ശബരിമലയിലെ കോടികളുടെ വരുമാനം പോകുന്നത്‌ എങ്ങോട്ട്‌? ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രം എന്തുകൊണ്ട്‌ സർക്കാർ ഇടപെടുന്നു? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ബന്ധു സഹായം, സാമ്പത്തിക നേട്ടം, മത്സര വിജയം മുതലായവ പ്രതീക്ഷിക്കാം. ശുഭപ്രതീക്ഷകളും ആത്മവിശ്വാസവും മനസ്സില്‍ നിറയുന്ന ദിവസമായിരിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
നഷ്ട സാധ്യതയുള്ള കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് രണ്ടു വട്ടം ആലോചിക്കുക. അധ്വാനത്തിന് തക്കതായ പ്രതിഫലം ലഭിക്കാത്തതില്‍ അസന്തുഷ്ടി തോന്നാന്‍ ഇടയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യ വിജയം, അംഗീകാരം, ഇഷ്ട ഭക്ഷണം മുതലായവ പ്രതീക്ഷിക്കാവുന്ന ദിവസം. ഇഷ്ട ജനങ്ങളുമായി ഒത്തുചേര്‍ന്ന് സമയം ചിലവഴിക്കാന്‍ കഴിയും.

YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ കൂടുതലായി പ്രതീക്ഷിക്കാം. കുടുംബ സുഖം, കാര്യ സാധ്യം എന്നിവയും അനുഭവത്തില്‍ വരും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സഹ പ്രവര്‍ത്തകരുടെ സഹകരണക്കുറവ് മൂലം തൊഴില്‍ വൈഷമ്യങ്ങള്‍ക്ക് സാധ്യത. നിരന്തരമായ പ്രവർത്തനങ്ങളാൽ വിജയം കൈവരിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അപ്രതീക്ഷിത ചിലവുകള്‍ മൂലം സാമ്പത്തിക ക്ലേശം ഉണ്ടായെന്നു വരാം. ദീര്‍ഘ യാത്ര മൂലം ശരീര ക്ലേശം അനുഭവപ്പെടാന്‍ ഇടയുണ്ട്.

YOU MAY ALSO LIKE THIS VIDEO, ഉന്നതർ വരെ വീണുപോകുന്ന Digital Arrest എന്താണെന്ന് അറിയാമോ? ഈ ചതിക്കുഴിയിൽ വീഴാതെ കരുതലോടെ നേരിടുക | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍, സാഹചര്യങ്ങള്‍ എന്നിവ ഉണ്ടാകും. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിക്കാന്‍ കഴിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പുതിയ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കഴിയും. അപ്രതീക്ഷിത കോണുകളില്‍ നിന്നുപോലും സഹായങ്ങള്‍ ലഭ്യമാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യ വിഘ്നം, സാമ്പത്തിക തടസ്സം മുതലായവ വരാവുന്ന ദിനമാണ്. പ്രതീക്ഷിച്ചതിലും അധികം അധ്വാനം പലകാര്യങ്ങളിലും വേണ്ടി വരും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ്‌ വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 24 വ്യാഴം) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 26 ശനി) എങ്ങനെ എന്നറിയാം