ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 10 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 10.09.2024 (1200 ചിങ്ങം 25 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പല കാര്യങ്ങളിലും അകാരണ കാല താമസം വരാവുന്നതാണ്. ക്ഷമാഭാവം നിലനിര്‍ത്തിയാല്‍ കുടുംബ ക്ലേശങ്ങള്‍ കുറയും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യ സാധ്യം, അംഗീകാരം, ഇഷ്ടാനുഭവങ്ങള്‍ മുതലായവ വരാവുന്ന ദിനമാണ്. കുടുംബപരമായും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
നന്മയും പ്രതീക്ഷാ നിര്‍ഭരമായ അനുഭവങ്ങളും വരാവുന്ന ദിവസമാണ്. അധ്വാനത്തിന് മതിയായ പ്രതിഫലം ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, വിവാഹിതരായ സ്ത്രീകൾ നഗ്നരായി ജീവിക്കുന്ന വിചിത്രമായ ഇന്ത്യൻ ഗ്രാമം, കാരണം അതിലേറെ വിചിത്രം | Ningalkkariyamo? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അനാവശ്യ മനസമ്മര്‍ദത്തിനു സാധ്യത കാണുന്നു. സഹപ്രവര്‍ത്തകരില്‍ നിന്നും വിരസമായ സമീപനങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അധ്വാനവും ക്ലേശവും വര്‍ധിക്കുന്നതിനാല്‍ ആരോഗ്യ വൈഷമ്യങ്ങള്‍ക്ക് സാധ്യത കാണുന്നു. പ്രതിസന്ധികള്‍ വരുമെങ്കിലും പ്രയാസം കൂടാതെ അതിജീവിക്കുവാന്‍ കഴിയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഇന്ന് പ്രയാസം കൂടാതെ സാധിക്കുവാന്‍ കഴിയും. ആഹ്ളാദകരമായി സമയം ചിലവഴിക്കാന്‍ കഴിയും.

YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പല കാര്യങ്ങളും പ്രതീക്ഷിച്ച പ്രകാരം മുന്നേറാന്‍ തടസ്സങ്ങള്‍ ഉണ്ടായെന്നു വരാം. സുപ്രധാന പ്രവൃത്തികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിനമല്ല.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കാര്യസാധ്യം, അംഗീകാര ലബ്ധി, കുടുംബ സുഖം മുതലായവ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. ഭാഗ്യാനുഭവങ്ങള്‍ക്കും സാധ്യതയുള്ള ദിവസമായി കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സുഹൃത്ത് ജനങ്ങളില്‍ നിന്നും അസുഖകരമായ അനുഭവങ്ങള്‍ വരാവുന്നതാണ്. പ്രതീക്ഷിക്കാത്ത ചിലവുകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.

YOU MAY ALSO LIKE THIS VIDEO, ആഢംബരത്തിന്റെ അവസാന വാക്ക്; ആരാണ്‌ മോദി കാണാൻ എത്തിയ ബ്രൂണൈ സുൽത്താൻ | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബ സുഖം, അംഗീകാരം, ധനനേട്ടം മുതലായവ വരാവുന്ന ദിനമാണ്. ഏറ്റെടുക്കുന്ന ജോലികള്‍ ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കഴിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യവിജയം, ആഗ്രഹ സാധ്യം, ബന്ധു സമാഗമം മുതലായവ പ്രതീക്ഷിക്കാം. തൊഴില്‍ രംഗത്ത് അഭിനന്ദനവും അംഗീകാരവും ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യ സാധ്യത്തിനു അമിത പരിശ്രമം വേണ്ടി വരും. സന്താനപരമായ ക്ലേശങ്ങള്‍ക്കും സാധ്യത.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഒരു മെഷീന്റെ സഹായത്തോടെ ശരീരത്തിലെ കൊഴുപ്പെല്ലാം അകറ്റി തടിയും തൂക്കവും പെട്ടെന്ന് കുറയ്ക്കാം | Liposuction | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 09 തിങ്കൾ) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 11 ബുധന്‍) എങ്ങനെ എന്നറിയാം