ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 സെപ്തംബർ 11 ബുധന്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 11.09.2024 (1200 ചിങ്ങം 26 ബുധന്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
യാത്രാ ദുരിതവും അലച്ചിലും വരാവുന്നതാണ്. ഉദര വൈഷമ്യത്തിനും സാധ്യത കാണുന്നു.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അപ്രതീക്ഷിത ധന ലാഭം, മാനസിക സന്തോഷം, ശുഭ വാര്‍ത്താശ്രവണം എന്നിവയ്ക്ക് അവസരം ഉണ്ടാകും. അഭിപ്രായങ്ങള്‍ മാനിക്കപ്പെടും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സംഘടനകള്‍, പ്രസ്ഥാനങ്ങള്‍ മുതലായവയുടെ നേതൃപദവി ഏറ്റെടുക്കാന്‍ അവസരം ഉണ്ടാകും. കുടുംബ സമേതം യാത്രകള്‍ പുറപ്പെടും.
YOU MAY ALSO LIKE THIS VIDEO, വിവാഹിതരായ സ്ത്രീകൾ നഗ്നരായി ജീവിക്കുന്ന വിചിത്രമായ ഇന്ത്യൻ ഗ്രാമം, കാരണം അതിലേറെ വിചിത്രം | Ningalkkariyamo? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യ പരാജയം, അമിത അധ്വാനം, ആരോഗ്യ ക്ലേശം എന്നിവയ്ക്ക് സാധ്യതയുള്ള ദിവസമാണ്. മാറ്റി വയ്ക്കാവുന്ന പ്രധാന കര്‍ത്തവ്യങ്ങള്‍ മറ്റൊരു അവസരത്തില്‍ നിര്‍വഹിക്കുന്നതാകും നല്ലത്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആഗ്രഹ തടസം, യാത്രാ ഭംഗം, ശാരീരിക ക്ലേശം എന്നിവയ്ക്ക് സാധ്യതയുള്ള ദിവസമാണ്. നിരന്തരമായ പ്രാര്‍ത്ഥനകള്‍ മൂലം വൈഷമ്യങ്ങള്‍ കുറയും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സന്തോഷപ്രദമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. ആനുകൂല്യങ്ങളും അംഗീകാരങ്ങളും ലഭിക്കാന്‍ ഇടയുണ്ട്.
YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സഹായങ്ങള്‍ക്ക് തടസം നേരിടാന്‍ ഇടയുണ്ട്. പൂര്‍ണ്ണ മനസ്സോടെ ചെയുന്ന കാര്യങ്ങള്‍ക്ക് അന്തിമ കാര്യ വിജയം ഉണ്ടാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
യാത്രകള്‍ സഫലങ്ങളാകും. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിക്കാന്‍ കഴിയും. ഉല്ലാസം, മന സന്തോഷം എന്നിവയും പ്രതീക്ഷിക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പതിവിലും അധികം അധ്വാനഭാരം പല കാര്യങ്ങളിലും വേണ്ടി വരും. യാത്രാ വേളകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുക.
YOU MAY ALSO LIKE THIS VIDEO, ആഢംബരത്തിന്റെ അവസാന വാക്ക്; ആരാണ് മോദി കാണാൻ എത്തിയ ബ്രൂണൈ സുൽത്താൻ | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഗ്രഹിച്ച പ്രകാരം കാര്യങ്ങള്‍ നിറവേറ്റുവാന്‍ കഴിയും. അപ്രതീക്ഷിത ധന ലാഭം ഉണ്ടായെന്നു വരാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ വിജയം, സന്തോഷം, അംഗീകാരം. വിജയകരമായി ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ അഭിനന്ദനം ലഭിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മന സമ്മര്‍ദം, മന ക്ലേശം, അധ്വാന ഭാരം എന്നിവ വരാവുന്ന ദിനം. ജോലിത്തിരക്ക് ഉണ്ടാകുമെങ്കിലും സമയം സന്തോഷകരമായി ചിലവഴിക്കാന്‍ കഴിയും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, ഒരു മെഷീന്റെ സഹായത്തോടെ ശരീരത്തിലെ കൊഴുപ്പെല്ലാം അകറ്റി തടിയും തൂക്കവും പെട്ടെന്ന് കുറയ്ക്കാം | Liposuction | Watch Video 👇