ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 14 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 14.09.2024 (1200 ചിങ്ങം 29 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രവര്‍ത്തന രംഗത്ത് അനുകൂലമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകും. കുടുംബാന്തരീക്ഷം സുഖകരമായി ഭവിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
എല്ലാ കാര്യങ്ങളിലും പതിവിലും അധികം അധ്വാനം വേണ്ടി വരും. ചികിത്സാസംബന്ധമായ ആവശ്യങ്ങള്‍ക്കായി ധനവ്യയം ചെയ്യേണ്ടി വരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അശ്രദ്ധ മൂലം സാമ്പത്തിക നഷ്ടം വരാൻ ഇടയുണ്ട് . നിസ്സാര കാര്യത്തിനു പോലും പതിവിലും കവിഞ്ഞ അധ്വാനം വേണ്ടി വരും.

YOU MAY ALSO LIKE THIS VIDEO, കോടീശ്വരനിൽ നിന്ന് ‘ദാരിദ്ര്യത്തിലേക്ക്’; വീഡിയോകോൺ മുതലാളിയുടെ പതനത്തിന്റെ കഥ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴില്‍ രംഗത്തും കുടുംബത്തിലും ഒരേപോലെ സുഖകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ആരോഗ്യ ക്ലേശങ്ങള്‍ക്ക് പരിഹാരം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവര്‍ത്തന രംഗത്ത് ഉത്സാഹവും ക്രയ ശേഷിയും വര്‍ധിക്കും. സ്വയം സംരംഭങ്ങള്‍ നടത്തുന്നവര്‍ക്ക് ചില അപ്രതീക്ഷിത ഗുണാനുഭവങ്ങള്‍ വരാവുന്ന ദിനമാണ് .

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കുടുംബപരമായ ആവശ്യങ്ങള്‍ക്കായി അപ്രതീക്ഷിത ധനവ്യയം വേണ്ടി വരും. ഉദര വ്യാധികളെ കരുതണം.

YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പല കാര്യങ്ങള്‍ക്കും പ്രാരംഭ തടസങ്ങള്‍ വന്നാലും അന്തിമ കാര്യ വിജയം നേടുവാന്‍ കഴിയും. അമിത യാത്രകള്‍ അനാരോഗ്യത്തിന് കാരണമായേക്കാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പൊതുമധ്യത്തില്‍ അംഗീകാരം വര്‍ധിക്കും. മത്സരങ്ങളിലും തര്‍ക്കങ്ങളിലും മറ്റും വിജയം പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആശയങ്ങള്‍ വ്യക്തമായി പ്രകടിപ്പിക്കുവാന്‍ പല അവസരങ്ങളിലും പരാജയപ്പെട്ടുവെന്ന് വരാം. കുടുംബപരമായി അല്പം ക്ലേശാനുഭവങ്ങള്‍ ഉണ്ടായെന്നു വരാം.

YOU MAY ALSO LIKE THIS VIDEO, വിവാഹിതരായ സ്ത്രീകൾ നഗ്നരായി ജീവിക്കുന്ന വിചിത്രമായ ഇന്ത്യൻ ഗ്രാമം, കാരണം അതിലേറെ വിചിത്രം | Ningalkkariyamo? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വലിയ പരിശ്രമം കൂടാതെ സാധിക്കുവാന്‍ കഴിയും. തടസ്സപ്പെട്ട ആനുകൂല്യങ്ങള്‍ തിരികെ ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവര്‍ത്തന രംഗത്ത് അലസതയും ഉത്സാഹക്കുറവും ഉണ്ടാകാന്‍ ഇടയുണ്ട്. ഈശ്വര ഭജനവും ദേവാലയ ദര്‍ശനവും ആത്മവിശ്വാസം നല്‍കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പൊതുവില്‍ അനുകൂലവും ഗുണകരവുമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന വാരമാണ്. അധ്വാനങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും തക്കതായ പ്രതിഫലവും അംഗീകാരവും ലഭിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഒരു മെഷീന്റെ സഹായത്തോടെ ശരീരത്തിലെ കൊഴുപ്പെല്ലാം അകറ്റി തടിയും തൂക്കവും പെട്ടെന്ന് കുറയ്ക്കാം | Liposuction | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 13 വെള്ളി) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 15 ഞായർ) എങ്ങനെ എന്നറിയാം