ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 13 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 13.09.2024 (1200 ചിങ്ങം 28 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പല കാര്യങ്ങളിലും സ്വന്തം ഇഷ്ടത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കേണ്ടി വരും. അധികാരികളില്‍ നിന്നും അനിഷ്ടകരമായ നടപടികള്‍ ഉണ്ടായെന്നു വരാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അമിത ചിലവ് മൂലം സാമ്പത്തിക ക്ലേശം വരാന്‍ ഇടയുള്ള ദിവസമാണ്. കുടുംബ സുഖം കുറയാന്‍ ഇടയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പല കാര്യങ്ങളിലും വിചാരിച്ചതിലും അധികം ഗുണവും ആനുകൂല്യങ്ങളും ഉണ്ടാകും. മാതാവില്‍ നിന്നും ബന്ധു ജനങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം ലഭിക്കാന്‍ ഇടയുണ്ട്.

YOU MAY ALSO LIKE THIS VIDEO, വിവാഹിതരായ സ്ത്രീകൾ നഗ്നരായി ജീവിക്കുന്ന വിചിത്രമായ ഇന്ത്യൻ ഗ്രാമം, കാരണം അതിലേറെ വിചിത്രം | Ningalkkariyamo? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അപ്രതീക്ഷിത സഹായങ്ങള്‍ ലഭിക്കാന്‍ ഇടയുള്ള ദിവസമാണ്. ഏര്‍പ്പെടുന്ന കാര്യങ്ങള്‍ വിജയകരമായി പര്യവസാനിപ്പിക്കാന്‍ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനസ്സിന് പ്രയാസം ഉണ്ടാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വന്നേക്കാം. ആരോഗ്യ കാര്യങ്ങളില്‍ വളരെ കരുതല്‍ പുലര്‍ത്തണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഭാഗ്യക്കുറവും അധ്വാനഭാരവും അമിതചിലവും വരാന്‍ സാധ്യതയുള്ള ദിവസമാണ്. യാത്രകള്‍ മൂലം അനാരോഗ്യം ഉണ്ടാകാനും ഇടയുണ്ട്.

YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മാനസിക ഉല്ലാസം ലഭിക്കുന്നതായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ആത്മവിശ്വാസവും ശുഭ ചിന്തകളും വര്‍ധിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
യാത്രകള്‍ക്കും സംരംഭങ്ങള്‍ക്കും മറ്റും തടസങ്ങള്‍ വരാവുന്ന ദിവസമാണ്. പൊതു രംഗത്ത് ആനുകൂല്യം കുറഞ്ഞെന്നു വരാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആരോഗ്യ ക്ലേശങ്ങള്‍ക്ക് പരിഹാരം ലഭ്യമാകും. സാമ്പത്തിക കാര്യങ്ങളില്‍ പുത്തന്‍ ഉണര്‍വ് ദൃശ്യമാകും.

YOU MAY ALSO LIKE THIS VIDEO, ആഢംബരത്തിന്റെ അവസാന വാക്ക്; ആരാണ്‌ മോദി കാണാൻ എത്തിയ ബ്രൂണൈ സുൽത്താൻ | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അപ്രതീക്ഷിതമായ ധന ചിലവുകള്‍ മൂലം സാമ്പത്തിക വൈഷമ്യം ഉണ്ടായെന്നു വരാം. അധിക ജോലി ഭാരം മൂലം മാനസിക സമ്മര്‍ദം വര്‍ധിക്കാന്‍ ഇടയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കൂടുതല്‍ ആനുകൂല്യമുള്ള അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ ഫലം ലഭിക്കാവുന്ന ദിനമാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തൊഴിലില്‍ അപ്രതീക്ഷിത നേട്ടങ്ങളും ആനുകൂല്യങ്ങളും സ്വന്തമാക്കാന്‍ കഴിയും. പ്രണയകാര്യങ്ങളില്‍ സാഫല്യം പ്രതീക്ഷിക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഒരു മെഷീന്റെ സഹായത്തോടെ ശരീരത്തിലെ കൊഴുപ്പെല്ലാം അകറ്റി തടിയും തൂക്കവും പെട്ടെന്ന് കുറയ്ക്കാം | Liposuction | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 12 വ്യാഴം) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 14 ശനി) എങ്ങനെ എന്നറിയാം