ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 19 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 19.09.2024 (1200 കന്നി 3 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സാമ്പത്തിക ഇടപാടുകളില്‍ നഷ്ടസാധ്യത ഉള്ളതിനാല്‍ ഊഹക്കച്ചവടം, ഭാഗ്യപരീക്ഷണം മുതലായവ ഒഴിവാക്കുന്നതാണ് നല്ലത്. കലഹ സാധ്യത കാണുന്നു.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യ വിജയം, സന്തോഷം, അംഗീകാരം മുതലായവ അനുഭവത്തില്‍ വരും. സുഹൃത്തുക്കളില്‍ നിന്നും ഗുണകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മനസ്സില്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ വലിയ ആയാസം കൂടാതെ സാധിക്കുവാന്‍ കഴിയും. കുടുംബ സാഹചര്യങ്ങള്‍ അനുകൂലമാകും.

YOU MAY ALSO LIKE THIS VIDEO, ‘ഇപ്പം ഇറങ്ങണം ഈ വീട്ടിൽ നിന്ന്‌, പുറത്ത്‌ പോകൂ’ മേനകാ ഗാന്ധിയെ ഇന്ദിരാഗാന്ധി എന്നന്നേക്കുമായി പുറത്താക്കിയതിനു പിന്നിലെ അറിയാക്കഥ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
നിരര്‍ത്ഥകമായ കാര്യങ്ങള്‍ ഓര്‍ത്ത് അനാവശ്യ മനോവ്യാകുലതയുണ്ടാക്കും. വേണ്ടത്ര ആലോചനയില്ലാത്ത പ്രവൃത്തികള്‍ ദോഷകരമാകും

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബ സഹായം കുറയാന്‍ ഇടയുണ്ട്. സാമ്പത്തിക ക്ലേശത്തിന് പരിഹാരം കണ്ടുത്തും. വാക്കു പാലിക്കാന്‍ പ്രയാസം നേരിടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ചിന്തിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ ഭംഗിയാക്കാന്‍ കഴിയും.സാമ്പത്തികമായും കുടുംബ പരമായും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വ്യാപാര ലാഭം വര്‍ദ്ധിക്കുവാനും തൊഴില്‍ നേട്ടം ഉണ്ടാകുവാനും സാധ്യത ഉള്ള ദിവസമാണ്. പ്രവര്‍ത്തനങ്ങള്‍ എല്ലാം അംഗീകരിക്കപ്പെടുന്നതില്‍ ചാരിതാര്‍ഥ്യം തോന്നും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അമിത അധ്വാനം, ആരോഗ്യ ക്ലേശം മുതലായവ വരാവുന്ന ദിവസമാണ്. കര്‍മ്മ രംഗത്ത് പ്രതിസന്ധി തരണം ചെയ്യേണ്ടി വരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യപരാജയവും അനാരോഗ്യവും അധിക ചിലവും വരാവുന്ന ദിവസമാണ്. എന്നാല്‍ അപ്രതീക്ഷിത ധന ലാഭത്തിനും സാധ്യത കാണുന്നു.

YOU MAY ALSO LIKE THIS VIDEO, കോടീശ്വരനിൽ നിന്ന് ‘ദാരിദ്ര്യത്തിലേക്ക്’; വീഡിയോകോൺ മുതലാളിയുടെ പതനത്തിന്റെ കഥ | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ വിജയം, സന്തോഷം, ബന്ധു സമാഗമം മുതലായവ പ്രതീക്ഷിക്കാം. മനസ്സിന് സന്തോഷം നല്‍കുന്ന വ്യക്തികളുമായി സംവദിക്കുവാന്‍ കഴിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രതീക്ഷിച്ച രീതിയിലും മാര്‍ഗ്ഗത്തിലും കാര്യങ്ങള്‍ മുന്നേറാന്‍ പ്രയാസമാണ്. ധനപരമായ വിഷയങ്ങളില്‍ അത്യധികം കരുതല്‍ പുലര്‍ത്തണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
യാത്രകള്‍ മൂലം ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയും. കുടുംബ സുഖം, തൊഴില്‍ നേട്ടം എന്നിവയ്ക്കും സാധ്യത.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഒരു മെഷീന്റെ സഹായത്തോടെ ശരീരത്തിലെ കൊഴുപ്പെല്ലാം അകറ്റി തടിയും തൂക്കവും പെട്ടെന്ന് കുറയ്ക്കാം | Liposuction | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 18 ബുധന്‍) എങ്ങനെ എന്നറിയാം
Next post സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1200 കന്നിമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം