ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഏപ്രിൽ 13 ഞായര്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 13.04.2025 (1200 മീനം 30 ഞായര്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക 1/4)
സുഹൃത്തുക്കള്‍, സഹ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും അനുകൂലവും സഹായകരവുമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സമ്മാനമോ വിശേഷ വസ്തുക്കളോ ലഭിക്കാനും ഇടയുണ്ട്.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
സാമ്പത്തികമായും കുടുംബപരമായും മെച്ചപ്പെട്ട അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ഉല്ലാസകരമായ രീതിയില്‍ ഒഴിവ് സമയം ചിലവഴിക്കാന്‍ അവസരം ലഭിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മനസ്സിന് പ്രയാസം ഉണ്ടാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വന്നേക്കാം. ആരോഗ്യ കാര്യങ്ങളില്‍ വളരെ കരുതല്‍ പുലര്‍ത്തണം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ഭാഗ്യക്കുറവും അധ്വാനഭാരവും അമിതചിലവും വരാന്‍ സാധ്യതയുള്ള ദിവസമാണ്. യാത്രകള്‍ മൂലം അനാരോഗ്യം ഉണ്ടാകാനും ഇടയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ അംഗീകാരവും നേട്ടങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. അപ്രതീക്ഷിതമായ കോണുകളില്‍ നിന്ന് പോലും കൂടുതല്‍ മെച്ചമായ അനുഭവങ്ങള്‍ ലഭ്യമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ബന്ധുജനങ്ങള്‍, സുഹൃത്തുക്കള്‍ മുതലായവരുമായി ഉള്ള ബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ വരാന്‍ ഇടയുണ്ട്.വൈകാരികമായി പ്രതികരിക്കുന്നത് ഗുണം ചെയ്യില്ല.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
മന സന്തോഷം, അനുകൂല സാഹചര്യങ്ങള്‍ എന്നിവ വരാവുന്ന ദിനമാണ്. വസ്ത്രം, സമ്മാനം തുടങ്ങിയവ ലഭിക്കാനും സാധ്യത.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കാര്യസാധ്യത്തിനു കാലതാമസം ഉണ്ടായെന്നു വരാം. ആത്മവിശ്വാസവും ശുഭ ചിന്തകളും മനസ്സില്‍ നിറച്ച് മുന്നേറുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രവര്‍ത്തനങ്ങളില്‍ ലക്‌ഷ്യം നേടാന്‍ കഴിയും. ഒന്നിലധികം സ്രോതസ്സുകളില്‍ നിന്നും ധനലാഭം ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സുഖകരമായ അനുഭവങ്ങള്‍ക്ക് മുന്‍‌തൂക്കം ലഭിക്കുന്ന ദിനമായിരിക്കും. ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുക. കാര്യസാധ്യം ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ദിവസം അത്ര അനുകൂലമല്ല എന്ന ബോധ്യത്തോടെ കാര്യങ്ങളെ സമീപിക്കണം. സാമ്പത്തിക പ്രയാസങ്ങള്‍ക്കും സാധ്യത കാണുന്നു.

മീനം (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
അനാവശ്യ ചിന്തകള്‍ മനസ്സിനെ അലോസരപ്പെടുത്താന്‍ ഇടയുള്ള ദിനമാണ്. നഷ്ടസാധ്യത ഉള്ളതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ കരുതലോടെ മാത്രം വേണം.

Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post ശനി-രാഹു സംയോഗം: പാപഗ്രഹങ്ങള്‍ ഒന്നിച്ചതോടെ 5 രാശിക്കാർക്ക് വരുന്ന 1.5 വർഷം അതി നിർണായകം
Next post വിഷുവിന് ശേഷം ജീവിതം മാറിമറിയുന്ന 7 നക്ഷത്രക്കാർ: സമ്പത്തും സൗഭാഗ്യവും നിങ്ങളെ കാത്തിരിക്കുന്നു!