ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഏപ്രിൽ 30 ബുധന്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 30.04.2025 (1200 മേടം 17 ബുധന്‍) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
തൊഴില്‍പരമായി ക്ലേശാനുഭവങ്ങള്‍ക്ക് സാധ്യത ഉണ്ട്. സഹായം സമയത്ത് ലഭ്യമാകാത്തതില്‍ വൈഷമ്യം തോന്നും.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
കാര്യ സാധ്യം, കുടുംബ ഗുണം, സാമുദായിക അംഗീകാരം മുതലായവയ്ക്ക് സാധ്യത. ബന്ധുജന പ്രീതി ഉണ്ടാകും.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
കാര്യസാധ്യത്തിനു പ്രയത്നം വര്‍ധിക്കും. തൊഴില്‍ സമ്മര്‍ദ്ദവും ധന ക്ലേശവും വര്‍ധിക്കാന്‍ ഇടയുണ്ട്.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
സാമ്പത്തികമായി ഗുണകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. അനുകൂല സാഹചര്യങ്ങള്‍, കാര്യലാഭം, വ്യാപാര നേട്ടം എന്നിവയ്ക്കും സാധ്യത.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
ആഗ്രഹ സാഫല്യം, കുടുംബ സുഖം, വ്യാപാര ലാഭം എന്നിവ പ്രതീക്ഷിക്കാം. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
അമിത പരിശ്രമം, ആനുകൂല്യക്കുറവ്, ആരോഗ്യ ക്ലേശം എന്നിവ കരുതണം. യാത്രകളില്‍ തടസങ്ങള്‍ വരാന്‍ ഇടയുണ്ട്.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
സഹപ്രവര്‍ത്തകര്‍ അനിഷ്ടമായി പെരുമാറാന്‍ ഇടയുണ്ട്. സര്‍ക്കാര്‍ കാര്യങ്ങളില്‍ തീരുമാനം വൈകും.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
സന്തോഷാനുഭവങ്ങള്‍, സാമ്പത്തിക ലാഭം, തൊഴില്‍ അംഗീകാരം എന്നിവ വരാവുന്ന ദിവസം. ദൈവാധീനവും ഭാഗ്യവും വര്‍ധിക്കും.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
ഉല്ലാസകരമായി സമയം ചിലവഴിക്കാന്‍ കഴിയും. ആകാംക്ഷകള്‍ അസ്ഥാനത്താണെന്ന് ബോധ്യമാകും.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
പ്രവര്‍ത്തന മാന്ദ്യം, കാര്യ പരാജയം, കുടുംബപരമായ അനിഷ്ടാനുഭവങ്ങള്‍ എന്നിവ വരാന്‍ ഇടയുണ്ട്. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
അര്‍ഹമായ അംഗീകാരം ലഭിക്കാത്തതില്‍ മാനസിക വൈഷമ്യം തോന്നും. സര്‍ക്കാര്‍ കാര്യങ്ങളില്‍ തടസം വരാന്‍ ഇടയുണ്ട്.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
കാര്യ വിജയം, അംഗീകാരം, ധന നേട്ടം എന്നിവ പ്രതീക്ഷിക്കാം. യാത്രകള്‍ സഫലങ്ങള്‍ ആകും.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283