
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഫെബ്രുവരി 03 തിങ്കൾ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 03.02.2025 (1200 മകരം 21 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
വളരെ വേണ്ടപ്പെട്ടവരുമായി കലഹിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കും. യാത്രാക്‌ളേശം. പൂര്‍വികഗൃഹം ലഭിക്കും. സ്വര്‍ണബിസിനസിലൂടെ ധനലബ്‌ധി. മനോദുഃഖം ശമിക്കും.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകുന്നതാണ്. ജോലിക്കാരും സഹപ്രവര്‍ത്തകരും നന്നായി പെരുമാറും. വ്യാപാരത്തില്‍ ഉള്ള പഴയ സ്റ്റോക്കുകള്‍ വിറ്റു തീരും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വളരെക്കാലമായുള്ള അപവാദം കെട്ടടങ്ങും. മാതാപിതാക്കളില്‍നിന്ന് ശത്രുതനിറഞ്ഞ പെരുമാറ്റം ഉണ്ടാകും. സാഹിത്യരംഗത്ത് അപമാനത്തിനും മനോദുഃഖത്തിനും യോഗം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വിദ്യാരംഗത്തെ തടസ്സംമാറും. അനാവശ്യമായ വിവാദം ഉണ്ടാകും. ദാമ്പത്യജീവിതം കൂടുതല്‍ മാതൃകാപരമാകും. പ്രേമബന്‌ധത്തില്‍ കലഹം. സഹോദരങ്ങളുടെ സഹായം ലഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍ പണപ്രശ്‌നങ്ങള്‍ പലതുണ്ടാകും. വീട്ടില്‍ സന്തോഷവും ശാന്തതയും കളിയാടും. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സഹോദരതുല്യരില്‍നിന്ന് അനുകൂല തീരുമാനം ഉണ്ടാകും. വാര്‍ത്താമാധ്യമരംഗത്ത് പ്രശസ്തി. തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും. മാതാപിതാക്കളില്‍നിന്ന് ധനസഹായം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
സാമ്പത്തികമായി നേട്ടം. കേസുകളില്‍ പ്രതികൂലഫലം. ഗുരുതുല്യരില്‍നിന്ന് സഹായം. ഗൃഹനിര്‍മ്മാണത്തില്‍തടസ്സം. കടബാധ്യത ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ചുറ്റുപാടുകളില്‍ പൊതുവായ മതിപ്പ് കൂടും. ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ് സന്ദര്‍ശനത്താല്‍ സന്തോഷം കൈവരും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ദാമ്പത്യകലഹം മാറും. നല്ല സുഹൃത്തുക്കളെ കിട്ടും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹസാധ്യത.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആരോഗ്യം മെച്ചപ്പെടും. സുഹൃദ് ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കും. കച്ചവടത്തിലെ പങ്കാളികളൂമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് ഇടവരാതെ സൂക്ഷിക്കുക.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അടിസ്ഥാനമില്ലാതെ ചെയ്യുന്ന പല കാര്യങ്ങളിലും വ്യാകുലപ്പെടേണ്ടിവരും. അനാവശ്യമായ മന: ക്ലേശത്തിന് സാധ്യതയുണ്ട്. ദുരാരോപണത്തിന് ഇടയാകും. ജോലി ഭാരം കൂടും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രേമ കാര്യങ്ങളില്‍ വിജയം നേടും. അയല്‍ക്കാരുമായി ഒത്തുപോകാന്‍ ശ്രമിക്കുക. ദിനചര്യകളില്‍ മാറ്റം വരുത്തേണ്ടിവരും. അനാവശ്യമായ അലച്ചിലും പണ നഷ്ടവും ഫലം.