സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2025 ഫെബ്രുവരി 3 മുതല്‍ 9 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വ്യാപാരാദികളില്‍ വിജയം കണ്ടെത്തും. വീട്ടില്‍ മംഗളകാര്യങ്ങള്‍ നടന്നേക്കും. തസ്‌കരശല്യം, ശത്രുദോഷം ഇവ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. മാന്യന്മാരില്‍നിന്ന് വഞ്ചിക്കപ്പെടും. സഹോദരന്മാര്‍ക്കുവേണ്ടി പണം ചെലവഴിക്കും. കൃത്യനിഷ്ഠ പാലിക്കും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കടം വാങ്ങി ബിസിനസുകള്‍ തുടങ്ങുവാന്‍ തയ്യാറാകും. ഡയറി ഫാമുകള്‍ നടത്തുന്നവര്‍ക്ക് ആദായകരമായിരിക്കും. ബന്ധുജനങ്ങളില്‍നിന്ന് പ്രതികൂല സാഹചര്യമുണ്ടാകും. ഋണബാധ്യതകളില്‍നിന്ന് മുക്തരാവാന്‍ പ്രയാസപ്പെടും. കുടുംബത്തില്‍ സമാധാനവും സ്വസ്ഥതയും ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സര്‍ക്കാര്‍ കരാറുകള്‍ ഏറ്റെടുക്കും. ബിസിനസ് അഭിവൃദ്ധിപ്പെടും. ബാങ്കിലോ ധനകാര്യ സ്ഥാപനത്തിലോ ജോലി ലഭിക്കും. വ്യാപാരം വികസിപ്പിക്കാന്‍ ശ്രമിക്കും. ഉന്നതരായ ഉദ്യോഗസ്ഥരില്‍നിന്ന് സഹായങ്ങളുണ്ടാവും. ഭൂമി വാങ്ങിക്കും. യുവജനങ്ങളുടെ വിവാഹക്കാര്യം തീരുമാനമാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സന്താനങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാകും. മകളുടെ വിവാഹക്കാര്യവും ജോലിയും ശരിയാവാനിടയുണ്ട്. ദൈവചിന്തയ്‌ക്കും മറ്റും കൂടുതല്‍ സമയം ചെലവഴിക്കും. സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങള്‍ കിട്ടാനല്‍പം സമയം പിടിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിലപ്പെട്ട രേഖകള്‍ വന്നുചേരും. സന്താനങ്ങള്‍ക്ക് ആരോഗ്യനില തൃപ്തികരമായിരിക്കില്ല. കര്‍മ്മസ്ഥാനത്ത് അസ്വസ്ഥത അനുഭവപ്പെടും. അതിഥിസല്‍ക്കാരത്തിന് പണവും സമയവും ചെലവഴിക്കും. ധനാഗമ മാര്‍ഗങ്ങള്‍ തടസ്സപ്പെടും. മനോഗതിക്കനുസരിച്ച് കാര്യം വിജയിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിദ്യാഭ്യാസ കാര്യത്തില്‍ നല്ല പുരോഗതിയുണ്ടാകും. വളര്‍ത്തുമൃഗങ്ങളെക്കൊണ്ട് പ്രയാസം നേരിടും. അവനവന്‍ അധ്വാനിക്കുന്നതനുസരിച്ചുള്ള വരുമാനം ലഭിച്ചുകാണുകയില്ല. പല കാര്യങ്ങളിലും വേണ്ടത്ര പുരോഗതിയില്‍ പോകാന്‍ വിഷമം കാണും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
എല്ലാ രംഗങ്ങളിലും പൗരുഷം പ്രദര്‍ശിപ്പിക്കും. നഷ്ടപ്പെട്ടെന്ന് കരുതിയ സാധനങ്ങള്‍ തിരിച്ചുകിട്ടും. പിതാവിന് ചില അസുഖം ബാധിച്ചേക്കാം. എഗ്രിമെന്റുകളില്‍ ഒപ്പുവെക്കും. ഉന്നതരായ ഉദ്യോഗസ്ഥില്‍നിന്നും സഹായങ്ങളുണ്ടാകും. സര്‍ക്കാര്‍ ജോലി ലഭിക്കാനിടയുണ്ട്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പാര്‍ട്ണര്‍ഷിപ്പ് മുഖേന നേട്ടമുണ്ടാകും. യുവജനങ്ങളുടെ വിവാഹക്കാര്യം തീരുമാനമാകും. വിദ്യാഭ്യാസകാര്യങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കും. ഭൂസ്വത്ത് വാങ്ങും. പണം കൈയിലുണ്ടായാലും പ്രയോജനപ്പെടുകയില്ല. ഭൂമി, വാഹനം എന്നിവ അധീനതയില്‍ വരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കുടുംബത്തില്‍ ശ്രേയസ്സ് വര്‍ധിക്കും. ഒന്നിലധികം കേന്ദ്രത്തില്‍നിന്ന് വരുമാനമുണ്ടാകും. വിദ്യാഭ്യാസരംഗത്ത് വളരെ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. സര്‍ക്കാരില്‍നിന്നും ഉന്നതരായ വ്യക്തികളില്‍നിന്നും പലവിധ സഹായങ്ങളും പ്രതീക്ഷിക്കാം. ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. വീട് മാറിത്താമസിക്കാനിടവരും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും. കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസില്‍ തീര്‍പ്പുണ്ടാകും. കൂട്ടുകാരനെക്കൊണ്ട് നഷ്ടകഷ്ടങ്ങള്‍ സംഭവിക്കും. സുഖമില്ലാത്ത വാര്‍ത്തകള്‍ ശ്രവിക്കും. ഉളുക്ക്, ചതവ് ഇവ പറ്റാതെ ശ്രദ്ധിക്കണം. ബന്ധുസമാഗമം, സുഹൃദ് സമാഗമം എന്നിവയുണ്ടാകും ഭൂസ്വത്ത് വാങ്ങും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പുതിയ ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. ഊഹക്കച്ചവടത്തില്‍ നല്ല ആദായം പ്രതീക്ഷിക്കാം. സന്താനജന്മം കൊണ്ട് വീട് അനുഗ്രഹീതമാകും. ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും. സഹോദരങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമുണ്ടാകും. മകളുടെ വിവാഹകാര്യവും ജോലിയും ശരിയാവാനിടയുണ്ട്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തൊഴില്‍രംഗത്ത് പുരോഗതിയുണ്ടാകും. എല്ലാ പ്രശ്‌നങ്ങളെയും ശുഭാപ്തിവിശ്വാസത്തോടെ സമീപിക്കും. വിദ്യാഭ്യാസത്തില്‍ പുരോഗതിയുണ്ടാകും. കുടുംബത്തില്‍ ഐശ്വര്യം വര്‍ധിക്കും. സാമ്പത്തിക നേട്ടത്തിനായി അധ്വാനിച്ച് പ്രവര്‍ത്തിക്കും. പിതൃസ്വത്ത് അനുഭവയോഗ്യമാകും.

തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413831

Previous post സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2025 ഫെബ്രുവരി മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 03 തിങ്കൾ) എങ്ങനെ എന്നറിയാം