ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 11 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 11.02.2025 (1200 മകരം 29 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
തടസ്സങ്ങളും, പ്രതികൂല അനുഭവങ്ങളും പ്രതീക്ഷിക്കണം. ഭാരിച്ച ബാധ്യതകള്‍ ഏറ്റെടുക്കുവാന്‍ പറ്റിയ ദിവസമല്ല.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
സഹായഗുണം, കാര്യസാധ്യം, കുടുംബനേട്ടം മുതലായവ വരാവുന്ന ദിനം. തടസ്സങ്ങളെ എളുപ്പത്തില്‍ മറികടക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഭാഗ്യാനുഭവങ്ങളും മെച്ചപ്പെട്ട അവസരങ്ങളും പ്രതീക്ഷിക്കാവുന്ന ദിനമാണ്. മറ്റുള്ളവരുടെ ആദരവിന് പാത്രമാകും. പ്രണയകാര്യങ്ങള്‍ വിജയിക്കും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
പ്രവര്‍ത്തനങ്ങളില്‍ ആശാവഹമായ പുരോഗതി നിലനിര്‍ത്താന്‍ കഴിയുന്ന ദിവസ മായിരിക്കും. ആത്മ വിശ്വാസവും ഉത്സാഹവും ഏറിയിരിക്കും. തൊഴില്‍ രംഗം അനായാസകരമാകും.

പനാമ കനാലിന്റെ യഥാർത്ഥ അവകാശി ആര്‌? ഫ്രഞ്ചുകാർ തോറ്റിടത്ത്‌ അമേരിക്ക വിജയിച്ച കഥ, തട്ടിയെടുക്കാൻ ചൈനീസ്‌ നീക്കം, ട്രംപിന്റെ കലിപ്പിന്റെ കാരണം… 👇Watch Video 👇

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഒന്നിലധികം കാര്യങ്ങളില്‍ ഒരേ സമയം പ്രവര്‍ത്തിക്കേണ്ടി വരുന്നത് മൂലം ശ്രദ്ധയും ഏകാഗ്രതയും കുറയാന്‍ ഇടയുണ്ട്. വലിയ ഉത്തരവാദിത്വമുല്ല ജോലികള്‍ ഏറ്റെടുക്കാന്‍ അനുയോജ്യമായ ദിവസമല്ല.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മന സന്തോഷകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ഉത്സാഹവും ഊര്‍ജവും നിറഞ്ഞ ദിവസമായിരിക്കും. പ്രയോജനകരമായ പുതിയ ബന്ധങ്ങള്‍ പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ഉത്സാഹവും ഉന്മേഷവും നിറഞ്ഞ തെളിഞ്ഞ ഒരു ദിവസമായിരിക്കും. മനസ്സിന് ഇഷ്ടപ്പെട്ട വ്യക്തികളുമായി സമയം ചിലവിടാന്‍ കഴിയും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പലകാര്യങ്ങളും വിചാരിക്കുന്ന പ്രകാരത്തില്‍ വിജയിക്കണമെന്നില്ല. സുപ്രധാന കാര്യങ്ങള്‍ വളരെ കരുതലോടെ മാത്രം നിറവേറ്റുക.

പനാമ കനാലിന്റെ യഥാർത്ഥ അവകാശി ആര്‌? ഫ്രഞ്ചുകാർ തോറ്റിടത്ത്‌ അമേരിക്ക വിജയിച്ച കഥ, തട്ടിയെടുക്കാൻ ചൈനീസ്‌ നീക്കം, ട്രംപിന്റെ കലിപ്പിന്റെ കാരണം… 👇Watch Video 👇

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അപ്രതീക്ഷിത പണ ചിലവ്, ധന തടസം എന്നിവ വരാവുന്ന ദിവസമാണ്. കുടുംബ കാര്യങ്ങളിലും അല്പം വൈഷമ്യം ഉണ്ടായെന്നു വരാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഗ്രഹ സാധ്യം, മനോസുഖം, കുടുംബ പുഷ്ടി എന്നിവ വരാവുന്ന ദിനം. സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ വിജയം, സന്തോഷം, അംഗീകാരം എന്നിവ വരാം. ബന്ധു സമാഗമം, സന്തോഷാനുഭവങ്ങള്‍ എന്നിവയും പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തികമായി ചില വൈഷമ്യങ്ങള്‍ വരാവുന്നതാണ്. സുഹൃത്ത് സഹായം പല കാര്യങ്ങളിലും നിര്‍ണായകമായി ഭവിക്കും.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2025 ഫെബ്രുവരി 10 മുതല്‍ 16 വരെയുള്ള നക്ഷത്രഫലങ്ങൾ
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 12 ബുധന്‍) എങ്ങനെ എന്നറിയാം