
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഫെബ്രുവരി 12 ബുധന്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 12.02.2025 (1200 മകരം 30 ബുധന്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
പല കാര്യങ്ങളിലും പ്രാരംഭ തടസം നേരിടാന്‍ ഇടയുണ്ട്. ചിലവുകള്‍ വിചാരിച്ചതിലും വര്‍ധിക്കും.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ആഗ്രഹിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ സാധിക്കുവാന്‍ കഴിയും. ശത്രു ശല്യം അതിജീവിക്കുവാന്‍ കഴിയും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ആത്മവിശ്വാസവും ശുഭ ചിന്തകളും വര്‍ധിക്കും. തൊഴില്‍ രംഗത്തും കുടുംബത്തിലും ഒരുപോലെ ഗുണാനുഭവങ്ങള്‍ വരും.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
മാനസിക ഉല്ലാസം ലഭിക്കുന്നതായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തിക തടസങ്ങള്‍ക്ക് പരിഹാരം ലഭിക്കും.
പനാമ കനാലിന്റെ യഥാർത്ഥ അവകാശി ആര്? ഫ്രഞ്ചുകാർ തോറ്റിടത്ത് അമേരിക്ക വിജയിച്ച കഥ, തട്ടിയെടുക്കാൻ ചൈനീസ് നീക്കം, ട്രംപിന്റെ കലിപ്പിന്റെ കാരണം… 👇Watch Video 👇
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അപ്രതീക്ഷിത തടസങ്ങളും ഭാഗ്യക്കുറവും അനുഭവപ്പെടാവുന്ന ദിവസമാണ്. പഠന കാര്യങ്ങളില്‍ മുതിര്‍ന്നവരുടെ ഉപദേശം ഗുണകരമാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പല കാര്യങ്ങളിലും വിചാരിച്ചതിലും അധികം ഗുണവും ആനുകൂല്യങ്ങളും ഉണ്ടാകും. മാതാവില്‍ നിന്നും ബന്ധു ജനങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം ലഭിക്കാന്‍ ഇടയുണ്ട്.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അപ്രതീക്ഷിത സഹായങ്ങള്‍ ലഭിക്കാന്‍ ഇടയുള്ള ദിവസമാണ്. ഏര്‍പ്പെടുന്ന കാര്യങ്ങള്‍ വിജയകരമായി പര്യവസാനിപ്പിക്കാന്‍ കഴിയും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പല കാര്യങ്ങളിലും സ്വന്തം ഇഷ്ടത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കേണ്ടി വരും. അധികാരികളില്‍ നിന്നും അനിഷ്ടകരമായ നടപടികള്‍ ഉണ്ടായെന്നു വരാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആരോഗ്യ ക്ലേശങ്ങള്‍ക്ക് പരിഹാരം ലഭ്യമാകും. സാമ്പത്തിക കാര്യങ്ങളില്‍ പുത്തന്‍ ഉണര്‍വ് ദൃശ്യമാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മനസമാധാനവും ആത്മവിശ്വാസവും വര്‍ദ്ധിക്കാവുന്ന ദിനമാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ അംഗീകാരവും പ്രതിഫലവും ലഭിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കൂടുതല്‍ ആനുകൂല്യമുള്ള അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. അവിചാരിത നേട്ടങ്ങള്‍ക്കും സാധ്യത കാണുന്നു.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അപ്രതീക്ഷിത തടസാനുഭാവങ്ങള്‍ക്ക് സാധ്യതയുള്ള ദിവസമാണ്. യാത്ര, അലച്ചില്‍, മന സംഘര്‍ഷം എന്നിവയും കരുതണം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283