
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഫെബ്രുവരി 13 വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 13.02.2025 (1200 കുംഭം 1 വ്യാഴം) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
പലകാര്യങ്ങൾക്കും പ്രാരംഭാതടസ്സം ഉണ്ടാകും. തെറ്റിദ്ധാരണ മൂലം ബന്ധങ്ങളിൽ അകൽച്ച വരാതെ ശ്രദ്ധിക്കണം.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ജാഗ്രതയോടെ പെരുമാറിയാൽ തൊഴിലിൽ വൈഷമ്യം ഒഴിവാകും. ശുഭചിന്തകളോടെ ദിവസാനുഭവങ്ങളെ സമീപിക്കുക.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ശുഭ സാഹചര്യങ്ങളും സുഖകരമായ അനുഭവങ്ങളും പ്രതീക്ഷിക്കാവുന്ന ദിനം. സന്തോഷകരമായ വാർത്തകൾ കേൾക്കുവാനും സാധിച്ചേക്കാം.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ആഗ്രഹസാധ്യത്തിന് അമിതമായ പരിശ്രമം വേണ്ടി വരും. സ്വന്തം ആശയങ്ങൾ മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാൻ പ്രയാസം നേരിട്ടേക്കാം.
പനാമ കനാലിന്റെ യഥാർത്ഥ അവകാശി ആര്? ഫ്രഞ്ചുകാർ തോറ്റിടത്ത് അമേരിക്ക വിജയിച്ച കഥ, തട്ടിയെടുക്കാൻ ചൈനീസ് നീക്കം, ട്രംപിന്റെ കലിപ്പിന്റെ കാരണം… 👇Watch Video 👇
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെടുന്നതിൽ സന്തോഷം തോന്നും. പൊതു മധ്യത്തിൽ അംഗീകാരവും ആദരവും ലഭിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ചിലവുകൾ ക്രമാതീതമായി വർധിക്കാൻ ഇടയുണ്ട്. അനാവശ്യ മാനസിക വിഹ്വലത നിയന്ത്രിക്കണം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
സുഖാനുഭവങ്ങൾ, ഇഷ്ടജന സമാഗമം മുതലായവ പ്രതീക്ഷിക്കാം. വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഭാഗ്യവും ദൈവാധീനവും അനുഭവത്തിൽ വരും. തടസ്സപ്പെട്ട കാര്യങ്ങൾ പുനരുജ്ജീവിപ്പിക്കുവാൻ കഴിയുന്നതാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ലഘുവായ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുവാൻ ഇടയുണ്ട്. പല പ്രതിസന്ധികളെയും അതിജീവിക്കാനാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവർത്തന ക്ലേശം വരാവുന്ന ദിനം. പ്രതീക്ഷിച്ച നേട്ടം പല കാര്യങ്ങളിലും സ്വന്തമാകണമെന്നില്ല.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ സാധിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യവിജയം, സുഹൃദ്സമാഗമം, ആരോഗ്യലബ്ധി ഇവ കാണുന്നു. അപ്രതീക്ഷിതമായ കാര്യസാധ്യം ഉണ്ടാകും.ചർച്ചകളും യാത്രകളും വിജയകരമാകും.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283