
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഫെബ്രുവരി 23 ഞായര്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 23.02.2025 (1200 കുംഭം 11 ഞായര്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
അല്പം മാനസിക സമ്മര്‍ദം വര്‍ദ്ധിക്കാവുന്ന ദിവസമാണ്. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക. കര്‍തവ്യങ്ങള്‍ ശ്രദ്ധയോടെ നിറവേറ്റുക.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
തിരക്ക് പിടിച്ചതും ആയാസം നിറഞ്ഞതുമായ ദിവസം ആകാന്‍ ഇടയുണ്ട്. വേണ്ടത്ര മുന്നൊരുക്കത്തോടെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുക.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഭാഗ്യവും അവസരങ്ങളും തേടി വരാവുന്ന ദിനമാണ്. നാളെ ആത്മവിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം വിജയത്തില്‍ എത്തും.
ഹംസക്കാന്റെ പുഴ | കോഴിക്കോട്ടുകാരന്റെ പേരിൽ ബ്രസീലിൽ ആമസോണിനെക്കാൾ വലിയ നദി | Rio Hamza 👇Watch Video 👇
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
മനസ്സിന് ഉന്മേഷവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്ന അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ നിലനില്‍ക്കുന്ന നല്ല അന്തരീക്ഷം ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ക്ക് ഊര്‍ജം പകരും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വര്‍ധിച്ച ചിലവുകള്‍ അലോസരം ഉണ്ടാക്കാന്‍ ഇടയുണ്ട്. വേണ്ടപ്പെട്ടവര്‍ വേണ്ടവിധ ത്തില്‍ മനസ്സിലാക്കുന്നില്ല എന്ന തോന്നല്‍ ഉണ്ടാകാം. കോപം നിയന്ത്രിക്കുക.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രവര്‍ത്തനങ്ങള്‍ വേണ്ട വിധത്തില്‍ അംഗീകരിക്കപ്പെടാത്തത്തില്‍ നിരാശ തോന്നാം. വലിയ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ യോജിച്ച ദിവസമല്ല.
‘അങ്ങനെയാണ് ഞാൻ ആകാശവാണിയിൽ എത്തിയത്’ സുഷമ ജീവിതം തുറന്നു പറയുന്നു | ഭാഗം 01 👇Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ശുഭകരമായ അനുഭവങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കും. പ്രയത്നങ്ങള്‍ക്ക് അംഗീകാരവും മാന്യമായ പ്രതിഫലവും ലഭ്യമാകും. മന സന്തോഷം വര്‍ധിക്കും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അധ്വാന ഭാരം വര്‍ദ്ധിക്കുമെങ്കിലും ആനുകൂല്യങ്ങളില്‍ കാര്യമായ കുറവ് വരികയില്ല. അമിത വ്യയം മൂലം സാമ്പത്തിക ക്ലേശം ഉണ്ടായെന്നു വരാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അപ്രതീക്ഷിത നേട്ടങ്ങളും അവസരങ്ങളും സ്വന്തമാക്കാന്‍ കഴിയും. ഉന്നതരില്‍ നിന്നും അഭിനന്ദനവും അംഗീകാരവും മറ്റും ലഭിച്ചെന്നു വരാം.
ഹംസക്കാന്റെ പുഴ | കോഴിക്കോട്ടുകാരന്റെ പേരിൽ ബ്രസീലിൽ ആമസോണിനെക്കാൾ വലിയ നദി | Rio Hamza 👇Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തിക ക്ലേശം, കുടുംബ വൈഷമ്യം എന്നിവ വരാവുന്ന ദിനമാണ്. ശ്രദ്ധയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴില്‍ രംഗത്ത് തിരക്കുകള്‍ വര്‍ദ്ധിക്കുമെങ്കിലും നേട്ടങ്ങളും അഭിനന്ദനവും സ്വന്തമാക്കാന്‍ കഴിയും. ഉല്ലാസകരമായി ഒഴിവ് സമയം ചിലവഴിക്കാനും കഴിയും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വ്യാപാരത്തില്‍ ലാഭാനുഭവങ്ങള്‍ വര്‍ധിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാവുന്നതാണ്. കുടുംബപരമായും നന്ന്.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
‘അങ്ങനെയാണ് ഞാൻ ആകാശവാണിയിൽ എത്തിയത്’ സുഷമ ജീവിതം തുറന്നു പറയുന്നു | ഭാഗം 01 👇Watch Video 👇