
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഫെബ്രുവരി 22 ശനി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 22.02.2025 (1200 കുംഭം 10 ശനി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
അലസ മനോഭാവം മൂലം പ്രധാന ഉത്തര വാദിത്വങ്ങളില്‍ വിഷമതകള്‍ വരാതെ നോക്കണം. പ്രതീക്ഷിച്ച ധനം സമയത്ത് കയ്യില്‍ വന്നു ചേരുവാന്‍ പ്രയാസമാണ്.
ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
അനുകൂല അനുഭവങ്ങളും സുഖകരമായ സാഹചര്യങ്ങളും വരാവുന്ന ദിവസമാണ്. പ്രോത്സാഹനങ്ങളും അഭിനന്ദനങ്ങളും ലഭിക്കാന്‍ ഇടയുണ്ട്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പൊതുവില്‍ പ്രയോജനകരമായ ദിവസം ആയിരിക്കും. വ്യാപാരത്തിലും മറ്റും അഭിവൃദ്ധി ഉണ്ടാകും. പുതിയ ബന്ധങ്ങള്‍ പ്രയോജനകരമാകും.
‘അങ്ങനെയാണ് ഞാൻ ആകാശവാണിയിൽ എത്തിയത്’ സുഷമ ജീവിതം തുറന്നു പറയുന്നു | ഭാഗം 01 👇Watch Video 👇
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ഊര്‍ജവും ഉന്മേഷവും കുറഞ്ഞ ദിവസം ആയിരിക്കാന്‍ ഇടയുണ്ട്. സാമ്പത്തിക രേഖകളില്‍ ഒപ്പ് വയ്ക്കാന്‍ ദിവസം അനുകൂലമല്ല.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പതിവിലും അധികം യാത്രയും അലച്ചിലും വേണ്ടി വന്നേക്കാം. അനാവശ്യ ചിന്തകള്‍ പ്രവര്‍ത്തന വിജയത്തെ ബാധിച്ചെന്നു വരാം. ഉദര വൈഷമ്യത്തിനും സാധ്യത.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
തൊഴിലിലും സമൂഹത്തിലും ഒരുപോലെ അംഗീകരിക്കപ്പെടുന്നതില്‍ സന്തോഷം തോന്നും. കുടുംബത്തില്‍ മംഗള സാഹചര്യങ്ങള്‍ക്ക് സാധ്യത.
നിർമ ഇനിയില്ല! ഒരു കാലത്ത് ഇന്ത്യൻ വിപണി കീഴടക്കിയ ‘നിർമ’യെ തകർത്തതാര്? സൈക്കിളിൽ ഉടമ തന്നെ കൊണ്ടു നടന്ന് വിറ്റ സോപ്പു പൊടി സൂപ്പർ ബ്രാൻഡ് ആയ കഥ 👇Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വ്യക്തി ബന്ധങ്ങളില്‍ വൈഷമ്യങ്ങള്‍ വരാതെ നോക്കണം. അധികാരികളുടെ അപ്രീതിക്കു പാത്രമാകാനും ഇടയുണ്ട്.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആത്മ വിശ്വാസത്തോടെ മുന്നോട്ടു പോകുക. അവസരങ്ങളും സാഹചര്യങ്ങളും അനുകൂലമാണ്. ഭാഗ്യാനുഭവങ്ങള്‍ക്കും സാധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനാവശ്യ ചിന്തകള്‍ മൂലം മനോ വൈഷമ്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ദേവാലയ ദര്‍ശനം, പ്രാര്‍ത്ഥന തുടങ്ങിയവ ഗുണകരമാകും.
‘അങ്ങനെയാണ് ഞാൻ ആകാശവാണിയിൽ എത്തിയത്’ സുഷമ ജീവിതം തുറന്നു പറയുന്നു | ഭാഗം 01 👇Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഇഷ്ടപ്രകാരം കാര്യങ്ങള്‍ സാധിക്കും. അലസത കൂടാതെ പ്രവര്‍തിച്ച്ചാല്‍ ലാഭാനുഭവങ്ങള്‍ വര്‍ധിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അപ്രതീക്ഷിത ആനുകൂല്യങ്ങള്‍ക്ക് സാധ്യത. മനസ്സിന് യോജിച്ച സുഹൃത്തുക്കളുമായി സമയം ചിലവഴിക്കാന്‍ കഴിയുന്നതില്‍ സന്തോഷം തോന്നും.
മീനം (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
അനാവശ്യ ചിന്തകളാല്‍ മനസ്സ് അസ്വസ്തമാകാതെ നോക്കണം. ഈശ്വര ചിന്തയും പ്രാര്‍ത്ഥനയും നല്ല അനുഭവങ്ങള്‍ നല്‍കും.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
നിർമ ഇനിയില്ല! ഒരു കാലത്ത് ഇന്ത്യൻ വിപണി കീഴടക്കിയ ‘നിർമ’യെ തകർത്തതാര്? സൈക്കിളിൽ ഉടമ തന്നെ കൊണ്ടു നടന്ന് വിറ്റ സോപ്പു പൊടി സൂപ്പർ ബ്രാൻഡ് ആയ കഥ 👇Watch Video 👇