ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 21 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 21.02.2025 (1200 കുംഭം 9 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
തൊഴിൽ സംബന്ധമായി മോശമല്ലാത്ത അനുഭവങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ ആരോഗ്യപരമായി ചില ബുദ്ധിമുട്ടുകൾക്ക് സാധ്യത കാണുന്നു.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ആത്മ വിശ്വാസവും പ്രവർത്തന ശേഷിയും വർധിക്കും. കുടുംബ സംബന്ധമായ കാര്യങ്ങളിൽ അനുകൂലമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഇഷ്ടാനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കും. അംഗീകാരവും മനോസുഖവും മറ്റും വരാവുന്ന ദിനമാണ്.

നിർമ ഇനിയില്ല! ഒരു കാലത്ത് ഇന്ത്യൻ വിപണി കീഴടക്കിയ ‘നിർമ’യെ തകർത്തതാര്‌? സൈക്കിളിൽ ഉടമ തന്നെ കൊണ്ടു നടന്ന് വിറ്റ സോപ്പു പൊടി സൂപ്പർ ബ്രാൻഡ് ആയ കഥ 👇Watch Video 👇

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ആഗ്രഹ സാധ്യത്തിന് അമിതമായ പരിശ്രമം വേണ്ടി വരും. ആഗ്രഹിച്ച പ്രതിഫലം ലഭിക്കാത്തതിൽ ഇച്ഛാ ഭംഗം തോന്നാൻ ഇടയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രതീക്ഷിച്ച സഹായങ്ങൾ തടസ്സപ്പെടാൻ ഇടയുണ്ട്. സാമ്പത്തികമായ ക്ലേശങ്ങളെ കരുതണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കുടുംബ കാര്യങ്ങളും സാമ്പത്തിക കാര്യങ്ങളും അനുകൂലമാകും. എന്നാൽ തൊഴിൽ സംബന്ധമായ വിഷയങ്ങളിൽ ചില വിഷമതകൾ പ്രതീക്ഷിക്കണം.

‘അങ്ങനെയാണ്‌ ഞാൻ ആകാശവാണിയിൽ എത്തിയത്’ സുഷമ ജീവിതം തുറന്നു പറയുന്നു | ഭാഗം 01 👇Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
വളരെ അടുത്തു പെരുമാറിയിരുന്നത് ആളുകളുടെ അസാന്നിധ്യം മൂലം മനഃക്ലേശം വരാൻ ഇടയുണ്ട്. അനാവശ്യ ചിന്തകൾ മൂലം മനസ്സ് കലുഷമാകാനും സാധ്യത കാണുന്നു.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ചില അപ്രതീക്ഷിത അനുകൂല അവസരങ്ങളും അനുഭവങ്ങളും വരാവുന്ന ദിവസമാണ്. ഭാഗ്യവും ദൈവാധീനവും വർധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മന സംതൃപ്തിയും ഊർജവും കുറയാൻ ഇടയുള്ള ദിനമാണ്. ആത്മ വിശ്വാസത്തോടെയും ശുഭചിന്തയുടെയും കാര്യങ്ങളെ സമീപിക്കുക.

നിർമ ഇനിയില്ല! ഒരു കാലത്ത് ഇന്ത്യൻ വിപണി കീഴടക്കിയ ‘നിർമ’യെ തകർത്തതാര്‌? സൈക്കിളിൽ ഉടമ തന്നെ കൊണ്ടു നടന്ന് വിറ്റ സോപ്പു പൊടി സൂപ്പർ ബ്രാൻഡ് ആയ കഥ 👇Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പല ആഗ്രഹങ്ങളും സാധിക്കാൻ കഴിയും. ഭൂമി, നിർമാണ പ്രവർത്തനങ്ങൾ മുതലായവ സംബന്ധിച്ച കാര്യങ്ങൾ അനുകൂലമായി ഭവിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തിക ലാഭവും തൊഴിൽ നേട്ടവും പ്രതീക്ഷിക്കാം. സുഹൃത്തുക്കളിൽ നിന്നും അനുകൂല സമീപനങ്ങൾ ഉണ്ടാകുന്നത് ആശ്വാസകരമാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അമിത ചിലവുകൾ മൂലം സാമ്പത്തിക ക്ലേശം വരാൻ ഇടയുണ്ട്. അപ്രതീക്ഷിത യാത്രകൾ വേണ്ടി വന്നേക്കാം.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

‘അങ്ങനെയാണ്‌ ഞാൻ ആകാശവാണിയിൽ എത്തിയത്’ സുഷമ ജീവിതം തുറന്നു പറയുന്നു | ഭാഗം 01 👇Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 20 വ്യാഴം) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 22 ശനി) എങ്ങനെ എന്നറിയാം