ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 20 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 20.02.2025 (1200 കുംഭം 8 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
പ്രധാന ഉത്തര വാദിത്വങ്ങള്‍ ജാഗ്രതയോടെ നിര്‍വഹിക്കുക. പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ ഫലം ലഭിക്കുവാന്‍ പ്രയാസമുള്ള ദിവസമായിരിക്കും.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
കുടുംബപരമായും തൊഴില്‍ പരമായും നല്ല അനുഭവങ്ങള്‍ വരാവുന്ന ദിവസമാണ്. വ്യക്തി ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മനസന്തോഷവും ആത്മ വിശ്വാസവും വര്‍ധിക്കുന്ന ദിനമായിരിക്കും. വലിയ അധ്വാനഭാരം കൂടാതെ കര്‍തവ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ കഴിയും.

നിർമ ഇനിയില്ല! ഒരു കാലത്ത് ഇന്ത്യൻ വിപണി കീഴടക്കിയ ‘നിർമ’യെ തകർത്തതാര്‌? സൈക്കിളിൽ ഉടമ തന്നെ കൊണ്ടു നടന്ന് വിറ്റ സോപ്പു പൊടി സൂപ്പർ ബ്രാൻഡ് ആയ കഥ 👇Watch Video 👇

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ധനനഷ്ടം വരാവുന്ന ദിനമാകയാല്‍ വളരെയധികം കരുതല്‍ പുലര്‍ത്തണം. കുടുംബപരമായ ആവശ്യങ്ങള്‍ സാധിക്കുവാന്‍ പതിവിലും അധ്വാനം വേണ്ടിവന്നേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അമിത ആകാംക്ഷ മൂലം കാര്യപരാജയം വരാന്‍ ഇടയുള്ള ദിനമാണ്. ശാരീരിക ക്ലേശത്തിനും സാധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പതിവിലും മെച്ചമായ അനുഭവങ്ങള്‍ വരാന്‍ സാധ്യതയുള്ള ദിവസമാണ്. ശത്രുശല്യം കുറയും. അധികാരികള്‍ അനുകൂലരാകും.

‘അങ്ങനെയാണ്‌ ഞാൻ ആകാശവാണിയിൽ എത്തിയത്’ സുഷമ ജീവിതം തുറന്നു പറയുന്നു | ഭാഗം 01 👇Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഊഹ കച്ചവടം, ഭാഗ്യ പരീക്ഷണം മുതലായവയ്ക്ക് ദിവസം അനുയോജ്യമല്ല. സ്വന്തം ജോലികളില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വ്യാപാരികള്‍ക്ക് ലാഭം വര്‍ധിക്കാന്‍ ഇടയുള്ള ദിനമാണ്. ഏര്‍പ്പെടുന്ന കാര്യങ്ങള്‍ പലതിലും അപ്രതീക്ഷിത വിജയം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സ്ഥിരം ജോലികള്‍ തീര്‍ക്കാന്‍ പോലും പതിവിലും കാലതാമസവും തടസ്സങ്ങളും നേരിടാന്‍ ഇടയുണ്ട്. വലിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ യോജ്യമായ ദിനമല്ല.

നിർമ ഇനിയില്ല! ഒരു കാലത്ത് ഇന്ത്യൻ വിപണി കീഴടക്കിയ ‘നിർമ’യെ തകർത്തതാര്‌? സൈക്കിളിൽ ഉടമ തന്നെ കൊണ്ടു നടന്ന് വിറ്റ സോപ്പു പൊടി സൂപ്പർ ബ്രാൻഡ് ആയ കഥ 👇Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മനസന്തോഷകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വിശ്വാസപൂര്‍വ്വം ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം ഉറപ്പാക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവര്‍ത്തനങ്ങളില്‍ വിജയവും മതിയായ പ്രതിഫലവും ലഭിക്കാവുന്ന ദിനമാണ്. ഭാഗ്യവും ദൈവാധീനവും അനുഭവത്തില്‍ വരും.

മീനം (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
അലസതയും അനാവശ്യ ചിന്തകളും വര്‍ധിക്കാന്‍ ഇടയുണ്ട്. ക്ഷമയോടെയുള്ള പരിശ്രമങ്ങള്‍ വൈകിയാലും വിജയകരമാകും.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

‘അങ്ങനെയാണ്‌ ഞാൻ ആകാശവാണിയിൽ എത്തിയത്’ സുഷമ ജീവിതം തുറന്നു പറയുന്നു | ഭാഗം 01 👇Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 19 ബുധന്‍) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 21 വെള്ളി) എങ്ങനെ എന്നറിയാം