
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഫെബ്രുവരി 19 ബുധന്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 19.02.2025 (1200 കുംഭം 7 ബുധന്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. മത്സര വിജയം, സമ്മാന ലാഭം മുതലായവയും ഉണ്ടാകും.
ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ഇഷ്ട ജനങ്ങളിൽ നിന്നും അനുകൂലമായ സമീപനവും സഹായങ്ങളും ഉണ്ടാകും. തടസ്സപ്പെട്ട കാര്യങ്ങൾക്ക് നിവൃത്തി മാർഗ്ഗങ്ങൾ ഉണ്ടാകുന്നതാണ്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ധനപരമായ കാര്യങ്ങളിൽ തടസങ്ങൾ നേരിടേണ്ടി വന്നേക്കാം. തൊഴിലിലും കുടുംബത്തിലും ഗുണദോഷസമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കണം.
‘അങ്ങനെയാണ് ഞാൻ ആകാശവാണിയിൽ എത്തിയത്’ സുഷമ ജീവിതം തുറന്നു പറയുന്നു | ഭാഗം 01 👇Watch Video 👇
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
മറ്റുള്ളവരുടെ അദ്ധ്വാനം കൂടി ഏറ്റെടുത്തു ചെയ്യേണ്ടി വരും. അനാവശ്യ കാര്യങ്ങളിൽ നിന്നും, വിവാദങ്ങളിൽ നിന്നും കഴിവതും ഒഴിഞ്ഞു നിൽക്കുക.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പലവിധത്തിൽ ഉള്ള അനുകൂല അനുഭവങ്ങളും വരാവുന്ന ദിവസമാണ്. അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങൾക്കും സാധ്യത കാണുന്നു.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രതീക്ഷിച്ച നേട്ടങ്ങൾ പലപ്പോഴും നാളെ സ്വന്തമാക്കുവാൻ കഴിഞ്ഞെന്ന് വരില്ല. ധനപരമായി മോശമല്ലാത്ത അനുഭവങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യ ക്ലേശങ്ങൾക്ക് സാധ്യത ഉണ്ട്.
നിർമ ഇനിയില്ല! ഒരു കാലത്ത് ഇന്ത്യൻ വിപണി കീഴടക്കിയ ‘നിർമ’യെ തകർത്തതാര്? സൈക്കിളിൽ ഉടമ തന്നെ കൊണ്ടു നടന്ന് വിറ്റ സോപ്പു പൊടി സൂപ്പർ ബ്രാൻഡ് ആയ കഥ 👇Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ഉല്ലാസകരമായി സമയം ചിലവഴിക്കാൻ കഴിയുന്ന ആളുകളുമായി ഒത്തുചേരുവാൻ കഴിയും. കുടുംബ സുഖം, ധന നേട്ടം എന്നിവയും പ്രതീക്ഷിക്കാം.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അനാവശ്യ കാര്യങ്ങളിൽ ഇടപെട്ടു അനിഷ്ടാനുഭവങ്ങൾ വരാവുന്ന ദിനമാകയാൽ കരുതൽ പുലർത്തുക. വാക്കുകളും പെരുമാറ്റവും സൂക്ഷ്മതയോടെ ആകണം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴിൽ നേട്ടം, സാമ്പത്തിക ലാഭം, സന്തോഷ സാഹചര്യങ്ങൾ മുതലായവ പ്രതീക്ഷിക്കാം. കാണാൻ ആഗ്രഹിച്ച വ്യക്തികളുമായി ഇടപഴകുവാൻ അവസരം ലഭിക്കും.
‘അങ്ങനെയാണ് ഞാൻ ആകാശവാണിയിൽ എത്തിയത്’ സുഷമ ജീവിതം തുറന്നു പറയുന്നു | ഭാഗം 01 👇Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ സാധ്യത്തിന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും. ധനപരമായ നേട്ടങ്ങൾ സിദ്ധിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പരിശ്രമങ്ങൾക്ക് തക്കതായ അംഗീകാരം ലഭിക്കണമെന്നില്ല. ഇഷ്ട ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം വരാതെ ശ്രദ്ധിക്കുക.
മീനം (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
അപ്രതീക്ഷിത തടസ്സങ്ങൾക്കും സാമ്പത്തിക വൈഷമ്യങ്ങൾക്കും സാധ്യത. വൈകുന്നേരത്തോടെ ആനുകൂല സാഹചര്യങ്ങൾക്കും സാധ്യത.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
നിർമ ഇനിയില്ല! ഒരു കാലത്ത് ഇന്ത്യൻ വിപണി കീഴടക്കിയ ‘നിർമ’യെ തകർത്തതാര്? സൈക്കിളിൽ ഉടമ തന്നെ കൊണ്ടു നടന്ന് വിറ്റ സോപ്പു പൊടി സൂപ്പർ ബ്രാൻഡ് ആയ കഥ 👇Watch Video 👇