ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 26 ബുധന്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 26.02.2025 (1200 കുംഭം 14 ബുധന്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
അധികാരികളാല്‍ അംഗീകരിക്കപ്പെടും. മത്സരങ്ങള്‍, പരീക്ഷകള്‍ മുതലായവയില്‍ വിജയം പ്രതീക്ഷിക്കാം. കുടുംബ സുഖം ഉണ്ടാകും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിക്കാന്‍ പ്രയാസം ഉള്ള ദിവസമാണ്. ദൈനംദിന കാര്യങ്ങള്‍ വലിയ തടസം കൂടാതെ നടന്നു പോകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പൊതുവില്‍ ആത്മവിശ്വാസം കുറയാന്‍ ഇടയാക്കുന്ന സാഹചര്യങ്ങളെ കരുതണം. വേണ്ടത്ര ബോധ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത് ദോഷം ചെയ്യും.

‘അങ്ങനെയാണ്‌ ഞാൻ ആകാശവാണിയിൽ എത്തിയത്’ സുഷമ ജീവിതം തുറന്നു പറയുന്നു | ഭാഗം 01 👇Watch Video 👇

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ഈശ്വര ഭജനം, അനുഷ്ടാനം മുതലായവ ലോപമില്ലാതെ ചെയ്യണം. ഊഹക്കച്ചവടം, ഭാഗ്യപരീക്ഷണം മുതലായവയ്ക്ക് ദിവസം അനുകൂലമല്ല.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യസാധ്യം, തൊഴില്‍ ഉന്നതി, സാമ്പത്തിക നേട്ടം മുതലായവ വരാവുന്ന ദിനമാണ്. കുടുംബ സ്വസ്തതയുണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രവര്‍ത്തനങ്ങളില്‍ കാലതാമസവും തടസ്സവും വരാന്‍ ഇടയുള്ള ദിവസമാണ്. പ്രധാന ഉത്തരവാദിത്വങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.

ഹംസക്കാന്റെ പുഴ | കോഴിക്കോട്ടുകാരന്റെ പേരിൽ ബ്രസീലിൽ ആമസോണിനെക്കാൾ വലിയ നദി | Rio Hamza 👇Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അനാവശ്യ തടസ്സങ്ങള്‍ വരാവുന്ന ദിനമാണ്. ചിട്ടയും ആത്മാര്‍ഥതയും ഉള്ള പ്രവര്‍ത്തനങ്ങള്‍ വിജയത്തില്‍ എത്തും

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
തൊഴില്‍ സംബന്ധമായി ഗുണകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. പ്രവര്‍ത്തനങ്ങളിലും വ്യാപാരത്തിലും ലാഭാനുഭവങ്ങള്‍ വര്‍ധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
യാത്രകള്‍ക്കും സംരംഭങ്ങള്‍ക്കും മറ്റും തടസങ്ങള്‍ വരാവുന്ന ദിവസമാണ്. പൊതു രംഗത്ത് ആനുകൂല്യം കുറഞ്ഞെന്നു വരാം.

‘അങ്ങനെയാണ്‌ ഞാൻ ആകാശവാണിയിൽ എത്തിയത്’ സുഷമ ജീവിതം തുറന്നു പറയുന്നു | ഭാഗം 01 👇Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മനോ സുഖം, ബന്ധു സമാഗമം, ഉല്ലാസ അനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യതയേറിയ ദിവസം. ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തിക കാര്യങ്ങളില്‍ അസ്ഥിരമായ അനുഭവങ്ങള്‍ ഉണ്ടായെന്നു വരാം. പല കാര്യങ്ങളിലും പതിവിലും അധ്വാനം വേണ്ടി വരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യ വിജയം, സന്തോഷം, ഇഷ്ട ഭക്ഷണം എന്നിവ വരാവുന്ന ദിനമാണ്. മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങളും വാര്‍ത്തകളും ഉണ്ടാകും.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

ഹംസക്കാന്റെ പുഴ | കോഴിക്കോട്ടുകാരന്റെ പേരിൽ ബ്രസീലിൽ ആമസോണിനെക്കാൾ വലിയ നദി | Rio Hamza 👇Watch Video 👇

Previous post ഇതിൽ നിങ്ങളുടെ ഇഷ്ടനിറം ഏതാണ്‌? ആ ഇഷ്ടനിറം പറയും നിങ്ങളുടെ ഉള്ളിലുള്ളതെല്ലാം
Next post ശിവരാത്രി ദിവസം ഇങ്ങനെ ചെയ്താൽ അടുത്ത ഒരു വർഷക്കാലം ദുരിതങ്ങളിൽ നിന്ന് രക്ഷയും സർവ്വശ്വര്യവും ഉണ്ടാകും