
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജനുവരി 14 ചൊവ്വ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 14.01.2025 (1200 മകരം 1 ചൊവ്വ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
അകാരണ ചിന്തകളാല്‍ മനസ്സ് വ്യാകുലമാകാന്‍ സാധ്യതയുണ്ട്. ദൂര ദേശത്ത് നിന്നും അപ്രിയമായ ചില വാര്‍ത്തകള്‍ കേട്ടെന്നു വരാം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഭാഗ്യവും ആനുകൂല്യവും വേണ്ടുവോളം വരാവുന്ന ദിവസമാണ്. മന ക്ലേശം വരുത്തിയിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം ലഭ്യമാകും.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രധാന കാര്യങ്ങളില്‍ ചില തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നഷ്ട സാധ്യതയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ അനുയോജ്യമായ ദിവസമല്ല.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഭാഗ്യവും അവസരങ്ങളും തേടി വരാവുന്ന ദിനമാണ്. നാളെ ആത്മവിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം വിജയത്തില്‍ എത്തും .
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തിരക്ക് പിടിച്ചതും ആയാസം നിറഞ്ഞതുമായ ദിവസം ആകാന്‍ ഇടയുണ്ട്. വേണ്ടത്ര മുന്നൊരുക്കത്തോടെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുക.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രവര്‍ത്തനങ്ങളില്‍ അപ്രതീക്ഷിത വിജയം പ്രതീക്ഷിക്കാം. സാമ്പത്തിക തടസങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴില്‍പരമായി വ്യത്യസ്തമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന ദിനമാണ്. മടിച്ചു നില്‍ക്കാതെ ലഭിക്കുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തുക.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അല്പം മാനസിക സമ്മര്‍ദം വര്‍ദ്ധിക്കാവുന്ന ദിവസമാണ്. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക. കര്‍തവ്യങ്ങള്‍ ശ്രദ്ധയോടെ നിറവേറ്റുക.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക ക്ലേശം, കുടുംബ വൈഷമ്യം എന്നിവ വരാവുന്ന ദിനമാണ്. ശ്രദ്ധയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉല്ലാസ അനുഭവങ്ങള്‍, ആഗ്രഹ സാഫല്യം, കാര്യ വിജയം എന്നിവ പ്രതീക്ഷിക്കാം. പ്രതികൂലികള്‍ പിണക്കം മറന്ന് അടുത്തു വരും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവര്‍ത്തന നേട്ടം, അംഗീകാരം, ഇഷ്ടാനുഭവങ്ങള്‍ മുതലായവ വരാവുന്ന ദിവസം. അവസരങ്ങളെ ഒഴിവാക്കാതെ പ്രയോജനപ്പെടുത്തുക.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനാവശ്യ കാര്യങ്ങളില്‍ പഴികേള്‍ക്കാന്‍ ഇടയുണ്ട്. സ്വന്തം ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് സൂക്ഷ്മതയോടെ വേണം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283