
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജനുവരി 21 ചൊവ്വ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 21.01.2025 (1200 മകരം 8 ചൊവ്വ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പ്രവര്‍ത്തനങ്ങളില്‍ അപ്രതീക്ഷിത വിജയം പ്രതീക്ഷിക്കാം. സാമ്പത്തിക തടസങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അംഗീകാരവും ധന നേട്ടവും പ്രതീക്ഷിക്കാം. ഇഷ്ട ജനങ്ങളുമായി ഉള്ലാസകരമായി സമയം ചിലവഴിക്കും. കുടുംബാന്തരീക്ഷവും ഗുണകരം തന്നെ.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴില്‍ രംഗത്ത് അല്പം പ്രതികൂല അവസ്ഥകളെ കരുതണം. ചുമതലകള്‍ കരുതലോടെ നിറവേറ്റുക. കുടുംബപരമായി നന്ന്.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വിവാദ സാഹചര്യങ്ങളില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കുക. പൂര്‍ണ്ണ ബോധ്യമില്ലാത്ത കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് നാളെ ഗുണകരമാകില്ല.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഉല്ലാസ അനുഭവങ്ങള്‍, ആഗ്രഹ സാഫല്യം, കാര്യ വിജയം എന്നിവ പ്രതീക്ഷിക്കാം. പ്രതികൂലികള്‍ പിണക്കം മറന്ന് അടുത്തു വരും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
യാത്രാവൈഷമ്യം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ കരുതണം. സാമ്പത്തിക ഇടപാടുകള്‍ വളരെ ജാഗ്രതയോടെ ആകണം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വ്യക്തി ബന്ധങ്ങള്‍ ഊഷ്മളമാകും. കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റാന്‍ കഴിയും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അമിത അധ്വാനവും മനക്ലേശവും വരാവുന്ന ദിവസമാണ്. എടുത്തുച്ചാട്ടവും കോപവും നിയന്ത്രിച്ചാല്‍ പല കാര്യങ്ങളിലും വിജയം പ്രതീക്ഷിക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍ നേട്ടം, സുഹൃത്ത് സഹായം, സാമുദായിക അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. കുടുംബാനുഭവങ്ങള്‍ സന്തോഷകരമാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ലാഭവും വരാവുന്ന ദിനമാണ്. മനസന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ അവസരമുണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുടുംബപരമായ ഉത്തരവാദിത്വങ്ങളില്‍ കൂടുതല്‍ വ്യാപൃതനാകേണ്ടി വരും. അപ്രതീക്ഷിതമായ ചിലവുകള്‍ വന്നു പെടാന്‍ ഇടയുണ്ട്
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അകാരണ ചിന്തകളാല്‍ മനസ്സ് കലുഷമാകാവുന്ന ദിനമാണ്. ഈശ്വര ചിന്തയോടെയും ആത്മ വിശ്വാസത്തോടെയും കാര്യങ്ങളെ സമീപിക്കുക.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283