ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജനുവരി 22 ബുധന്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 22.01.2025 (1200 മകരം 9 ബുധന്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കുടുംബത്തിലും തൊഴിലിലും ഒരുപോലെ ഗുണകരമായ സാഹചര്യങ്ങൾ ഉണ്ടാകും. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ മനഃസന്തോഷം കണ്ടെത്തും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മനസന്തോഷകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളെകൊണ്ട് നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ശാരീരിക ക്ഷീണം വർധിക്കാൻ ഇടയുള്ള ദിവസമാണ്. തൊഴിൽ രംഗത്ത് മാന്ദ്യം, അലസത എന്നിവയ്ക്കും സാധ്യത.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സുഹൃത്തുക്കളിൽ നിന്നും അസുഖകരമായ അനുഭവങ്ങൾ നേരിടേണ്ടി വരും. കുടുംബ ബന്ധങ്ങളിലും അസ്വാരസ്യങ്ങൾ വരാതെ ശ്രദ്ധിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആത്മവിശ്വാസവും മന സന്തോഷവും ലഭിക്കുന്ന അനുഭവങ്ങൾക്ക് പ്രാമുഖ്യം ലഭിക്കും. മനസ്സിന് യോജിച്ച വ്യക്തികളുമായി സമയം ചിലവഴിക്കാൻ കഴിയുന്നത് മനോസുഖം നൽകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പതിവിലും കവിഞ്ഞ അധ്വാന ഭാരം വേണ്ടി വരും. പ്രതിസന്ധികൾ വരാൻ ഇടയുണ്ടെങ്കിലും അവയെ അതിജീവിക്കുവാൻ കഴിയുന്നത് ആശ്വാസകരമാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സ്ഥാനലാഭം. അംഗീകാരം, പൊതുരംഗത്ത് നേട്ടങ്ങൾ. തൊഴിൽ രംഗത്ത് വിജയാനുഭവങ്ങൾ ഉണ്ടാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനതടസ്സം, യാത്രാതടസ്സം ഇവ കാണുന്നു. സായാഹ്നത്തോടെ ഭാഗിക കാര്യസാധ്യം പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഇഷ്ടാനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കുന്ന ദിവസം. ഉന്നത വ്യക്തികളിൽ നിന്നും അനുകൂല സമീപനം പ്രതീക്ഷിക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം ലഭിക്കും. സമൂഹ നന്മയ്ക്ക് ഉതകുന്ന കാര്യങ്ങളിൽ ഏർപ്പെടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അധിക ചിലവുകൾ മൂലം സാമ്പത്തിക വിഷമതകൾ വരാൻ ഇടയുണ്ട്. കാലതാമസം നേരിട്ടാലും കാര്യങ്ങൾ സാധിക്കുവാൻ കഴിയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ക്ഷമയോടെ പ്രവർത്തിക്കേണ്ട ദിവസമാണ്. വൈകാരികമായ പെരുമാറ്റം മൂലം നഷ്ടങ്ങൾ വരാൻ ഇടയുള്ള ദിനമാണ്.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജനുവരി 21 ചൊവ്വ) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജനുവരി 23 വ്യാഴം) എങ്ങനെ എന്നറിയാം