ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജനുവരി 24 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 24.01.2025 (1200 മകരം 11 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
അമിത അധ്വാനം, അമിത വ്യയം, ശത്രു ശല്യം എന്നിവ വരാം. ഔദ്യോഗിക കാര്യങ്ങള്‍ പ്രതികൂലമാകാന്‍ ഇടയുണ്ട്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യലാഭം, കുടുംബസുഖം, അംഗീകാരലബ്ധി, ധന നേട്ടം എന്നിവയ്ക്ക് യോഗമുള്ള ദിവസം. മന സന്തോഷത്തിനു കാരണമാകുന്ന വാര്‍ത്തകള്‍ കേള്‍ക്കും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
കുടുംബ സുഖം, തൊഴില്‍ നേട്ടം, കാര്യ വിജയം മുതലായവ വരാവുന്ന ദിവസം. ഉല്ലാസകരമായി സമയം ചിലവഴിക്കാന്‍ കഴിയും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആഗ്രഹ സാധ്യത്തിന് പതിവിലും അധികം പ്രയത്നം വേണ്ടി വരും. തൊഴില്‍പരമായി ക്ലേശാനുഭവങ്ങള്‍ വരാന്‍ ഇടയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അകാരണ മനസമ്മര്‍ദം, ആഗ്രഹ തടസ്സം എന്നിവ വരാം. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുമായി കലഹസാധ്യത ഉള്ളതിനാല്‍ സംസാരം കരുതലോടെ വേണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യവിജയം, സുഖാനുഭവങ്ങള്‍, കുടുംബസുഖം എന്നിവയ്ക്ക് സാധ്യത. സ്ത്രീകളില്‍ നിന്നും സഹായം സിദ്ധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കര്‍മങ്ങള്‍ക്ക് വിഘ്നം വരാന്‍ ഇടയുണ്ട്. ദുരഭിമാനം മൂലം അവസരങ്ങള്‍ നഷ്ടമാകാന്‍ സാധ്യത കാണുന്നു.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യവിജയം, ഭക്ഷണ സുഖം, സമ്മാന ലാഭം മുതലായവയ്ക്ക് സാധ്യതയേറിയ ദിവസം. സന്തോഷകരമായി സമയം ചിലവഴിക്കാന്‍ കഴിയും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യവിഘ്നം, അവിചാരിത മനക്ലേശം എന്നിവ വരാം. സായാഹ്നശേഷം ആനുകൂല്യം വര്‍ധിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍ ലാഭം, അംഗീകാരം, അഭിനന്ദനം. അപ്രതീക്ഷിത ധനലാഭാത്തിനും സാധ്യതയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആഗ്രഹിക്കും പ്രകാരം പല കാര്യങ്ങളും നടപ്പാക്കുവാന്‍ കഴിയും. അപ്രതീക്ഷിതമായി നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തന മാന്ദ്യം, അമിത അധ്വാനം, യാത്രാക്ലേശം മുതലായവ വരാം. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജനുവരി 23 വ്യാഴം) എങ്ങനെ എന്നറിയാം
Next post ബാബാ വാംഗയുടെ പ്രവചന പ്രകാരം ഈ 3 രാശിയിൽ ജനിച്ചവർക്ക് 2025ൽ വമ്പൻ നേട്ടങ്ങളുണ്ടാകും