
ബാബാ വാംഗയുടെ പ്രവചന പ്രകാരം ഈ 3 രാശിയിൽ ജനിച്ചവർക്ക് 2025ൽ വമ്പൻ നേട്ടങ്ങളുണ്ടാകും
ബള്‍ഗേറിയന്‍ പ്രവാചകയും ജ്യോതിഷിയുമായ ബാബാ വാംഗയുടെ പ്രവചനങ്ങള്‍ എല്ലാ വർഷവും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ബാബാ വാംഗ എന്നറിയപ്പെടുന്ന വാംഗേലിയ പാണ്ഡെവ ഗുഷ്‌തെറോവ അന്ധയായ ജ്യോതിഷിയാണ്. 2025നെ കുറിച്ചും ഭയാനകമായ നിരവധി പ്രവചനങ്ങള്‍ ബാബാ വാംഗ നടത്തിയിട്ടുണ്ട്. അവയില്‍ പലതും മരണവും നാശവുമായി ബന്ധപ്പെട്ടതാണ്.
അതേസമയം ഈ വര്‍ഷം മൂന്ന് രാശികളില്‍ ജനിച്ചവരെ കുറിച്ച് അവർ നടത്തിയ പ്രവചനങ്ങളും ഇതില്‍ പ്രധാനപ്പെട്ടതാണ്. ഈ മൂന്ന് രാശികളിലും ജനിച്ചവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ പല മാറ്റങ്ങളും സംഭവിക്കുമെന്ന് അവര്‍ പറയുന്നു.
ഏരീസ്, ടോറസ്, ജെമിനി (മേടം, ഇടവം, മിഥുനം) രാശികളില്‍ ജനിച്ചവരെക്കുറിച്ചുള്ള പ്രവചനമാണ് വാംഗ നടത്തിയിരിക്കുന്നത്. ഇവരുടെ സാമ്പത്തികവും തൊഴില്‍പരവുമായ മേഖലകളില്‍ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്ന് അവര്‍ പറയുന്നു.
ഏരീസ് (മേടം രാശി – അശ്വതി, ഭരണി, കാര്‍ത്തിക1/4)
മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍
മേടം രാശിയില്‍ ജനിച്ചവരുടെ ജീവിതത്തില്‍ ഈ വര്‍ഷം വലിയ മാറ്റങ്ങളും ശ്രദ്ധേയമായ നേട്ടങ്ങളും ഉണ്ടാകും. ഈ വര്‍ഷം അവരുടെ സ്വപ്‌നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കപ്പെടാന്‍ സാധ്യതയുണ്ട്. മേടം രാശിക്കാര്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ്. കൂടാതെ, ആഗ്രഹിച്ച ഫലത്തിനായി അവര്‍ ക്ഷമയോടെ കാത്തിരിക്കും. അര്‍ഹിക്കുന്ന അംഗീകാരവും ആനുകൂല്യങ്ങളും അവരെ തേടിയെത്തും. 2025ല്‍ മേടം രാശിക്കാര്‍ സാഹസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. കൂടാതെ അവര്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ ആവേശത്തോടെ പിന്തുടരുമെന്നും അതിന് അനുകൂല സമയമാണിതെന്നും ബാബാ വാംഗ പറഞ്ഞു.
ടോറസ് (ഇടവം രാശി – കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍
ഇടവം രാശിക്കാരെ സംബന്ധിച്ചിടത്തോളം 2025 അവര്‍ക്ക് ഏറ്റവും സന്തോഷകരവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ വര്‍ഷമായിരിക്കുമെന്ന് ബാബാ വാംഗ പറയുന്നു. ദീര്‍ഘകാലമായി നടത്തി വരുന്ന കഠിനാധ്വാനത്തിന് ഈ വര്‍ഷം അവര്‍ക്ക് മികച്ച പ്രതിഫലം ലഭിക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി അവര്‍ തങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ഫലം കാണുന്നതിനായി ക്ഷമയോടെ കാത്തിരിക്കുകായിരുന്നു. അതിനാല്‍ ഈ വര്‍ഷം മികച്ച നേട്ടങ്ങള്‍ കൊയ്യാന്‍ അവസരം ലഭിക്കുമെന്നാണ് പ്രവചനം. ദീര്‍ഘകാലത്തേക്ക് സാമ്പത്തിക സുരക്ഷ നേടുന്നതിനും ബുദ്ധിപരമായ നിക്ഷേപങ്ങള്‍ നടത്തുന്നതിനും ഈ വര്‍ഷം ഇടവം രാശിക്കാര്‍ക്ക് അവസരങ്ങള്‍ ലഭിച്ചേക്കാം. പോസിറ്റീവായും ശുഭാപ്തി വിശ്വാസത്തോടെയും നിലകൊള്ളുന്നത് അവരെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.
ജെമിനി (മിഥുനം രാശി – മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍
മിഥുനം രാശിക്കാരുടെ ജീവിതത്തില്‍ ഈ വര്‍ഷം കാര്യമായ മാറ്റങ്ങളും അവസരം പ്രതീക്ഷിക്കാമെന്ന് ബാബാ വാംഗ പറയുന്നു. അവരുടെ സര്‍ഗാത്മകതയും പ്രശ്‌നപരിഹാര കഴിവുകളും നേട്ടമായി മാറും. അവ ഉപയോഗിച്ച് പ്രതിസന്ധികളെ മറികടന്ന് സ്ഥിരതയുള്ള ഒരു ഭാവി കെട്ടിപ്പടുക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. ഈ വര്‍ഷം തങ്ങള്‍ കാത്തിരിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ശക്തമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കേണ്ടതും അത്യാവശ്യമാണ്.
1996ല്‍ തന്റെ 85-ാം വയസ്സിലാണ് അവര്‍ അന്തരിച്ചത്. മരിച്ച് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലോകമെമ്പാടുമുള്ള ആളുകളെ അവരുടെ പ്രവചനങ്ങള്‍ ആകര്‍ഷിക്കുന്നുണ്ട്. 12 വയസ്സില്‍ തന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടതിന് ശേഷമാണ് തനിക്ക് പ്രവചന വരം ലഭിച്ചതെന്ന് അവര്‍ അവകാശപ്പെട്ടിരുന്നു. 2001 സെപ്റ്റംബര്‍ 11ന് യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റ് ആക്രമണം, റഷ്യ-യുക്രൈന്‍ യുദ്ധം, ഡയാന രാജകുമാരിയുടെ മരണം എന്നിവയാണ് അവരുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവചനങ്ങളില്‍ ചിലത്.