
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജനുവരി 25 ശനി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 25.01.2025 (1200 മകരം 12 ശനി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കാര്യവൈഷമ്യം, ചിന്താക്കുഴപ്പം മുതലായവ വരാവുന്ന ദിനമാകയാൽ പ്രാർത്ഥനകൾ വേണം. അതീവ ജാഗ്രതയോടെ കാര്യങ്ങൾ ചെയ്താൽ ഫലപ്രദമാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇടപെടുന്ന കാര്യങ്ങൾ വിജയകരമാകും. സുഖവും സന്തോഷവും നിറയുന്ന ജീവിതാനുഭവങ്ങൾ ഉണ്ടാകും.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
മനഃസന്തോഷം നൽകുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗളകരമായ സാഹചര്യം നിലനിൽക്കും. സന്താനങ്ങളെ കൊണ്ട് ഗുണാനുഭവങ്ങൾ.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അമിത ആത്മവിശ്വാസം മൂലം ദോഷങ്ങൾ വരാവുന്ന ദിനമാണ്. പല കാര്യങ്ങളിലും കാലതാമസം അനുഭവപ്പെടും. സായാഹ്‌ന ശേഷം അനുകൂലം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പല കാര്യങ്ങളിലും മെല്ലെപ്പോക്ക് നേരിടേണ്ടി വരും. കാല താമസം വന്നാലും കാര്യ വിജയം പ്രതീക്ഷിക്കാം. യാത്രകൾ കുറക്കണം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മനസ്സിൽ ചിന്തിക്കുന്ന കാര്യങ്ങൾ വലിയ അദ്ധ്വാന ഭാരം കൂടാതെ സാധിക്കുവാൻ കഴിയും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ ഇടയുണ്ട്.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആഗ്രഹ സാധ്യത്തിനായി പ്രതീക്ഷിച്ചതിലും അധികം പരിശ്രമിക്കേണ്ടി വരും. കുടുംബാങ്ങങ്ങളിൽ നിന്നും വിരസമായ അനുഭവങ്ങൾ നേരിടേണ്ടി വന്നേക്കാം.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അനുകൂല അനുഭവങ്ങൾക്ക് മുൻതൂക്കം ലഭിക്കുന്ന ദിവസമായിരിക്കും. മനോ വിശ്വാസം വർധിപ്പിക്കുന്ന അനുഭവങ്ങൾക്ക് സാധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്നത് മൂലം അപമാനം നേരിടാൻ ഇടയുണ്ട്. വലിയ ഉത്തരവാദിത്തങ്ങൾ ജാഗ്രതയോടെ നിറവേറ്റുക.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
യാത്രകൾ മൂലം നേട്ടങ്ങൾ ഉണ്ടാകും. ഇഷ്ട ജനങ്ങളെ കണ്ടുമുട്ടാൻ കഴിയുന്നത് മനസ്സിന് സന്തോഷം പകരും. ആത്മവിശ്വാസവും വർധിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മന സന്തോഷകരമായ അനുഭവങ്ങൾക്ക് സാധ്യത ഏറിയ ദിനം. കുടുംബ സുഖം, ഉല്ലാസ അനുഭവങ്ങൾ എന്നിവയ്ക്കും സാധ്യത.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനാരോഗ്യം, അലസത, പ്രവർത്തന മാന്ദ്യം മുതലായവയ്ക് സാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകൾ കരുതലോടെ ആകണം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283