ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജനുവരി 30 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 30.01.2025 (1200 മകരം 17 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
പ്രവൃത്തികളില്‍ ഉത്സാഹവും ഊര്‍ജവും വര്‍ധിക്കും. അവസരങ്ങള്‍ അനുകൂലവും അനുയോജ്യവും ആയി വന്നുചേരും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
വൈകാരികമായ തീരുമാനങ്ങള്‍ ദോഷങ്ങള്‍ വരുത്തും. പ്രായോഗിക ബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കുക. അംഗീകാരം ലഭിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
അല്പം ചിന്താക്കുഴപ്പങ്ങള്‍ വരാവുന്ന ദിവസമാണ്. പ്രധാന തീരുമാനങ്ങള്‍ കരുതലോടെ എടുക്കുക. സായാഹ്നം താരതമ്യേന മെച്ചം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
അപ്രതീക്ഷിതമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന ദിനമാണ്. പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ മടിയ്ക്കരുത്. ദിവസം അനുകൂലമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സന്തോഷകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സാഹചര്യങ്ങള്‍ അനുകൂലമാകും. ആഹ്ലാദം നല്‍കുന്ന കൂടിച്ചേരലുകള്‍ പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അധ്വാനഭാരം വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ്. പല പ്രധാന ഉത്തരവാദിത്ത ങ്ങള്‍ക്കും സമയം മതിയാകാതെ വന്നേക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പ്രതീക്ഷിച്ച സഹായങ്ങള്‍ക്ക് തടസ്സം വരാന്‍ ഇടയുണ്ട്. അധികാരികള്‍ അപ്രിയമായി പെരുമാറാന്‍ ഇടയുണ്ട്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
തൊഴില്‍ നേട്ടം, ധനപുഷ്ടി, വ്യാപാരലാഭം മുതലായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. പ്രണയ കാര്യങ്ങള്‍ സഫലീകൃതമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനാവശ്യ കാര്യങ്ങളെ ചൊല്ലി മന സംഘര്‍ഷം വരാവുന്നതാണ്. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ വ്യാപരിക്കുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍ നേട്ടം, അംഗീകാരം, ഇഷ്ടാനുഭവങ്ങള്‍ മുതലായവയ്ക്ക് സാധ്യതയേറിയ ദിവസം. ഇഷ്ടജനങ്ങളുമായി സമയം ചിലവഴിക്കാന്‍ കഴിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അധ്വാനത്തിന് തക്കതായ പ്രതിഫലം ലഭിക്കാന്‍ പ്രയാസമാകും. അനാവശ്യ സാഹചര്യങ്ങള്‍, വിവാദങ്ങള്‍ മുതലായവയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബ സുഖം, വ്യാപാര ലാഭം, മുതലായവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത നേട്ടങ്ങൾക്കും സാധ്യതയുള്ള ദിനം.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post ഈ ഒരു പൊരുത്തമുണ്ടെങ്കിൽ ഭാര്യാ-ഭർതൃ ബന്ധം ദൃഢവും ഐശ്വര്യമുള്ളതും ആയിരിക്കും, നിങ്ങളിലുണ്ടോ ഈ പൊരുത്തം എന്ന് നോക്കൂ
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജനുവരി 31 വെള്ളി) എങ്ങനെ എന്നറിയാം