ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജൂൺ 01, ഞായർ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 01.06.2025 (1200 ഇടവം 18 ഞായര്‍) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
കുടുംബ ക്ലേശം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ കരുതണം. ആശയവിനിമയത്തിലെ അപാകത മൂലം പല വൈഷമ്യങ്ങളും ഉണ്ടായെന്നു വരാം.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
മന സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. പല പ്രശ്നങ്ങള്‍ക്കും സ്വാഭാവിക പരിഹാരങ്ങള്‍ അനുഭവത്തില്‍ വരും.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
അമിത അധ്വാനം, പ്രവര്‍ത്തന മാന്ദ്യം മുതലായവ വരാവുന്ന ദിനമാണ്. ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി ഭവിക്കും.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
കാര്യവിജയം, ധന നേട്ടം, ആഗ്രഹാസാധ്യം മുതലായവ പ്രതീക്ഷിക്കാം. മനസന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
തൊഴില്‍ ക്ലേശം, അമിത യാത്ര, ആരോഗ്യ വൈഷമ്യം എന്നിവ വരാവുന്ന ദിനം. പ്രതീക്ഷിക്കുന്ന സഹായം പലപ്പോഴും ലഭ്യമാകാതെ വരാം.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
കാര്യവിജയം, അംഗീകാരം,ആഗ്രഹാസാധ്യം എന്നിവ പ്രതീക്ഷിക്കാം. കുടുംബത്തില്‍ ബന്ധുസമാഗമത്തിനു സാധ്യത.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
പ്രവര്‍ത്തന നേട്ടം, കാര്യസാധ്യം, മാനസിക സുഖം എന്നിവയ്ക്ക് യോഗമുള്ള ദിനം. തടസ്സങ്ങള്‍ക്ക് പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടാകും.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
ചിന്തിക്കുന്നതു പോലെ പ്രവര്‍ത്തിക്കുവാന്‍ കഴിയാതെ വന്നേക്കാം. ദിവസം അത്ര അനുകൂലമല്ല എന്ന് അറിഞ്ഞു പെരുമാറുക.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
പ്രഭാതത്തിലെ മാന്ദ്യം തുടര്‍പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകില്ല. വ്യാപാരികള്‍ക്ക് ലാഭ നേട്ടവും ഉദ്യോഗസ്ഥര്‍ക്ക് അംഗീകാരഗുണവും പ്രതീക്ഷിക്കാം.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
സന്തോഷകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വ്യക്തിബന്ധങ്ങള്‍ ഊഷ്മളവും ഗുണകരവും ആയി ഭവിക്കും. തൊഴില്‍ നേട്ടം ഉണ്ടാകും.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
കാര്യലാഭം, അനുഭവഗുണം, ഭാഗ്യ പുഷ്ടി മുതലായവ നിലനിര്‍ത്താന്‍ കഴിയുന്ന ദിവസം. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടം പ്രതീക്ഷിക്കാം.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
തടസ്സങ്ങളും, പ്രതികൂല അനുഭവങ്ങളും പ്രതീക്ഷിക്കണം. ഭാരിച്ച ബാധ്യതകള്‍ ഏറ്റെടുക്കുവാന്‍ പറ്റിയ ദിവസമല്ല.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283