സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2025 ജൂൺ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

ജൂൺ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം

♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
അപ്രതീക്ഷിത ധനയോഗത്തിനിടയുണ്ട് എങ്കിലും അധിക ചെലവുകൾ ഉണ്ടാകും. യാത്രാവേളകൾ കൂടുതൽ കരുതലോടെയാവണം സുതാര്യതയുള്ള പ്രവർത്തനങ്ങൾ സർവ്വകാര്യ വിജയം നേടും വാചാലതയിലൂടെ എതിർ ഭാഗത്ത് നിൽക്കുന്നവരെപ്പോലും സ്വാധീന വലയത്തിലാക്കാൻ കഴിയുന്നതാണ് ‘സത്കർമ്മങ്ങൾക്ക് വേണ്ടി പണം ചെലവഴിക്കും ആവശ്യമില്ലാത്ത എടുത്തു ചാട്ടങ്ങൾ ദോഷഫലം ചെയ്യും.


♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
കാര്യക്ഷമമായി പ്രശ്നങ്ങളെ നേരിടുകയും അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കുകയും വേണം. ഈശ്വര ചിന്ത കൈവിടരുത് . സന്താനങ്ങളുടെ ഭാവി കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക മാതാപിതാക്കളുടെ ആവശ്യം പരിഗണിക്കണം. ആലോചന കൂടാതെയുള്ള പ്രവർത്തികൾ അപവാദത്തിനിടവരുത്തും സ്വന്തം ഉത്തരവാദിത്വങ്ങൾ അന്യരെ ഏൽപ്പിക്കരുത് കടുംപിടുത്തം വേണ്ട ചതിയിൽപ്പെടുത്താൻ ചിലർ ബോധപൂർവ്വം ശ്രമിക്കും


♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശത്രുക്കൾ ശ്രമിക്കും. അകന്നു നിന്നിരുന്നവർ അടുത്തു വരുമ്പോൾ ശ്രദ്ധിക്കണം മേലുദ്യോഗസ്ഥരുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കുക .ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാൻ വേണ്ടി ധാരാളം പണം ചെലവഴിക്കുന്നതാണ് ‘അന്യസ്ത്രീകളുമായുള്ള ബന്ധം വ്യക്തിത്വത്തിന് കോട്ടം സംഭവിക്കും.


♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
മുടങ്ങി കിടന്നിരുന്ന തൊഴിൽ സംരംഭങ്ങൾ കാര്യക്ഷമതയോടെ പ്രവർത്തിച്ചു തുടങ്ങും. അനാവശ്യ ചെലവുകൾ നിയന്ത്രണ വിധേയമാക്കണം തടസ്സങ്ങളെ തന്ത്രപരമായി തട്ടിനീക്കും ‘പുതിയ ബന്ധങ്ങൾ കരുതലോടു കൂടി ചെയ്യണം വ്യാപാരികൾക്ക് കാലം അനുകൂലമല്ലെങ്കിലും നഷ്ടത്തിനിട കാണുന്നില്ല പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും കടബാധ്യതകൾ തീർക്കുന്നതിനുവേണ്ടി പരിശ്രമിക്കും.


♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. അഭയം തേടി വരുന്നവർക്ക് ആശ്രയം നൽകും. തൊഴിൽ മേഖല പൊതുവെ സമാധാനപരമായി കാണുന്നു. ധധലാഭം ഉദ്ദിഷ്ട കാര്യസിദ്ധി എന്നിവ അനുഭവപ്പെടും എതിർപ്പുകളെ നിഷ്പ്രയാസം പരാജയപ്പെടുത്തും. രാഷ്ട്രീയ പ്രവർത്തകർക്ക് പല ഗുണാനുഭവങ്ങളും ഉണ്ടാകും കോടതി കേസുകളിൽ അനുകൂല വിധി പ്രതീക്ഷിക്കാവുന്നതാണ്


♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
കർമ്മരംഗത്ത് മാറ്റങ്ങൾ ഉണ്ടാകും. പൊതു പ്രവർത്തന രംഗത്തും ശ്രദ്ധേയമായ നേട്ടമുണ്ടാകും. ജീവിത വിജയത്തിനു വേണ്ടിയുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കും.വസ്തു സംബദ്ധമായ കൊടുക്കൽ വാങ്ങലുകൾ നടക്കുവാനിടയുണ്ട് വരുമാനത്തിൽ നല്ലൊരു ശതമാനം കടം വീട്ടാൻ ഉപയോഗിക്കും ഉദരസംബദ്ധമായ ചില അസുഖങ്ങൾ ശല്യം ചെയ്തേക്കാം


♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
വ്യവസാരരംഗത്തുള്ളവർക്ക് പ്രതീക്ഷിച്ച ലാഭം കാണില്ല ആവശ്യമില്ലാത്ത എടുത്തു ചാട്ടങ്ങൾ ദോഷഫലം ചെയ്യും. ധനത്തിൻ്റെ പേരിൽ സ്വജനങ്ങളുമായി പിണങ്ങേണ്ടുന്ന സാഹചര്യം കാണുന്നു. സ്ത്രീകൾ മൂലം ധനനഷ്ടത്തിനും അപവാദത്തിനുമിടയാകും ദൂരയാത്രകൾ ചെയ്യേണ്ടതായി വരും. അനാവശ്യ ചിന്തകൾ മനസ്സിനെ സദാ അലട്ടികൊണ്ടിരിക്കും സഹായ വാഗ്ദാനങ്ങൾ പാലിക്കപ്പെടുകയില്ല. വെട്ടിത്തുറന്നുള്ള അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കണം


♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
മുൻകോപം നിയന്ത്രിച്ചില്ലെങ്കിൽ പലവിധ ആപത്തുകളും ഉണ്ടാകുന്നതാണ്. ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധ വേണം. അഭിമാനത്തിന് ക്ഷതം സംഭവിക്കുന്ന ഇടപാടുകളിൽ ഉൾപ്പെടാതിരിക്കാൻ നോക്കണം വാക് തർക്കങ്ങളിൽ നിന്നും യുക്തിപൂർവ്വം പിൻമാറുക. ഈശ്വരാനുഗ്രഹത്താൽ മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും. ദമ്പതികൾ പിണക്കങ്ങൾ കഴിവതുംഒഴിവാക്കി രമ്യതയിൽ വർത്തിക്കാൻ ശ്രമിക്കണം


♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
ഔദ്യോഗിക വിഷമതകളിൽ നിന്നും മോചനം ലഭിക്കും. യൂണിയൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. മികച്ച തൊഴിലവസരങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ആശയ കുഴപ്പം വരാതെ ശ്രദ്ധിക്കണം. ദൂരദേശത്തെ കുഴഞ്ഞ് മറിഞ്ഞ പ്രശ്നങ്ങളിൽ നിന്നും രക്ഷനേടുന്നതിന് സുഹൃത്തുക്കൾ സഹായിക്കും നഷ്ടപ്പെട്ടു എന്നു കരുതിയ പണമോ ആഭരണമോ തിരികെ ലഭിക്കും ‘ദമ്പതികൾ കലഹം ഒഴിവാക്കണം


♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
പ്രയത്നങ്ങൾക്ക് ഫലം ലഭിക്കും. തൊഴിൽ തർക്കം പരിഹരിക്കും. ധനമിടപാടിൽ ജാഗ്രത വേണം . ഇഷ്ടജനങ്ങൾ ശത്രു ചേരിയിലാകാനിടയുണ്ട് പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുള്ള ആർജ്ജവം കാണിക്കും ‘ക്രയവിക്രയങ്ങളിൽ നേട്ടം കാണുന്നു. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കും വാഗ്ദാനങ്ങൾ ശ്രദ്ധാപൂർവ്വം ചെയ്യണം


♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
ചെയ്തു കൊണ്ടിരിക്കുന്ന കർമ്മം മാറുന്നത് വളരെ ശ്രദ്ധാപൂർവ്വം ചെയ്യണം കാര്യങ്ങളിൽ ചെറിയ മന്ദഗതി അനുഭവപ്പെടും വിശ്വാസവഞ്ചനകൾ സൂക്ഷിക്കണം പാഴ്ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. നാഡി ഉദരരോഗങ്ങൾ അവഗണിക്കരുത്. വിദഗ്ദ ചികിത്സകളാൽ രോഗശമനമുണ്ടാകും ദുഷ്ടജനങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണം


♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
അപ്രതീക്ഷിതമായി ലഭിക്കുന്ന സ്ഥാനമാനങ്ങൾ മൂലം അഹങ്കരിക്കരുത് ആരോഗ്യ ‘കാര്യങ്ങളിൽ ശ്രദ്ധിക്കണം തൊഴിൽ പരമായി ഉണ്ടായിരുന്ന അനിശ്ചിതാവസ്ഥ മാറിക്കിട്ടും ധനലാഭം പ്രതീക്ഷിക്കാം വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. ഏറ്റവും അടുത്ത ബന്ധുക്കൾ സാമ്പത്തിക പരമായി സഹായിക്കുന്നതാണ് ജീവിതത്തിന് അടുക്കും ചിട്ടയും ഉണ്ടാക്കണം

ജ്യോതിഷി പ്രഭാസീന സി.പി
ഫോ: 9961442256
Email ID: prabhaseenacp@gmail.com

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജൂൺ 01, ഞായർ) എങ്ങനെ എന്നറിയാം
Next post സാമ്പത്തിക വാരഫലം; 2025 ജൂൺ 1 മുതൽ 7 വരെ ധനപരമായി നിങ്ങൾക്കെങ്ങനെ എന്നറിയാം