ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജൂൺ 07, ശനി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 07.06.2025 (1200 ഇടവം 24 ശനി) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
തടസ്സങ്ങൾ അകലും. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങൾ നേടിയെടുക്കാൻ കഴിയുന്നതിൽ സംതൃപ്തി തോന്നും. സൽക്കാരങ്ങളിൽ പങ്കെടുക്കും.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
ഇഷ്ടാനുഭവങ്ങളും ആഗ്രഹ സാധ്യവും മനസ്സിന് സന്തോഷം പകരും. മനസ്സിന് ഇഷ്ടപ്പെട്ട വ്യക്തികളുമായി ഇടപെടാൻ കഴിയുന്നത് ഉന്മേഷം പകരും.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
അംഗീകാരം കുറയാൻ ഇടയുണ്ട്. സഹായങ്ങൾക്ക് തടസ്സങ്ങൾ നേരിടും. പലപ്പോഴും ഒറ്റപ്പെടുന്നു എന്ന ചിന്ത ഗുണകരമാകില്ല.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
വേണ്ടാത്ത ചിന്തകൾ മൂലം മനസ്സ് കലുഷമായെന്നു വരാം. വൈകിയെങ്കിലും പല പ്രധാന കാര്യങ്ങളും സാധിക്കാൻ കഴിഞ്ഞേക്കാം. ആരോഗ്യം ശ്രദ്ധിക്കണം.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
കാര്യസാധ്യം, സന്തോഷം അംഗീകാരം. ആഗ്രഹിക്കുന്ന വിധത്തിൽ കാര്യങ്ങൾ നടത്തിയെടുക്കാൻ സാധിക്കും.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
ആരോഗ്യക്ലേശം, ഭാഗ്യക്കുറവ് മുതലായവ അനുഭവത്തിൽ വരാം. ആത്മാർഥമായി പ്രവർത്തിച്ചാൽ വൈകിയെങ്കിലും വിജയം സ്വന്തമാക്കാൻ കഴിയും.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
മനസ്സിന് സന്തോഷം നൽകുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. മറ്റുള്ളവർ അനുകൂലരാകുന്നതിനാൽ പല കാര്യങ്ങളും എളുപ്പത്തിൽ നേടിയെടുക്കാൻ കഴിയും.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
ധനപരമായ കാര്യങ്ങളിൽ വിഷമാവസ്ഥ ഉണ്ടായെന്നു വരാം. അധ്വാനത്തിന് തക്കതായ പ്രതിഫലം പലപ്പോഴും ലഭിക്കണമെന്നില്ല.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
ഇഷ്ടാനുഭവങ്ങൾ, മന സന്തോഷകരമായ സാഹചര്യങ്ങൾ, കുടുംബ സുഖം. തൊഴിൽ സ്ഥലത്തും ശുഭകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
ഇഷ്ട ജന സമ്പർക്കം. ആഗ്രഹസാദ്ധ്യം, പ്രവർത്തന വിജയം. പൊതുവിൽ ശുഭവാർത്തകൾ കേൾക്കാൻ അവസരം ഉണ്ടാകും.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
ആയാസം വർധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടി വരും. ധനക്ലേശം, കാര്യതടസ്സം, അനിഷ്ടാനുഭവങ്ങൾ മുതലായവയും കരുതണം.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
പല കാര്യങ്ങളും സാധിക്കാൻ അമിത പരിശ്രമം വേണ്ടിവരും. യാത്രാക്ലേശം, മാർഗ തടസ്സം മുതലായവയ്ക്കും സാധ്യത.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.