ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജൂൺ 12, വ്യാഴം) എങ്ങനെ എന്നറിയാം

4 ഗ്രഹങ്ങളുടെ അത്യപൂർവ രാശിമാറ്റം ♉ ഇടവക്കൂറുകാർക്ക് (Taurus) (കാർത്തിക 3/4, രോഹിണി, മകയിരം 1/2) സംഭവിക്കുന്ന ഗുണ-ദോഷങ്ങളും പരിഹാരങ്ങളും

നിങ്ങളുടെ ഇന്ന്‌: 12.06.2025 (1200 ഇടവം 29 വ്യാഴം) എങ്ങനെ എന്നറിയാം

♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
കാര്യതടസ്സം, അസന്തുഷ്ടി, അമിത പരിശ്രമം. മനസമ്മർദം വർധിക്കാൻ സാധ്യത. അശുഭ ചിന്തകൾ ഒഴിവാക്കുക.


♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
കാര്യവിഘ്നം, പ്രവർത്തന തടസ്സം, കലഹ സാധ്യത.  നിരാശാജനകമായ അനുഭവങ്ങൾ വരാം. സായാഹ്നം മെച്ചം.


♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
പ്രവർത്തനനേട്ടം, ആഗ്രഹ സാഫല്യം, ഇഷ്ടാനുഭവങ്ങൾ. മനസ്സിൽ ശുഭ ചിന്തകൾ നിറയും.


♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
തൊഴിൽ വിജയം, ധനനേട്ടം, ആത്മ വിശ്വാസജനകമായ അനുഭവങ്ങൾ. 
കുടുംബ- ദാമ്പത്യ സുഖം പ്രതീക്ഷിക്കാം.


♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
കാര്യപരാജയം, അഭിമാനക്ഷതം, അംഗീകാരക്കുറവ്. സായാഹ്‌ന ശേഷം കാര്യങ്ങൾ കുറച്ചുകൂടി അനുകൂലമാകും.


♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
അധ്വാനക്ലേശം, വിരസത, ശാരീരിക വൈഷമ്യം. വിനോദങ്ങളിൽ ബോധപൂർവം സമയം ചിലവഴിക്കുക.


4 ഗ്രഹങ്ങളുടെ അത്യപൂർവ രാശിമാറ്റം ♉ ഇടവക്കൂറുകാർക്ക് (Taurus) (കാർത്തിക 3/4, രോഹിണി, മകയിരം 1/2) സംഭവിക്കുന്ന ഗുണ-ദോഷങ്ങളും പരിഹാരങ്ങളും

♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
ഇഷ്ടാനുഭവങ്ങൾ, അംഗീകാരം, മന സംതൃപ്തി. തൊഴിൽ കാര്യങ്ങളിൽ അപ്രതീക്ഷിത നേട്ടങ്ങൾക്ക് സാധ്യത.


♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
അലസത, അനാരോഗ്യം, അപ്രതീക്ഷിത വൈഷമ്യങ്ങൾ. അനാവശ്യ ചിന്തകൾ ഒഴിവാക്കി ആത്മീയ കാര്യങ്ങളിൽ വ്യാപരിക്കുക.


♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
മനോസുഖം, ധന ലാഭം, ഇഷ്ടഭക്ഷണം. ആഗ്രഹിക്കുന്ന കാര്യങ്ങൾ തടസ്സം കൂടാതെ നടക്കും.


♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
ധന നഷ്ടത്തിന് സാധ്യതയുള്ള ദിവസമാകയാല്‍ സാമ്പത്തിക ഇടപാടുകള്‍ ജാഗ്രതയോടെ വേണം. വൈകാരികമായി പ്രതികരിക്കുന്നതു മൂലം പല പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം.


♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
സന്തോഷകരമായി സമയം ചിലവഴിക്കാന്‍ കഴിയും. ഇഷ്ട ജനങ്ങളുടെ സാമീപ്യം ആശ്വാസകരമാകും. പൊതുരംഗത്ത് അംഗീകാരം വര്‍ധിക്കും.


♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
അനുകൂല അനുഭവങ്ങള്‍, പരിവര്‍ത്തനങ്ങള്‍ തുടങ്ങിയവ വരാവുന്ന ദിനമാണ്. വ്യാപരലാഭം വര്‍ധിക്കുവാന്‍ സാധ്യത. യാത്രകള്‍ ഗുണകരമാകും.


Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

4 ഗ്രഹങ്ങളുടെ അത്യപൂർവ രാശിമാറ്റം ♉ ഇടവക്കൂറുകാർക്ക് (Taurus) (കാർത്തിക 3/4, രോഹിണി, മകയിരം 1/2) സംഭവിക്കുന്ന ഗുണ-ദോഷങ്ങളും പരിഹാരങ്ങളും
Previous post നിങ്ങളുടെ നാളത്തെ ദാമ്പത്യ-പ്രണയ ഫലങ്ങൾ (2025 ജൂൺ 12, വ്യാഴം) എങ്ങനെ എന്നറിയാം
Next post നിങ്ങളുടെ വീട്ടിലുണ്ടോ രാക്ഷസ ഗണത്തിൽപ്പെട്ട ഈ സ്ത്രീ നക്ഷത്രക്കാർ, അറിയൂ അവരുടെ പ്രത്യേകതകൾ