ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജൂൺ 13, വെള്ളി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 13.06.2025 (1200 ഇടവം 30 വെള്ളി) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
മുന്പ് തീരുമാനിച്ച ചില കാര്യങ്ങള്‍ പുന ക്രമീകരിക്കാന്‍ നിര്‍ബന്ധിതനാകും. കുടുംബപരമായി ചില വൈഷമ്യങ്ങള്‍ വരാവുന്ന ദിനമാണ്.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
ഉദാസീനതയും അലസതയും അനുഭവങ്ങളില്‍ നിഴലിക്കാവുന്ന ദിവസമാണ്. മാനസിക സമ്മര്‍ദം വര്‍ധിച്ചെന്നു വരാം. ഈശ്വര ആരാധനയ്ക്ക് സമയം കണ്ടെത്തുക.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
അനുകൂല സാഹചര്യങ്ങളും സന്തോഷജനകമായ അനുഭവങ്ങളും നിറഞ്ഞ ദിനമായിരിക്കും. സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
തൊഴിലില്‍ അപ്രതീക്ഷിത നേട്ടങ്ങളും ആനുകൂല്യങ്ങളും സ്വന്തമാക്കാന്‍ കഴിയും. തെളിഞ്ഞ മനസ്സോടെ കാര്യങ്ങളെ സമീപിക്കുക. നല്ല അനുഭവങ്ങള്‍ ഉണ്ടാകും.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
ആരോഗ്യ ക്ലേശം വരാന്‍ ഇടയുള്ളതിനാല്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണം. പല കാര്യങ്ങളിലും പ്രാരംഭ തടസ്സം വന്നാലും അന്തിമ വിജയം ഉണ്ടാകും.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
കുടുംബ സുഖം കുറയാന്‍ ഇടയുണ്ട്. അപ്രതീക്ഷിത ധന നഷ്ടത്തിനും വീഴ്ചകള്‍ക്കും സാധ്യത കാണുന്നു.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ ഫലം ലഭിക്കാവുന്ന ദിനമാണ്. ലഭിക്കുന്ന അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം. ലാഭം വര്‍ധിക്കും.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
വരവും ചിലവും ഒരുപോലെ വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ്. കുടുംബാംഗങ്ങളുടെ ആഗ്രഹ പ്രകാരം പുതിയ പദ്ധതികളില്‍ ഏര്‍പ്പെടാന്‍ ആലോചിക്കും.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
പല കാര്യങ്ങളെയും ആത്മ വിശ്വാസത്തോടെ സമീപിക്കാന്‍ കഴിയും. അപ്രതീക്ഷിത സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
പ്രാരംഭ തടസം, ധന ക്ലേശം, അധ്വാന ഭാരം മുതലായവ പ്രതീക്ഷിക്കണം. അമിത ചിലവ് മൂലം ധന ക്ലേശം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കുവാനും സന്തോഷകരമായി സമയം ചിലവഴിക്കുവാനും കഴിയുന്നതാണ്. കുടുംബത്തില്‍ നല്ല അനുഭവങ്ങള്‍ ഉണ്ടാകും.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ അനുകൂലമായ അനുഭവങ്ങള്‍ ഉണ്ടാകും. പൊതു രംഗത്ത് അംഗീകരിക്കപ്പെടും.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283