ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജൂൺ 14, ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 14.06.2025 (1200 ഇടവം 31 ശനി) എങ്ങനെ എന്നറിയാം

♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
കാര്യ വിജയം, സന്തോഷം, അംഗീകാരം മുതലായവ അനുഭവത്തില്‍ വരും. സുഹൃത്തുക്കളില്‍ നിന്നും ഗുണകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.


♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
സാമ്പത്തിക ഇടപാടുകളില്‍ നഷ്ടസാധ്യത ഉള്ളതിനാല്‍ ഊഹക്കച്ചവടം, ഭാഗ്യപരീക്ഷണം മുതലായവ ഒഴിവാക്കുന്നതാണ് നല്ലത്.കലഹ സാധ്യതയ്ക്കും സാധ്യത കാണുന്നു.


♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
കാര്യ വൈഷമ്യം, അധ്വാന ഭാരം, യാത്രാ ദുരിതം മുതലായവയ്ക്ക് സാധ്യത ഉള്ളതിനാല്‍ വേണ്ടത്ര കരുതല്‍ പുലര്‍ത്തുക. കുടുംബ സാഹചര്യം അനുകൂലമാകും.


♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങളും ഉല്ലാസകരമായ സാഹചര്യങ്ങളും മറ്റും പ്രതീക്ഷിക്കാം. വ്യാപാരത്തില്‍ ലാഭം വര്‍ദ്ധിക്കുവാനും തൊഴിലില്‍ നേട്ടങ്ങള്‍ ഉണ്ടാകുവാനും സാധ്യത കാണുന്നു.


♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ സാഹചര്യം ഉണ്ടാകും. കുടുംബത്തില്‍ മംഗളകരമായ സാഹചര്യം നിലനില്‍ക്കും.


♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
തൊഴില്‍ വിഷയങ്ങളില്‍ പതിവിലും അധികം വൈഷമ്യങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. സഹ പ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, ബന്ധു ജനങ്ങള്‍ തുടങ്ങിയവരില്‍ നിന്നും പ്രതികൂല അനുഭവങ്ങള്‍ ഉണ്ടായെന്നു വരാം.


♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
നിരര്‍ത്ഥകമായ കാര്യങ്ങള്‍ ഓര്‍ത്ത് അനാവശ്യ  മനോവ്യാകുലതയുണ്ടാക്കും. വേണ്ടത്ര ആലോചനയില്ലാത്ത പ്രവൃത്തികള്‍ ദോഷകരമാകും


♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
തൊഴിലിലും പൊതുരംഗത്തും തിളങ്ങാൻ കഴിയുന്ന ദിനമാണ്. ഉൾവലിഞ്ഞു നിൽക്കാതെ ധൈര്യമായി കർത്തവ്യങ്ങളിൽ വ്യാപൃതനാകുക. അംഗീകാരം ലഭിക്കും. 


♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
പ്രവര്‍ത്തനങ്ങളില്‍ കാല താമസവും തടസങ്ങളും വരാവുന്ന ദിവസമാണ്. തൊഴില്‍ രംഗം മെച്ചപ്പെടുത്താന്‍ ബോധപൂര്‍വം പരിശ്രമിച്ചില്ലെങ്കില്‍ ദോഷാനുഭവങ്ങള്‍ വരാവുന്നതാണ്.


♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
പൊതുവെ ഗുണകരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. തൊഴില്‍രംഗത്ത് അനുകൂലമായ പല അനുഭവങ്ങളും വന്നു ചേരും.


♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
അമിത അധ്വാന ഭാരം മൂലം ആരോഗ്യ ക്ലേശങ്ങള്‍ പോലും വരാന്‍ ഇടയുള്ള ദിവസമാണ്. വേണ്ടത്ര ബോധ്യമില്ലാത്ത ഇടപാടുകളില്‍ ഏര്‍പ്പെടുന്നത് ദോഷകരമാകും.


♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
ആഗ്രഹിച്ച വിധത്തിൽ കാര്യങ്ങൾ പുരോഗമിക്കും. അവസരങ്ങളും അംഗീകാരങ്ങളും വേണ്ട വിധം ലഭ്യമാകും.


Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post ഈ നക്ഷത്രക്കാരാണോ നിങ്ങൾ? എങ്കിൽ ദാമ്പത്യ ജീവിതത്തിൽ സൂക്ഷിക്കുക! പക്വതയില്ലാത്ത പെരുമാറ്റം ബന്ധങ്ങളെ തകർക്കും
Next post സൂര്യ-വ്യാഴ യോഗം: സമ്പത്ത് കുമിഞ്ഞുകൂടും, പുതിയ ജോലിയും പ്രണയ വിജയവും