ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജൂൺ 17, ചൊവ്വ) എങ്ങനെ എന്നറിയാം

4 ഗ്രഹങ്ങളുടെ അത്യപൂർവ രാശിമാറ്റം ♋ കർക്കിടക കൂറുകാർക്ക് (പുണർതം ¼, പൂയം, ആയില്യം) സംഭവിക്കുന്ന ഗുണ-ദോഷങ്ങളും പരിഹാരങ്ങളും

നിങ്ങളുടെ ഇന്ന്‌: 17.06.2025 (1200 മിഥുനം 3 ചൊവ്വ) എങ്ങനെ എന്നറിയാം

♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
അധികാരികളില്‍ നിന്നും അംഗീകാരം ലഭിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കും. 


♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
പുതിയ ധാനഗമ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. കുടുംബ സമേതം ആഘോഷ അവസരങ്ങളില്‍ പങ്കെടുക്കും. 


♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
ആശയവിനിമയത്തില്‍ അപാകതകള്‍ വരാതെ നോക്കണം. വാക്കുകളും പെരുമാറ്റവും തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്.


♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
ആരോഗ്യ ക്ലേശം, ഉദര വൈഷമ്യം മുതലായവ വരാവുന്ന ദിവസമാണ്. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തിയാല്‍ ധന നഷ്ടം ഒഴിവാക്കാം.


♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
കുടുംബാംഗങ്ങളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കുവാന്‍ കഴിയും. തൊഴിലിലും കുടുംബത്തിലും അനുകൂല സാഹചര്യങ്ങള്‍ നിലനില്‍ക്കും.


♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
ബന്ധു മിത്രാദികളില്‍ നിന്നും ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബ സമേതം ഉല്ലാസകരമായി സമയം ചിലവഴിക്കാന്‍ അവസരം ലഭിക്കും.


♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
അധ്വാനവും വരുമാനവും ഒരുപോലെ വര്‍ധിക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കാത്തതില്‍ വൈഷമ്യം തോന്നാം.


♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
തൊഴില്‍ പരമായി അലപം മന സമ്മര്‍ദം വര്‍ധിക്കാന്‍ ഇടയുണ്ട്. സഹ പ്രവര്‍ത്തകരുമായി നല്ല ബന്ധം പുലര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടാകണം.

4 ഗ്രഹങ്ങളുടെ അത്യപൂർവ രാശിമാറ്റം ♋ കർക്കിടക കൂറുകാർക്ക് (പുണർതം ¼, പൂയം, ആയില്യം) സംഭവിക്കുന്ന ഗുണ-ദോഷങ്ങളും പരിഹാരങ്ങളും

♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
കാര്യ വിജയം, സന്തോഷം, അംഗീകാരം എന്നിവ വരാവുന്ന ദിവസം. തര്‍ക്കങ്ങളില്‍ മധ്യസ്ഥം വഹിക്കും.


♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
ചിലവുകള്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടും. സന്താനപരമായി അല്പം ക്ലേശാനുഭവങ്ങള്‍ വരാവുന്ന ദിനമാണ്.


♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
പ്രവര്‍ത്തന നേട്ടം, അഭിനന്ദനം, മത്സര വിജയം തുടങ്ങിയവ പ്രതീക്ഷിക്കാം. മനസ്സിന് സന്തോഷം ലഭിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കും.


♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ ലഭിക്കാന്‍ അമിത പരിശ്രമം വേണ്ടി വരും. വ്യക്തി ബന്ധങ്ങളില്‍ ചില അസ്വാരസ്യങ്ങള്‍ വന്നേക്കാം.


Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post ഓരോ നക്ഷത്രക്കാർക്കും 1200 മിഥുന മാസം (2025 ജൂൺ 15 – ജൂലൈ 16) എങ്ങനെ എന്നറിയാം
Next post ഇന്ന് മുതൽ ഈ രാശിക്കാർക്ക് സുവർണകാലം! തൊടുന്നതെല്ലാം വിജയം; രാജയോഗത്തിന്റെ മാസ്മരിക ശക്തി