
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മാർച്ച് 01 ശനി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 01.03.2025 (1200 കുംഭം 17 ശനി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
കര്‍മ്മ രംഗത്ത് മാനസിക സംഘര്‍ഷം വര്‍ധിക്കാന്‍ ഇടയുണ്ട്. എടുത്തു ചാടിയുള്ള തീരുമാനങ്ങള്‍ മൂലം പല വിധ വൈഷമ്യങ്ങളും ഉണ്ടായെന്നു വരാം.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
അപ്രതീക്ഷിത ധന ലാഭം, അംഗീകാരം മുതലായവ വരാവുന്ന ദിനമാണ്. അമിത ആത്മവിശ്വാസം മൂലം അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയാതെ വരുന്ന സന്ദർഭങ്ങൾ ഒഴിവാക്കണം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഗുണകരമായ അനുഭവങ്ങൾ വരാവുന്ന ദിവസം. സാമ്പത്തികമായും കുടുംബപരമായും ശുഭകരമായ അനുഭവങ്ങൾക്ക് സാധ്യത.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
സഹായ വാഗ്ദാനങ്ങൾ സമയത്ത് ലഭ്യമാകാതെ വരുന്നതിൽ വിഷമം ഉണ്ടായേക്കാം. അമിത അദ്ധ്വാനം, അലച്ചിൽ മുതലായ അനുഭവങ്ങൾക്കും സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ വലിയ അകൽച്ചകൾക്ക് കാരണമാകാതെ ശ്രദ്ധിക്കണം. പ്രധാന ഉത്തരവാദിത്തങ്ങൾ ജാഗ്രതയോടെ നിർവഹിക്കണം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
തൊഴിൽ സ്ഥലത്തും കുടുംബത്തും ഒരുപോലെ ഗുണകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. യാത്രകളും ആഗ്രഹങ്ങളും സഫലമായ അനുഭവങ്ങൾ നൽകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
മനസ്സിന് സന്തോഷം നൽകുന്ന അനുഭവങ്ങൾക്ക് മുൻതൂക്കം ലഭിക്കും. പല പ്രശ്നങ്ങൾക്കും സമാധാനം കണ്ടെത്താൻ കഴിയും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അമിത അദ്ധ്വാന ഭാരം മൂലം അസന്തുഷ്ടി വർധിക്കുവാൻ ഇടയുണ്ട്. അറിയാത്ത കാര്യങ്ങൾക്ക് പോലും കുറ്റപ്പെടുത്തലുകൾ നേരിടേണ്ടി വന്നേക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പല കാര്യങ്ങളും സാധിക്കുവാൻ പതിവിലും കൂടുതൽ അദ്ധ്വാനം വേണ്ടി വരും. പ്രവർത്തനങ്ങൾ വേണ്ട വിധത്തിൽ അംഗീകരിക്കപ്പെട്ടെന്നു വരില്ല.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ വിജയം, സന്തോഷം, അംഗീകാരം, മനോ സുഖം മുതലായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. അപ്രതീക്ഷിത ഗുണാനുഭവങ്ങക്കും സാധ്യത.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അപ്രതീക്ഷിത ചിലവുകൾ മൂലം വിഷമാവസ്‌ഥ ഉണ്ടായേക്കാം. വൈകിയെങ്കിലും സഹായങ്ങൾ ലഭിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തൊഴിൽ സ്ഥലത്ത് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും. കുടുംബത്തിലും പൊതു ജീവിതത്തിലും നല്ല അനുഭവങ്ങൾക്ക് സാധ്യതയുള്ള ദിവസം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283