ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 28 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 28.02.2025 (1200 കുംഭം 16 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
സത്യസന്ധമായ പ്രവൃത്തിയാല്‍ അന്യരെ ആകര്‍ഷിക്കും. പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ കഴിയും.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ധനാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും അവസരമാണ്. ജോലിരംഗത്ത് കൂടുതല്‍ അംഗീകാരങ്ങള്‍ നേടിയെടുക്കാന്‍ കഴിയും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
സഹായികളില്‍നിന്നും വിപരീതഫലത്തിന് സാധ്യത കാണുന്നു. ചെലവു കൂടുമെങ്കിലും ജോലിയിലും വീട്ടിലും നല്ല അന്തരീക്ഷം നിലനിര്‍ത്താന്‍ സാധിക്കും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടത്താന്‍ കൂടുതല്‍ പരിശ്രമിക്കേണ്ടി വരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ഏറെക്കാലമായി നിലനിന്നിരുന്ന പ്രശ്‌നങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഉന്നത സ്ഥാനലബ്ധിക്കും പ്രശംസയ്ക്കും അര്‍ഹരാകും. ജോലിയില്‍ അനുകൂലമായ സ്ഥലംമാറ്റത്തിനു സാധ്യതയുണ്ട്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
നിശ്ചിയിച്ചുറപ്പിച്ച കാര്യങ്ങള്‍ക്ക് വ്യതിചലനം വന്നുചേരും. ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തൊഴില്‍ രംഗത്ത് അധികാരികളുടെ അനിഷ്ട സമീപനങ്ങള്‍ മൂലം മാനസിക വൈഷമ്യം വന്നേക്കാം. ദേഹാരോഗ്യസ്ഥിതി ആത്രഗുണമായിരിക്കണമെന്നില്ല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കുടുംബാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും ദിവസമാണ്. വ്യാപാര വ്യവസായ മേഖലകള്‍ പുഷ്ടിപ്പെടും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രതികൂല സാഹചര്യങ്ങളില്‍ ആത്മവിശ്വാസത്തോട്ടു കൂടി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. ദമ്പതികളില്‍ മാനസിക വൈഷമ്യങ്ങള്‍ വരാവുന്നതാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ധൈര്യവും സമർത്ഥവുമായി എല്ലാ കാര്യങ്ങളും ചെയ്തു തീര്‍ക്കും. ധനാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും സന്ദര്‍ഭമാകുന്നു.

മീനം (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
വാഹനസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. കുടുംബപരമായ അസ്വസ്ഥതകള്‍ വര്‍ധിക്കുകയും മനക്ലേശം കൂടുകയും ചെയ്‌തേക്കാം. തൊഴിൽപരമായി നന്ന്.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 27 വ്യാഴം) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മാർച്ച് 01 ശനി) എങ്ങനെ എന്നറിയാം