
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഫെബ്രുവരി 27 വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 27.02.2025 (1200 കുംഭം 15 വ്യാഴം) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ആഗ്രഹ സാധ്യം, കാര്യ നേട്ടം, വ്യാപാര ലാഭം മുതലായവ പ്രതീക്ഷിക്കാം. പ്രയത്നങ്ങള്‍ സഫലങ്ങളാകും.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
തൊഴിലില്‍ വളരെ മെച്ചമായ അനുഭവങ്ങള്‍ ഉണ്ടാകും. പൊതു രംഗത്ത് അംഗീകാരവും കുടുംബത്തില്‍ സുഖാനുഭവങ്ങളും പ്രതീക്ഷിക്കാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
അപ്രതീക്ഷിത ധനച്ചിലവ് മൂലം വൈഷമ്യങ്ങള്‍ വരാം. തീരുമാനങ്ങള്‍ എടുക്കാന്‍ പ്രയാസം നേരിടും. കുടുംബകാര്യങ്ങളിലും അല്പം പ്രതികൂലാവസ്ഥ ഉണ്ടായെന്നു വരാം.
‘അങ്ങനെയാണ് ഞാൻ ആകാശവാണിയിൽ എത്തിയത്’ സുഷമ ജീവിതം തുറന്നു പറയുന്നു | ഭാഗം 01 👇Watch Video 👇
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
അനുകൂലമല്ലാത്ത ദിവസമാണ് എന്നു കരുതി ശ്രദ്ധയോടെ പ്രവര്‍ത്തിക്കുക. പ്രവര്‍ത്തനങ്ങളില്‍ മിതത്വം പാലിക്കണം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ലാഭവും സാമ്പത്തിക നേട്ടവും വരാവുന്ന ദിവസമാണ്. പ്രധാന വ്യക്തികളുമായുള്ള കൂടിക്കാഴ്ചകള്‍ ഗുണം ചെയ്യും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മനോസുഖം, ആഗ്രഹസാധ്യം, അനുകൂല സാഹചര്യങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. ബന്ധുജന സഹായം ഉപകാരപ്രദമാകും.
ഹംസക്കാന്റെ പുഴ | കോഴിക്കോട്ടുകാരന്റെ പേരിൽ ബ്രസീലിൽ ആമസോണിനെക്കാൾ വലിയ നദി | Rio Hamza 👇Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കാര്യപരാജയം, പ്രതികൂല അനുഭവങ്ങള്‍ എന്നിവ കരുതണം. യാത്രാ ക്ലേശത്തിന് സാധ്യത ഉള്ളതിനാല്‍ അനാവശ്യ യാത്രകള്‍ കഴിവതും കുറയ്ക്കുക.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രവര്‍ത്തന ക്ലേശം, അസന്തുഷ്ടി, ആരോഗ്യ ക്ലേശം എന്നിവ കരുതണം. വാക്കുകള്‍ തെറ്റിധരിക്കാപ്പെടാന്‍ ഇടയുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഉല്ലാസകരമായി സമയം ചിലവഴിക്കും. അഭിപ്രായങ്ങള്‍ മാനിക്കപ്പെടും.ധനലാഭം വര്‍ധിക്കും.
‘അങ്ങനെയാണ് ഞാൻ ആകാശവാണിയിൽ എത്തിയത്’ സുഷമ ജീവിതം തുറന്നു പറയുന്നു | ഭാഗം 01 👇Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴിലിലും പ്രവൃത്തികളിലും മാന്ദ്യം ബാധിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക വിഷയങ്ങളില്‍ പതിവിലും താമസം നേരിടും. സുഹൃത്ത് സഹായം ഗുണകരമാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
നവീന ആശയങ്ങള്‍ പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരും. അംഗീകാരം, പ്രശസ്തി എന്നിവയും പ്രതീക്ഷിക്കാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യവൈഷമ്യം, ആരോഗ്യക്ലേശം എന്നിവ കരുതണം. സായാഹ്നത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യത.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
ഹംസക്കാന്റെ പുഴ | കോഴിക്കോട്ടുകാരന്റെ പേരിൽ ബ്രസീലിൽ ആമസോണിനെക്കാൾ വലിയ നദി | Rio Hamza 👇Watch Video 👇