
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മാർച്ച് 08 ശനി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 08.03.2025 (1200 കുംഭം 24 ശനി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ഇടപെടുന്ന കാര്യങ്ങളില്‍ അനുകൂല സാഹചര്യങ്ങളും വിജയാനുഭവങ്ങളും പ്രതീക്ഷിക്കാം. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ സൗഹാര്‍ദപരമാകും.
ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
പല കാര്യങ്ങളിലും കാര്യ തടസം നേരിടേണ്ടി വന്നേക്കാം. എടുത്തു ചാടും മുന്‍പ് കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കുന്നത് നന്നായിരിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കുവാനും സന്തോഷകരമായി സമയം ചിലവഴിക്കുവാനും കഴിയുന്നതാണ്. കുടുംബത്തില്‍ നല്ല അനുഭവങ്ങള്‍ ഉണ്ടാകും.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
തൊഴില്‍ മാന്ദ്യം, അലസത അനാരോഗ്യം മുതലായവ വരാന്‍ ഇടയുള്ള ദിവസമാണ്. ശ്രമകരമായ ജോലികള്‍ മറ്റൊരു അവസരത്തിലേക്ക് മാറ്റി വയ്ക്കാന്‍ കഴിയുമെങ്കില്‍ നന്നായിരിക്കും.
എന്താണ് MDMA? എങ്ങനെയാണ് ഉണ്ടാക്കുന്നത്? ഉപയോഗിക്കുമ്പോൾ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെ? ആരും പറയാത്ത കാര്യങ്ങൾ
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബ ക്ലേശങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും. സാമ്പത്തിക കാര്യങ്ങളില്‍ വേണ്ട സഹായങ്ങള്‍ സമയത്ത് ലഭ്യമാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ആഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കും. പലവിധ തടസങ്ങള്‍ക്കും ഈ ദിവസം പരിഹാരം കണ്ടെത്താന്‍ കഴിയുന്നതാണ്.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കാര്യപരാജയം വരാന്‍ ഇടയുള്ള ദിവസമാണ്. ഈശ്വര ചിന്തയോടെയും ശുഭാപ്തി വിശ്വാസത്തോടെയും കാര്യങ്ങളെ സമീപിക്കുക.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അധ്വാനത്തിന് തക്കതായ നേട്ടമോ പ്രതിഫലമോ ലഭിക്കാന്‍ പ്രയാസമാണ്. മാറ്റി വയ്ക്കാന്‍ കഴിയുന്ന പ്രധാന ഇടപാടുകള്‍ മറ്റൊരവസരത്തില്‍ ആകുന്നതാകും ഉത്തമം.
‘ആകാശവാണിയിൽ വച്ച് പത്മരാജൻ ശാസിച്ചു, എന്തിനെന്നോ?’ Sushama ജീവിതം പറയുന്നു | Part – 02 | Ente Kadha
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആഗ്രഹിച്ച പ്രകാരം കാര്യങ്ങള്‍ നിറവേറ്റുവാന്‍ കഴിയും. കുടുംബ സുഖം, സന്താനങ്ങളെ കൊണ്ട് ഗുണാനുഭവങ്ങള്‍ മുതലായവ അനുഭവമാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉദ്യോഗത്തില്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ക്കും അംഗീകാരത്തിനും സാധ്യത.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അകാരണ ഭയവും മന സമ്മര്‍ദ്ദവും ഉണ്ടാകാന്‍ ഇടയുണ്ട്. ഉദര ക്ലേശത്തിനു സാധ്യത ഉള്ളതിനാല്‍ ആഹാര കാര്യങ്ങളില്‍ ശ്രദ്ധിക്കണം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അമിത ചിലവ് മൂലം സാമ്പത്തിക ക്ലേശം വരാന്‍ ഇടയുള്ള ദിവസമാണ്. അധിക ജോലി ഭാരം മൂലം മാനസിക സമ്മര്‍ദം വര്‍ധിക്കാന്‍ ഇടയുണ്ട്.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
എന്താണ് MDMA? എങ്ങനെയാണ് ഉണ്ടാക്കുന്നത്? ഉപയോഗിക്കുമ്പോൾ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെ? ആരും പറയാത്ത കാര്യങ്ങൾ