
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മാർച്ച് 09 ഞായര്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 09.03.2025 (1200 കുംഭം 25 ഞായര്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അപ്രതീക്ഷിത അംഗീകാരം, ധന നേട്ടം, മന സന്തോഷം എന്നിവ പ്രതീക്ഷിക്കാം. പല തടസങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിയും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കുടുംബപരമായി അല്പം വൈഷമ്യങ്ങള്‍ വരാവുന്ന ദിവസമാണ്. സാമ്പത്തിക കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴിലിലും കുടുംബത്തിലും ഒരേ പോലെ നല്ല അനുഭവങ്ങള്‍ വരാന്‍ സാധ്യതയേറിയ ദിവസമാണ്. മത്സരങ്ങളിലും ഭാഗ്യ പരീക്ഷണങ്ങളിലും വിജയം ഉണ്ടാകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അധ്വാന ഭാരം വര്‍ദ്ധിക്കുമെങ്കിലും ആനുകൂല്യങ്ങളില്‍ കാര്യമായ കുറവ് വരികയില്ല. അമിത വ്യയം മൂലം സാമ്പത്തിക ക്ലേശം ഉണ്ടായെന്നു വരാം.
എന്താണ് MDMA? എങ്ങനെയാണ് ഉണ്ടാക്കുന്നത്? ഉപയോഗിക്കുമ്പോൾ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെ? ആരും പറയാത്ത കാര്യങ്ങൾ
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി ചെയ്തു തീര്‍ക്കാന്‍ കഴിയും. പല കാര്യങ്ങളിലും അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വ്യാപാരത്തില്‍ ലാഭാനുഭവങ്ങള്‍ വര്‍ധിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാവുന്നതാണ്. കുടുംബപരമായും നന്ന്.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അലസതയും ആത്മവിശ്വാസക്കുറവും പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചെന്നു വരാം. ശുഭാപ്തിവിശ്വാസവും ഈശ്വരഭജനവും ഗുണകരമാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഏകാന്തതയും ആത്മവിശ്വാസക്കുറവും ഒഴിവാക്കുക. ഗൌരവമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പറ്റിയ ദിവസമല്ല.
‘ആകാശവാണിയിൽ വച്ച് പത്മരാജൻ ശാസിച്ചു, എന്തിനെന്നോ?’ Sushama ജീവിതം പറയുന്നു | Part – 02 | Ente Kadha
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍ നേട്ടം, സുഹൃത്ത് സഹായം, സാമുദായിക അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. കുടുംബാനുഭവങ്ങള്‍ സന്തോഷകരമാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യങ്ങള്‍ അനുകൂലമായി ഭവിക്കാവുന്ന ദിനമാണ്. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കണം. പ്രധാന വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിയും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രതികൂല ചിന്തകള്‍ മനസ്സിനെ പ്രക്ഷുബ്ദ്ധമാക്കാതെ ശ്രദ്ധിക്കണം. ശുഭ ചിന്തകളാല്‍ ആത്മവിശ്വാസം വളര്‍ത്താന്‍ കഴിഞ്ഞാല്‍ ദിവസം സുഖകരമാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സ്വന്തം കഴിവുകളില്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുക. പ്രതികൂലമായ സമീപനങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
എന്താണ് MDMA? എങ്ങനെയാണ് ഉണ്ടാക്കുന്നത്? ഉപയോഗിക്കുമ്പോൾ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെ? ആരും പറയാത്ത കാര്യങ്ങൾ