
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മാർച്ച് 12 ബുധന്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 12.03.2025 (1200 കുംഭം 28 ബുധന്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ധനതടസ്സം, നഷ്ട സാധ്യത, യാത്രാ ദുരിതം, ഉദര വൈഷമ്യം എന്നിവ വരാവുന്ന ദിവസം. സായാഹ്ന ശേഷം ഗുണദോഷ സമിശ്രം.
ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യ സാധ്യത്തിനു കാല താമസം വരാം. അപ്രതീക്ഷിത തടസങ്ങള്‍, ധന ക്ലേശം മുതലായവയ്ക്കും സാധ്യത.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ആഗ്രഹ സാഫല്യം, മനോ സുഖം, ബന്ധു സമാഗമം എന്നിവയ്ക്ക് സാധ്യത ഉള്ള ദിവസം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ വിജയം പ്രതീക്ഷിക്കാം.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കാര്യ പരാജയം, യാത്രാ വിഘ്നം, മന: സ്വസ്ഥതക്കുറവ് എന്നിവ വരാം. കലഹ സാധ്യത കരുതണം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴില്‍ വിജയം, സ്ഥാന മാനം, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത ധന നേട്ടം ഉണ്ടാകാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സന്താന ക്ലേശം, ശാരീരിക വൈഷമ്യം, അലസത, പ്രവര്‍ത്തന തടസം എന്നിവ വരാവുന്ന ദിവസം. ചിലവുകള്‍ വര്‍ധിക്കാം
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കര്‍മ പുഷ്ടി, ഇഷ്ടാനുഭവങ്ങള്‍, വ്യാപാര ലാഭം, അഭിനന്ദനം, മനോ സുഖം, ബന്ധു സമാഗമം എന്നിവ പ്രതീക്ഷിക്കാം.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
തൊഴില്‍ തടസത്തിന് പരിഹാരം ഉണ്ടാകും. മനസ്സില്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും അനായാസേന സാധിപ്പിക്കുവാന്‍ കഴിയും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആഗ്രഹ സാധ്യത്തിന് പല തടസങ്ങളും വരാം. സഹപ്രവര്‍ത്തകര്‍ പ്രതികൂലമായി പെരുമാറാന്‍ ഇടയുണ്ട്. കുടുംബപരമായി നന്ന്.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവര്‍ത്തന ക്ലേശം, അനാരോഗ്യം, അമിത വ്യയം എന്നിവയ്ക്ക് സാധ്യതയുള്ള ദിനം. ധാരാളം യാത്രകള്‍ വേണ്ടി വന്നേക്കാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തിക ലാഭം, തൊഴില്‍ അംഗീകാരം, അനുകൂല സാഹചര്യങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. വിരോധികള്‍ പോലും അനുകൂലമായി പെരുമാറും
മീനം (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
ഇഷ്ടാനുഭവങ്ങള്‍, കാര്യ ലാഭം, കുടുംബ സുഖം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത കോണുകളില്‍ നിന്നും സഹായങ്ങള്‍ ലഭ്യമാകും.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283